നല്ല ഉഷാർ ചായക്കടി ഉണ്ടാക്കാം

വൈകുന്നേരത്തെ ചായക്ക് കടിയായി ഒരു അടിപൊളി പലഹാരം ഉണ്ടാക്കുന്നതാണ് നിങ്ങളെ കാണിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു പലഹാരം തന്നെയാണിത്. ഇതുണ്ടാക്കാനായി ആദ്യം തന്നെ ഒരു പാൻ എടുത്തു അടുപ്പിൽ വെക്കാം. ശേഷം ഇതിലേക്ക് കുറച്ചു എണ്ണ ഒഴിച്ചുകൊടുക്കാം. ഏതു ഓയിൽ വേണമെങ്കിലും ഇതിനായി എടുക്കാവുന്നതാണ്. വെളിച്ചെണ്ണ എടുക്കുന്നതായിരിക്കുംകൂടുതൽ രുചികരം. ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി അരിഞ്ഞതും ഒരു ടേബിൾസ്പൂൺ ഇഞ്ചി അരിഞ്ഞതും കൂടെ ചേർത്തുകൊടുക്കാം. ഒപ്പം രണ്ടു പച്ചമുളകും കൂടെ അരിഞ്ഞതും ചേർത്തുകൊടുക്കാം.

ഇതു പിറ്റേന്ന് വയണ്ട് കിട്ടുവാൻ അൽപം ഉപ്പും കൂടെ ചേർത്ത് നന്നായി ഇളക്കിയശേഷം തീയ് കുറച്ചുവെച്ചു വയണ്ട് വരുവാനായി വെക്കാം. ഈ സമയം മഞ്ഞപ്പൊടിയും കുരുമുളകും ഉപ്പും കൂടെ ചേർത്ത് കുക്കറിൽ വെച്ച് ചെറുതായി വേവിച്ചെടുത്ത ചിക്കൻ ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കാം. ഈ സമയം സവാള ഒരുവിധം വയണ്ട് വന്നിട്ടുണ്ടാകും. ഇനി ഇതിലേക്ക് ആവശ്യമായുള്ള പൊടികൾ ചേർത്ത് കൊടുക്കാം. ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും അര ടീസ്പൂൺ കുരുമുളകും അര ടീസ്പൂൺ മല്ലിപൊടിയും അര ടീസ്പൂൺ ചിക്കൻ മസാലയും ചേർത്ത് നന്നായി ഇളക്കി എടുക്കാം.

പൊടിയുടെ പച്ചമണം മറിവരുമ്പോൾ അതിലേക്ക് ചെറുതായി വേവിച്ച ഉരുളന്കിഴങ്ങും, കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന ചിക്കനും കൂടെ ചേർത്ത് നന്നായി ഇളക്കി എടുക്കാം. ഇത് ഒരു നാലു മിനിറ്റോളം അടച്ചുവെച്ചു വേവിച്ചെടുക്കാം. ശേഷം ഇതിനെ മാറ്റിവെക്കാം. ഇനി ഒരു ബൗളിൽ രണ്ടുകപ്പ് മൈദ എടുത്തു അതിൽ ഒരു ടേബിൾസ്പൂൺ ഓയിലും ആവശ്യത്തിനുള്ള ഉപ്പും കൂടെ ചേർത്ത് കുറേശെ വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കാം. ഇനി ഇതിനെ പത്തുമിനിറ്റ് സോഫ്റ്റ് ആകുവാൻ മാറ്റിവെക്കാം. ഇനി ഒരു പാത്രത്തിൽ രണ്ടു മുട്ട ഒഴിച്ച് നന്നായി ഇളക്കി എടുക്കാം.

പത്തുമിനിറ്റായാൽ കുഴച്ചു വെച്ച മാവു ചപ്പാത്തിപ്പലകയിൽ പരത്തി അതിനെ ഒരു ചെറിയ പത്രം വെച്ച് അതിന്റെ അളവിൽ മുറിച്ചു എടുക്കാം. ഇതിന്റെ ഉള്ളിൽ ആദ്യം തയ്യാറാക്കി വെച്ച ഫില്ലർ ഒരു ടേബിൾസ്പൂൺ വീതം വെച്ചുകൊടുത്തു ഇതൊന്നു മടക്കിയെടുക്കാം. ശേഷം ഇതിനെ മിക്സ് ചെയ്‌തു വെച്ചിരിക്കുന്ന മുട്ടയിൽ മുക്കി ബ്രെഡിന്റെ പൊടിയിൽ കൂടെ മുക്കിയശേഷം എണ്ണയിൽ പൊരിച്ചെടുക്കാം. മീഡിയം ഫ്ലെമിൽ വേണം ഫ്രയ് ചെയ്യാൻ. ബ്രൗൺ നിറമാകുബോൾ അത് എടുക്കാവുന്നതാണ്. വളരെ രുചികരമായ ഈ പലഹാരം നിങ്ങൾക്ക് എല്ലാവര്ക്കും ഇഷ്ടമാകും. ഇതു ഉണ്ടാകുന്ന വിധം ചുവടെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കൂ.

Leave a Reply