മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ മീന്‍ പിടിക്കാന്‍ പോയപ്പോൾ

കേരളത്തിൽ ഇക്കരിഞ്ഞ കാലത്തുണ്ടായ പ്രളയത്തിൽ നിന്നും കേരളക്കരയെ രക്ഷിക്കാൻ എത്തിയ സൂപ്പർ ഹീറോകളായിരുന്നു നമ്മുടെ മൽസ്യ തൊഴിലാളികൾ. അന്ന് നമ്മുടെ മുഖ്യമന്ത്രി വരെ അവരെ വിശേഷിപ്പിച്ചത് കേരളത്തിന്റെ സ്വന്തം നാവികർ എന്നാണ്. അപ്പോൾ ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈ മത്സ്യത്തൊഴിലാളികളുടെ കൂടെ ഒരു ദിവസം കടലിൽ പോയി അവരുടെ ജീവിതം നേരിൽ കാണുന്നതാണ്. കൂടാതെ ചെറുപ്പം മുതൽക്കേ ഉള്ള ഒരു ആഗ്രഹം കൂടെ ആയിരുന്നു ഇത്. ഇപ്പോൾ കണ്ണൂരുള്ള സുഹൃത്തിന്റെ വീട്ടിൽ പോയപ്പോഴാണ് ഇതുനുള്ള അവസരം ലഭിച്ചത്.

ആദ്യം അവർ എന്റെ ആവശ്യം നിരസിച്ചിരുന്നു. അതിന്റെ കാരണം മറ്റൊന്നുമല്ല എനിക്ക് ഉണ്ടാകുന്ന പോകുന്ന ബുദ്ധിമുട്ടുകൾ ആണ്‌. അത്യമായി കടലിൽ പോകുമ്പോൾ ശർദിലും മറ്റു ബുദ്ധിമുട്ടുകയും ഉണ്ടാവുകയും കൂടാതെ മീൻ കിട്ടിയില്ലെങ്കിൽ കൂടുതൽ സമയം കടലിൽ നിൽക്കേണ്ടി വരും എന്നതാണ് അതിന്റെ കാരണം. എന്തായാലും എന്തും നേരിടാൻ ഞാൻ തയാറായിരുന്നു. കൂടാതെ വലിയ ഒരു ആഗ്രഹം കൂടെയാണെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. പിറ്റേന്ന് വെളുപ്പിന് 4 മണിക്ക് പോകാമെന്നും അവർ പറഞ്ഞു. തുടർന്ന് പിറ്റേന്ന് വെളുപ്പിന് കൃത്യം 4 മണിക്ക് തന്നെറെഡിയായി നിന്നു.

കണ്ണൂരിലെ ആയിക്കര ഹാർബറിൽ നിന്നുമാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. 35 അടി നീളവും 7 അടി നീളവുമുള്ള ഫൈബർ കൊണ്ട് നിർമിച്ച വെള്ളത്തിലാണ് നമ്മുടെ യാത്ര. വള്ളത്തിൽ ഞാനടക്കം 12 പേരാണ് ഉള്ളത്. രണ്ടു എൻജിൻ ഉപയോഗിച്ചാണ് വള്ളം ഓടിക്കുന്നത്. ഇവർ മീനിന്റെ സാനിധ്യം തിരിച്ചറിയുന്നതു പല മെത്തേഡുകളിലൂടെയാണ്. വെള്ളത്തിലുണ്ടാകുന്ന ഓളത്തിന്റെ വത്യാസത്തിൽ മീനിന്റെ സാനിധ്യം മനസ്സിലാക്കൻ വിധക്തരാണിവർ കൂടാതെ ഇക്കോ സൗണ്ടർ ഉപകരണം ഉപയോഗിച്ചും മീനുകളിടെ സഞ്ചാരപാത ഇവർ മനസിലാക്കുന്നു.

മീനിന്റെ സാനിധ്യം മനസ്സിലാക്കിയാൽ പിന്നെ ഇവരുടെ ആവേശവും അധ്വാനവും അത് പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല അത് കണ്ടു തന്നെ അറിയേണ്ട ഒരു കാഴ്ച്ച തന്നെയാണ്. ഇവരുടെ കടൽ ജീവിതവും മീൻ പിടിക്കുന്ന രീതിയും എല്ലാം ചുവരെയുള്ള വിഡിയോയിൽ നിന്നും കാണാവുന്നതാണ്. വെത്യസ്തമായ ഈ കാഴ്ചകളും അറിവുകളും നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ ഇതു പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്‍റ് ചെയ്യുക.

Leave a Reply