ആരായിരുന്നു ചാൾസ് ശോഭരാജ്

പല സിനിമകളിലും ക്രൈം ത്രില്ലറുകളിലുമായി പല തവണ നമ്മൾ കേട്ടിട്ടുള്ള ഒരു പേര് ആണ് ചാൾസ് ശോഭരാജ്. എന്നാൽ പലരും കരുതിയിരിക്കുന്നത് ഇതു ഒരു സാങ്കൽപ്പിക കഥാപാത്രം ആയിരിന്നു എന്നാണ്. പക്ഷെ ചാൾസ് ശോഭരാജ് എന്ന ആ കഥാപാത്രം ഇന്നും ജീവിച്ചിരുപ്പുണ്ട്. ലോകത്തെമുഴുവൻ ഭീതിയിലാഴ്ത്തിയിരുന്ന ഒരു കൊടും കുറ്റവാളിയായിരുന്ന ചാൾസ് ശോഭരാജ്. 1946 ൽ വിയറ്റ്നാമിൽ ആയിരുന്നു ചാൾസ് ശോഭരാജിൻറെ ജനനം.

ഇന്ത്യക്കാരനായ പിതാവിന്റെയും മകനായി ആയിരുന്നു ചാൾസ് ശോഭരാജ് ജനിക്കുന്നത്. തുടർന്ന് ശോഭരാജിന്റെ ‘അമ്മ ഒരു മറ്റൊരു ഫ്രഞ്ച് ആർമി ഓഫിസറെ വിവാഹം കഴിക്കുകയും ചാൾസ് ശോഭരാജിനെ ഫ്രാൻസിലുള്ള ഒരു ബോർഡിങ് സ്കൂളിൽ ചേർക്കുകയും ചെയ്‌തു. ഇവിടെ പുറത്തിറങ്ങിയ ചാൾസ് ശോഭരാജ് കുറ്റ കൃത്യങ്ങളുടെ ലോകത്തേക്ക് ആണ് കയറിച്ചെന്നത്. 1960 കളുടെ തുടക്കത്തിൽ തന്നെ പല മോഷണകേസുകളിലും ശോഭരാജ് പിടിക്കപ്പെട്ടു.

പിന്നീട് ഒരു ഫ്രഞ്ചു യുവതിയെ വിവാഹം കഴിച്ച ശോഭരാജ് കുറ്റകൃത്യങ്ങളിൽ നിന്നും പിന്മാറി ഒരു പുതിയ മനിഷ്യനായി ജീവിക്കാൻ തുടങ്ങി. എന്നാൽ അധികനാൾ അങ്ങനെ ജീവിക്കാൻ ശോഭരാജിന് കഴിഞ്ഞില്ല. മോഷണവും കള്ളക്കടത്തും വീണ്ടും ആരംഭിച്ച ശോഭരാജിനെ ഭാര്യ ഉപേക്ഷിച്ചു പോവുകയായിരുന്നു. തുടർക്ക് ഒരു കാനേഡിയൻ യുവതിയുമായി അടുപ്പത്തിലായ ശോഭരാജ് അവരെ വിവാഹം ചെയ്യുകയും തുടർന്നുള്ള കുറ്റകൃത്യങ്ങൾ ഒരുമിച്ചു ചെയ്യുകയും ചെയ്‌തു തുടങ്ങി.

1970 മുതലാണ് ശോഭരാജ് യൂറോപ്പിനെ മുഴുവൻ ഭീതിയിലാഴ്ത്തി തുടങ്ങിയത്. 1970 മുതൽ 1976 നുമിടയിൽ ശോഭരാജ് കൊന്നുതള്ളിയത് ഒരു ഡസനോളം മനുഷ്യരായാണ്. ആദ്യകാലങ്ങളിൽ ബിക്കിനി കില്ലർ എന്നാണ് ശോഭരാജ് അറിയപ്പെട്ടിരുന്നത്. 1976 ൽ ശോഭരാജ് അത്യമായി അറസ്റ്റിലായി എന്നാൽ അന്ന് സമർത്ഥമായി അയാൾ ജയിൽ ചാടുകയായിരുന്നു. തുടർന്ന് ഏഷ്യൻ രാജ്യങ്ങളിലേക്ക് കുറ്റകൃത്യങ്ങൾ തുടർന്ന ശോഭരാജ് ഒരു ഇസ്രായേല്യൻ യുവതിയെ കൊന്ന കുറ്റത്തിന് ഇന്ത്യയിൽ പിടിക്കപ്പെടുകയും.

തിഹാർ ജയിലിൽ അടക്കുകയും ചെയ്‌തു. 1986 ആധി വിതക്തമായി തീഹാർ ജയിൽ ചാടി അയാൾ രക്ഷപ്പെട്ടു. ഏറെ നാൾ ഒളിച്ചുകഴിയാൻ അയാൾക്കായില്ല. വീണ്ടും പിടിക്കപ്പെട്ട ശോഭരാജ് ജയിൽ ചാടിയ ശിക്ഷയുമുൾപ്പെടെ അനുഭവിച്ചു 1995 ൽ ആണ് ജയിൽ മോചിതനാകുന്നത്. കുറ്റവാളികളുടെ ഉള്ളിൽ ഇപ്പോഴും ഇയാൾ ഒരു ഹീറോ പരിവേഷമുള്ള മനുഷ്യനാണ്. ചാൾസ് ശോഭരാജിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. വ്യത്യസ്തമായ ഈ അറിവുകൾ നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ ഇതു ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു.
കടപ്പാട് (വീഡിയോ ) :ഭൂമി മലയാളം Bhumi Malayalam

Leave a Reply