ഗോതമ്പ് സോഫ്റ്റായ ഹൽവ ഉണ്ടാക്കാം

കൂട്ടുകാരെല്ലാം ഇപ്പൊൾ വീടുകളിൽ വെറുതെ ഇരുന്നു മുഷിഞ്ഞുകാണുമല്ലേ. അപ്പോൾ ഈ മുഷിച്ചിലൊക്കെ ഒന്ന് മാറ്റാൻ നമുക്ക് അടുക്കലായിക്കൊക്കെ ഒന്ന് കയറിയാലോ. ഞാൻ എന്ന് പറയാൻ പോകുന്നത് നല്ല കൊതിയൂറുന്ന ആലുവ എങ്ങനെ ഗോതമ്പു മാവ് കൊണ്ട് ഉണ്ടാക്കി എടുക്കാം എന്നാണ്. അതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവു എടുക്കാം. ഇനി ഇതിലേക്ക് കുറേശെ വെള്ളം ഒഴിച്ച് ഇതു ഒന്ന് കുഴച്ചെടുക്കാം. ചപ്പാത്തിക്ക് കുഴക്കുന്ന പരുവത്തിൽ വേണം കുഴച്ചെടുക്കാൻ. ഇനി നമുക്ക് മാവ് അളെന്നെടുത്ത അതെ കപ്പിൽ തന്നെ നാല് കപ്പ് വെള്ളം അളന്നെടുത്തു ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. ഗോതമ്പ് മാവു മുങ്ങി നിൽക്കുന്ന രീതിയിൽ വേണം വെള്ളം ഒഴിക്കാൻ.

ഇനി മാവിലെ കുതിരുവാൻ വേണ്ടി രണ്ടുമണിക്കൂർ മാറ്റിവെക്കാം. ഈ സമയം ഇതിനു വേണ്ട ഷുഗർ സിറപ്പ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിൽ അര കപ്പ് പഞ്ചസാരയിൽ കാൽ കപ്പ് വെള്ളം കൂടെ ഒഴിച്ച് ചൂടാക്കാം. ഇതു ഒരു ബ്രൗൺ കളറാകുന്നത് ചൂടാക്കുക. നല്ല ബ്രൗൺ കളറാകുമ്പോൾ അതിലേക്ക് ഒരു കാൽ കപ്പ് വെള്ളം കൂടെ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതു മാറ്റിവെക്കാം. ഇനി ഒരു പാൻ എടുത്തു അതിലേക്ക് നെയ്യ് ഒഴിച്ച് ഹലുവക്ക് വേണ്ട അണ്ടിപ്പരിപ്പോകെ ഒന്ന് വറുത്തെടുത്തു മാറ്റിവെക്കാം. ഇനി നമ്മൾ ആദ്യം കുതിർത്തുവാൻ മാറ്റിവെച്ച മാവ് എടുത്തു നന്നായി കൈകൊണ്ടു ഉടച്ചെടുക്കാം. നന്നായി ഉടച്ചെടുത്ത ശേഷം ഒരു അരിപ്പ വെച്ച് അരച്ചെടുക്കണം.

അതിൽ ഗോതമ്പിന്റെ ചാണ്ടിയെല്ലാം വേർതിരിച്ചു കിട്ടും. അത് ഒഴിവാക്കിയ ശേഷം ഒരു പാനിലേക്ക് ഇതു ഒഴിച്ച് പത്തു മിനിറ്റ് നേരം ഹൈ ഫ്ളൈമിൽ ചൂടാക്കുക. ചോദിക്കുമ്പോൾ ഇളക്കികൊണ്ടിരിക്കാം ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന ഷുഗർ സിറപ്പ് ഒഴിച്ച് മിക്സ് ചെയ്‌തു കൊടുക്കാം. ഇനി ആവശ്യത്തിനുള്ള മധുരത്തിന് വേണ്ടി പഞ്ചസാര ഇട്ടുകൊടുക്കാം ഒപ്പം ഒരു സ്പൂൺ നെയ്യും ഒരു ടേബിൾസ്പൂൺ ഏലക്ക പൊടിയും കൂടെ ഇടം. എപ്പോൾ ലോ ഫ്ളൈമിൽ വേണം വെക്കാൻ അതുപോലെ ഇളക്കികൊണ്ടിരിക്കുകയും വേണം. ഇതു കുറച്ചുകൂടെ കുറുകി വരുമ്പോൾ വീണ്ടും ഒരു സ്പൂൺ നെയ്യ് കൂടെ ചേർക്കുക.

നല്ലപോലെ കുറുകി വരുമ്പോൾ വറുത്തു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് കൂടെ ചേർക്കാം. ശേഷം നന്നായി കുറുകി പാനിൽ നിന്നും ഇളകി വരുന്ന പരുവത്തിൽ ആകുബോൾ ഒരു ഡ്രെയിലോ പത്രത്തിലെ കുറച്ചു നെയ്യ് തടവി അതിലേക്ക് ഇതിനെ ഒഴിച്ച് കൊടുക്കാം. 30 മിനിറ്റു കഴിയുമ്പോഴേക്കും ആലുവ നല്ല പോലെ സെറ്റ് ആയിരിക്കും. നിങ്ങൾക് എന്തായാലും ഇതു ഇഷ്ടമാകും എന്നത് ഉറപ്പാണ്. ഇതേ ഉണ്ടാക്കുന്ന വിധം ചുവടെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഈ പോസ്റ്റ് നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കൂ.
കടപ്പാട് (വീഡിയോ ) :Muthu’s food world

Leave a Reply

error: Content is protected !!