അശ്ലീല ചിത്രങ്ങൾ കാണുന്നവർ ഒന്ന് ശ്രദ്ധിക്കുക. ഉടൻ പിടിക്കപ്പെടും നിങ്ങൾ

മറ്റുള്ളവരുടെ ഒരു സ്വകാര്യ അക്കൗണ്ടിലേക്കോ അല്ലെങ്കിൽ അവരുടേതായ സെർവറിലേക്കോ കയറി ആധിപത്യം സ്ഥാപിക്കുക, മറ്റുള്ളവരുടെ കോൺടാക്ട് ലിസ്റ്റ് ഉപയോഗിച്ചു അവരുമായി മോശമായ സംഭാഷണം നടത്തുക, സോഷ്യൽ മീഡിയ വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുക ഇതെല്ലം ഇന്ന് ടെക്നോളജി രംഗത്ത് കൂടുതലായും ഉണ്ടാകാറുള്ള ഒന്ന് തന്നെയാണ്. കൂടാതെ ഐഡൻറിറ്റി തെളിയിക്കാത്ത അക്കൗണ്ടുകൾ ഉപയോഗിച്ച് മറ്റുള്ളവരുടെ ഫോട്ടോ അവരുടെ അനുവാദമില്ലാതെ കവർന്നെടുത്തു അത് മോർഫ് ചെയ്‌തു കൊണ്ട് ഭീഷണിപ്പെടുത്തുക ഇതും നമ്മൾ കൂടുതാലായും കേട്ടിട്ടുണ്ട്.

അങ്ങനെ ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങൾ ടെക്നോളജി രംഗത്ത് അധികരിച്ചു വരുകയാണ്. അതുപോലെ ഇതേ രീതിയിലുള്ള മോശമായ എല്ലാ സൈബർ കുറ്റകൃത്യങ്ങളും തെളിയിക്കപ്പെടും എന്നതിൽ സംശയിക്കേണ്ട. എന്തെന്നാൽ ഇന്നത്തെ ടെക്നോളജി പുരോഗമിച്ചത് കൊണ്ട് തന്നെ ഇനി ഏത് സൈബർ കുറ്റവും അതിന്റെ തെളിവുകൾ സഹിതം കണ്ടെത്തുന്നതാണ്. കുറ്റകൃത്യങ്ങൾ അതിന്റേതായ രീതിയിൽ പ്രതികളെ പുത്തൻ ടെക്നോളജി ഉപയോഗിച്ച് വേരോടെ കണ്ടെത്തുന്നത് എങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം.

സോഷ്യൽ മീഡിയകളിൽ നടക്കുന്ന പലവിധം ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് നിങ്ങൾ പലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. സൈബർ കുറ്റ കൃത്യം എന്താണെന്നും അതിൽ പ്രതിയായാൽ എന്തൊക്കെ ശിക്ഷാ രീതികളെ നേരിടേണ്ടി വരും എന്ന് നിങ്ങൾക്കറിയോ. സൈബർ കുറ്റകൃത്യം എന്തെന്നാൽ കമ്പ്യൂട്ടറോ, സ്മാർട്ഫോണോ ഉപയോഗിച്ച് ഇന്റർനെറ്റിന്റെ സഹായത്താൽ മറ്റൊരാളുടെ ഒരു അക്കൗണ്ടിലേക്കോ അല്ലെങ്കിൽ അവരുടെ സെർവറിലേക്കോ കയറി അനുവാദമില്ലാതെ നിയമത്തിനെതിരായ പ്രവർത്തികൾ ചെയ്തുകഴിഞ്ഞാൽ അത് സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നവയാണ്.

Leave a Reply