കുതിരക്കുട്ടികളെ എങ്ങനെ പരിപാലിക്കാം!

സഹജീവികളോട് കരുതലും സ്നേഹവും ഉള്ള ഒത്തിരി പെർ നമുക്കിടയിലുണ്ട്.കുതിരകളെ ഇഷ്ടമല്ലാത്തതായി ആരാ ഉള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സവാരിയാണ് കുതിര സവാരി. എന്നാൽ നമ്മൾ ചിന്ദിച്ചിട്ടുണ്ടോ ഇതിനെ എങ്ങനാണ് വളർത്തുന്നത് എന്ന്. എല്ലാ രീധിയിലും കുതിരകളെ സ്നേഹുക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ കാണുകയുണ്ടായി. വികീസ് ഗ്രീനി എന്ന യൂട്യൂബ് വ്‌ളോഗറാണ് ഈ കുടുംബത്തെ നമുക്കായി പരിചയപ്പെടുത്തുന്നത്.

കുതിരയെ ഇഷ്ടപ്പെടുന്ന ഒത്തിരിപേർ നമുക്കിടയിലുണ്ട്. എന്നാൽ കുതിരകളെ എങ്ങനെ പരിപാലിക്കണമെന്നു ഇത്രക്ക് അറിവുള്ളവരാകണമെന്നില്ല. കുതിരകളെ കുഞ്ഞിലേ കൊണ്ടുവന്നു വളർത്തുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളെ പറ്റിനമുക്ക് ചർച്ച ചെയ്യാം. വെറും മൂന്നര മാസം മാത്രം പ്രായമുള്ളപ്പോൾ കിട്ടിയതാണ് ഈ കുതിരയെ. ഗുജറാത്തിൽ നിന്ന് വാങ്ങിയതാണ് ഇതിനെ. ഈ കുതിരക്ക് ഇപ്പോൾ ഒരു വയസു പ്രായമായിട്ടുണ്ട്. ഇത് ഇവർ വാങ്ങിയ സമയം ഇതിനു നാലു ലിറ്റർ പാലാണ് ആവശ്യമായി വേണ്ടിയിരുന്നത്.

ഈ കുടുംബം വളരെ ഒത്തൊരുമയോട് കൂടിയാണ് ഈ കുതിരയെ പരിപാലിക്കുന്നത്. ഈ ജീവിയും ഈ കുടുംബത്തിലെ ഒരു അംഗമായി കഴിഞ്ഞു. ഇവർ ആരെങ്കിലും ഇവനെ ഒന്ന് വിളിച്ചാൽ ഇവൻ ഓടിയെത്തുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. അത്രക്കും ഈ കുടുംബവുമായി ഇവൻ അടുത്ത് കഴിഞ്ഞു. ഈ വർഗത്തോട് ഇവർക്കുള്ള സ്നേഹം തന്നെയാണ് ഈ കുതിരയെ ഇത്രത്തോളം ഇവർ മെരുക്കിയെടുത്തത്. കൊച്ചു കുഞ്ഞുങ്ങളെ പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് പോലെ തന്നെയാണ് ഇവർ ഓരോരുത്തരും ഈ കുതിരയുടെ ഓരോ കാര്യവും ഇവർ ചെയ്യുന്നത്.

ഇത് മാർവാലി യിനം മെയിൽ ഹോഴ്സ് ആണ്. എത്രത്തോളം മുലപ്പാൽ കുടിക്കുന്നുവോ അത്രത്തോളം ഇവക്കു ആരോഗ്യം ഉണ്ടാകും. ഒരു അഞ്ചു മാസം വരെയാണ് തള്ളയുടെ പാൽ കുതിരകൾക് ആവിശ്യം.ഒരു ആറാം മാസം മുതൽ ഫുഡ് സ്റ്റാർട്ട് ചെയുക. പുല്ലും തവിടുമാണ് ഇതിനു ഫുഡ് സ്റ്റാർട്ട് ചെയ്ത സമയത്തു കൊടുത്തു തുടങ്ങിയത്. ഒരു രണ്ടു മാസത്തിനു ശേഷം ഓട്സും കൂടി ഫുഡാക്കി കൊടുത്തു തുടങ്ങി. ഇപ്പോൾ ഓട്സ് കിട്ടാൻ ഇല്ലാത്തതുകൊണ്ട് തന്നെ കുതിരക്കു കൊടുക്കാവുന്ന പെല്ലറ്റു സ്റ്റാർട്ട് ചെയ്തു. ഈ ഫുഡ് കൊടുക്കാൻ തുടങ്ങിയതിനു ശേഷം കുതിരയുടെ ബോടിയിലൊക്കെ നല്ല വ്യത്യാസം കണ്ടുതുടങ്ങി. ഇത്രത്തോളം കുതിരകളെ സ്നേഹിക്കുന്നവർ കുറവായിരിക്കും. ഈ കുടുംബത്തിനെ കുറിച്ചും കുതിരയെ കുറിച്ചും അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

കടപ്പാട് (വീഡിയോ ) : Vickies Greeny

Leave a Reply