ഫ്രീ ആയി ഡോക്ടർ ഇനി നിങ്ങളുടെ വീട്ടിലെത്തും, മൊബൈൽ ഫോൺ വഴി

ഈ ലോക് ഡൌൺ കാലഘട്ടത്തിൽ ഏറ്റവുമധികം ഉപകാരപ്രദമാകുന്ന ഒരു ആപ്ലിക്കേഷനാണ് ഇന്ന് നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുന്നത്. സ്മാർട്ട്ഫോണും ഇൻറർനെറ്റ് ഉപയോഗിച്ച് നമുക്കുണ്ടാകുന്ന നേട്ടങ്ങൾ വളരെ വലുതാണ്. എന്തും ഏതിനും ഇന്ന് നമ്മൾ ഇൻറർനെറ്റിനെയും സ്മാർട്ട്ഫോണിനെയും ആശ്രയിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഒരു ആൻഡ്രോയിഡ് ആപ്ലിക്കേഷന്റെ സഹായത്താൽ നമുക്ക് ഓൺലൈൻ മുഖേന ഫ്രീയായി ഏത് അസുഖത്തിനും ഡോക്ടറെ സമീപിക്കാവുന്നതാണ്. ഈ ആൻഡ്രോയ്ഡ് ആപ്ലിക്കേഷന്റെ പേര് esanjeevani opd എന്നാണ്.

ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആർക്കും ഈ ആപ്ലിക്കേഷന്റെ സഹായത്താൽ നിങ്ങൾക്ക് ഇഷ്ടമുള്ള കൺസൾട്ടന്റിനെ തിരഞ്ഞെടുത്തു കൊണ്ട് അവരുടെ സഹായത്താൽ നിങ്ങളുടെ അസുഖം ഭേദമാക്കാം എന്നതാണ് ഈ ആപ്ലിക്കേഷൻറെ ഏറ്റവും വലിയ പ്രത്യേകത. ഫ്രീയായി തന്നെ ഡോക്ടറുടെ സമീപനം തേടാവുന്നതാണ്. ആപ്ലിക്കേഷൻ ലിങ്ക് പോസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികൾക്കും മറ്റുള്ള എല്ലാ രോഗങ്ങൾക്കും അതിനനുസൃതമായ ചികിത്സകൾ കൃത്യമായ ഇടവേളകളിൽ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡോക്ടറെ സമീപിക്കാൻ സാധിക്കും. നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ട് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യുക.

രജിസ്റ്റർ ചെയ്തശേഷം ആപ്ലിക്കേഷൻ മുഖേനെ ഒരു ടോക്കൺ ക്രിയേറ്റ് ചെയ്യുക. ശേഷം അവർ നൽകുന്ന കൺഫർമേഷൻ ലോഗിൻ ചെയ്യുക. നിങ്ങളുടെ ടോക്കൺ നമ്പറിന് അനുസരിച്ചുള്ള അവസരത്തിനായി ശേഷം കാത്തിരിക്കുക. തുടർന്ന് നിങ്ങൾ തിരഞ്ഞെടുത്ത കൺസൾട്ടന്റിനെ ബന്ധപ്പെടുക. ഈ പ്രിസ്ക്രിപ്ഷൻ സേവ് ചെയ്യുക. ഒന്നു മുതൽ ആറു ഘട്ടങ്ങളിലായാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ടുന്ന വിധം പറയുന്നത്. സഞ്ജീവനി ആപ്ലിക്കേഷൻ മുഖേനയല്ലാതെ ഈ സഞ്ജീവനി യുടെ വെബ്സൈറ്റ് മുഖേനയും നിങ്ങൾക്ക് ഡോക്ടറുമായി സമീപിക്കാവുന്നതാണ്.

Leave a Reply