മധുരമൂറും ചെറി നിങ്ങൾക്കും തയ്യാറാക്കാം!

ചെറിപഴത്തിനെ കുറിച്ച് എന്തൊക്കെ നിങ്ങൾക്കറിയാം. മിക്കവാറുമുള്ളവരുടെ വീട്ടിൽ ചെറിമരം ഉണ്ടാകാറുണ്ട്. എന്നാൽ ഈ ഫ്രൂട്ടിൽ ഒരു വെള്ള കളർ കറയുള്ളതുകൊണ്ടു ചെറിപ്പഴത്തിനെ ആരും മൈൻഡ് ചെയ്യാറില്ല എന്നതാണ് സത്യം. ചെറിപ്പഴം എങ്ങനെ സംസ്കരിച്ചെടുക്കാം. കടയിൽ നിന്ന് വേടിക്കുന്ന പായ്കറ്റുചെറിപ്പഴംഅതെ സ്വാദോടുകൂടി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.

നമുക് നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന കുറെ വിഡിയോകൾ ഇന്ന് യൂട്യൂബിൽ വ്യാപകമാണ്. അത്തരത്തിൽ ശ്രെദ്ധയിൽപെട്ട ഒരു വീഡിയോ നിങ്ങളിലേക്കെത്തിക്കുന്നു. ഇന്ന് ചെറിപ്പഴത്തിന്റെ ഉപയോഗം കൂടിവരികയാണ്. മിക്കവാറുമുള്ള എല്ലാ സ്നാക്കുകളിലും പുഡിങ്ങുകളിലും കേക്കുകളിലും ഡെക്കറേഷന് വേണ്ടീട് ചെറിപ്പഴം ഉപയോഗിക്കുന്നുണ്ട്. കുട്ടികൾക്കും ഈ പഴം വളരെ ഇഷ്ടമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ന് മിക്കാവാറും എല്ലാ വീടുകളിലും ചെറിമരം ഉണ്ട്. എന്നാൽ ഈ ചെറിയാണ് നമ്മൾ കേക്കിലും മറ്റു സ്നാക്കുകളിലും കണ്ടിട്ടുള്ള ചെറി എന്ന് ആർക്കും അറിയില്ല. ഇതിനു വെളുത്ത നിറത്തിലുള്ള കറയുള്ളതു കൊണ്ട് പഴുത്താലും ചെറിപ്പഴത്തിനെ കഴിക്കാൻ കഴിയില്ല.

എന്നാൽ ചെറിപ്പഴത്തിനെ സംസ്കരിച്ചു നമ്മൾ പാക്കറ്റിൽ വാങ്ങിക്കുന്ന അതേപോലത്തെ ടേസ്റ്റിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി യെടുക്കാമെന്നു കാണിച്ചു തരികെയാണ് ഈ വീഡിയോയിലൂടെ അവർ ചെയുന്നത്. ആദ്യം ചെറിമരത്തിൽ നിന്ന് പഴുത്ത ചെറികളെ പറിച്ചെടുക്കുക. അതിനു ശേഷം ചെറിയുടെ ഉള്ളിൽ കുറച്ചു കുരുവുണ്ട്. അതിനെയുംഎടുത്തു മാറ്റുക. ഈ ചെറിയുടെ സൈഡൊന്നു കീറി കൊടുത്താൽ മതിയാകും. ചെറിപ്പഴത്തിന്റെ കറയെ ആദ്യം എങ്ങനെ മാറ്റാം എന്നാണ് അവർ കാണിച്ചു തരുന്നത്. ഒരു ബൗളിലേക്ക് വെള്ളമെടുത്തു അതിലേക് കുറച്ചു ചുണ്ണാമ്പു ഇട്ടു കൊടുക്കുക. ഈ വെള്ളത്തിലേക്കു കുരു നീക്കം ചെയ്ത ചെറിയെ ഇട്ടുകൊടുക്കുക.

ഒരു ദിവസമാണ് ഈ വെള്ളത്തിൽ ചെറിയെ ഇട്ടുവെക്കേണ്ടത്. ഒരു ദിവസം കഴിഞ്ഞതിനു ശേഷം ഈ വെള്ളത്തിൽ നിന്ന് ചെറിയെ എടുത്ത് മാറ്റുക. എന്നിട് നല്ലവെള്ളത്തിൽ ഈ പഴത്തിനെ നന്നായി കഴുകിയെടുക്കുക. ഒരു അഞ്ചു പ്രാവശ്യമെങ്കിലും കഴുകി എടുക്കാനാണ് ഈ വീഡിയോയിൽ അവർ പറയുന്നത്. അതിനു ശേഷം പഞ്ചസാര ലായനി തയ്യാറാക്കുക. അതിനു ശേഷം ചെറിയെ ഇതിലേക്ക് ഇട്ടുകൊടുക്കുന്നു. ഇതിലേക്ക് കുറച്ചു ഫുഡ് കളർ ചേർക്കാൻ അവർ ആവശ്യപ്പെടുന്നു. അഞ്ചു ദിവസം ഈ പഞ്ചസാര ലായനിയിൽ ചെറിയെ ഇട്ടുവെക്കുന്നു. ഇങ്ങനെ കടയിൽ നിന്ന് വേടിക്കുന്ന ചെറിപ്പഴം വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം എന്ന് അവർ കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ കാണുവാൻ ആഗ്രഹമുള്ളവർക്കായി ലിങ്ക് താഴെകൊടുക്കുന്നതാണ്.
കടപ്പാട് (വീഡിയോ ) :Livekerala

Leave a Reply