കങ്കൾ ഏറ്റവും ആക്രമണകാരിയായ ഡോഗ്

മൃഗങ്ങളിൽ വെച്ച് മനുഷ്യനുമായി ഏറ്റവും അടുപ്പം പുലർത്തുന്ന ഒരു വർഗമാണ് നായ്ക്കൾ. നായ്ക്കളിൽ തന്നെ ഒരുപാട് ഇനത്തിൽ പെട്ട നായ്ക്കൾ ഉണ്ട്. ലക്ഷങ്ങൾ വിലമതിക്കുന്ന നായ്ക്കളെ വാങ്ങുവാൻ ഇന്ന് നിരവധി പേരാണ്. ഇങ്ങനെ ലക്ഷങ്ങൾ കൊടുത്തു വാങ്ങുന്നത് ഈ വർഗം നമ്മോടു കാണിക്കുന്ന സ്നേഹവും നന്ദിയും കൊണ്ട് തന്നെയാണ്. ഇത്തരത്തിൽ നായ്കളോട് അതിരുകളില്ലാത്ത സ്നേഹം പ്രകടിപ്പിക്കുന്ന ഒരാളെ സോഷ്യൽ മീഡിയയിലൂടെ ഞാൻ കാണുകയുണ്ടായി.

വികീസ് ഗ്രീമി എന്ന വ്‌ളോഗറാണ് ഈ ഇരുപത്തൊന്നു കാരനെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. തൊടുപുഴക്കാരനായ ഇദ്ദേഹത്തിന്റെ പേര് അജിത് എന്നാണ്. അദ്ദേഹത്തിന്റെ പത്തുമാസം അല്ലെങ്കിൽ ഒരു വയസിനു താഴെയുള്ള കാങ്കൽ ഇനത്തിൽ പെട്ട ഡോഗിനെയാണ് അദ്ദേഹം ഇന്നിവിടെ നമുക്കായിട്ടു പരിചയപ്പെടുത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ബൈപവർ കൂടിയുട്ടുള്ള ഒരു നായ വർഗമാണ് കങ്കൽ. ഇദ്ദേഹം ഇതിന്റെ ബൈ പവർ സൂചിപ്പിക്കുന്നത് ഏകദേശം എഴുനൂറ്റി ഇരുപത്തെട്ടു ടോൻസ്‌പെർ സ്‌കോയാർ ഇഞ്ചെന്നാണ്.

ബൈറ്റ് പവറിലാണെങ്കിലും വർക്കിങ് എബിലിറ്റിയിലാണെങ്കിലും നമ്മൾ കേട്ടിട്ടുള്ള ഡോഗുകളിൽ വെച്ച് ഒട്ടും പിന്നിലല്ല കങ്കൽ ഡോഗുകൾ. ഈ ഡോഗിന്റെ മെയിൻ പർപ്പസ് ചെന്നായ്ക്കളുമായി ഫൈറ്റ് ചെയ്തു നിൽക്കുക എന്നതാണ്. എണ്ണത്തിൽ കൂടുതലാണ് എങ്കിൽ എത്ര വലിയ ചെന്നായകളെയും ഇവർ ഫൈറ്റ് ചെയ്തു തോൽപിക്കും. കങ്കൽ ഇനത്തിൽ പെട്ട ഇവക്കു സെക്യൂരിറ്റി കൂടുതലായതു കൊണ്ട് ഇവർ തന്നെ ജയിക്കാനുള്ള സാധ്യത ഏറെയാണ്. ഇദ്ദേഹത്തിന്റെ നായകളോടുള്ള ഇഷ്ടം തന്നെയാണ് ഇതിലേക്ക് ഇദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചത്. കങ്ങൾ വിഭാഗത്തിൽ പെട്ട നായ്ക്കൾ മനുഷ്യരുമായി നല്ല ചങ്ങാത്തം കൂടുന്നവരായിരിക്കും. തന്റെ യജമാനൻ മാരോട് പ്രത്യേകിച്ച് ഒരിഷ്ടം ഇവക്കുണ്ടാകും.

കങ്കൽ ഇനം മെയിൽ ഡോഗുകൾക് ഉയരം ഏകദേശം എഴുപത്തിയാറു സെന്റീമീറ്റർ മുതൽ എണ്പത്തിരണ്ടു സെന്റീമീറ്റർ വരെ ആകാം എന്നാണ് ഇദ്ദേഹം പറയുന്നത്. ഒന്നേ കാൽകിലോ ചിക്കനാണ് ഇവർക്ക് ഫുഡായി കൊടുക്കുന്നത്.വെറും മൂന്നുമാസം മാത്രം പ്രായമുള്ളപ്പോൾ റഷ്യയിൽ നിന്നാണ് അദ്ദേഹം ഈ ഡോഗിനെ കൊണ്ടുവന്നത്. ഇന്നിപ്പോൾ ഇതിനു പത്തുമാസമാണ് പ്രായം. നല്ല പ്രയാസമാണ് ഇവയെ മെരുക്കിയെടുക്കാൻ. എന്നാൽ തന്നെയും ഈ ചെറിയ പ്രായത്തിൽ ഇദ്ദേഹത്തിന് ഇവറ്റകളോടുള്ള സ്നേഹവും വാത്സല്യവും കരുതലും തന്നെയാണ് ഇദ്ദേഹത്തിന്റെ വിജയവും. ഈ ഡോഗിനെ കുറിച്ചും ഇദ്ദേഹത്തെ കുറിച്ചും അറിയുവാൻ താഴെയുള്ള വീഡിയോ കണ്ടുനോക്കൂ.

കടപ്പാട് (വീഡിയോ ) :Vickies Greeny