പവർ ബാങ്കുകൾ വാങ്ങുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം

ദൂര യാത്രകൾക്കിടയിൽ സ്മാർട്ട്ഫോണുകളുടെ ധീർക്കനേരമുള്ള പ്രവർത്തനങ്ങളെ സഹായിക്കുന്ന ഒരു ഉപകരണമാണ് പവർ ബാങ്കുകൾ. വളരെ അധികം ഉപയോഗമാണ് നമ്മുക്ക് പവർ ബാങ്ക് കൊണ്ട് ലഭ്യമാകുന്നത്. ഇന്ന് അനേകം ഓൺലൈൻ ഷോപ്പുകളിലും മറ്റു ഇലക്ട്രോണിക് ഷോപ്പുകളിലും പവർ ബാങ്കുകൾ ലഭ്യമാണ്. കൂടുതൽ പേരും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെ ആശ്രയിച്ചായിരിക്കും പവർ ബാങ്കുകൾ വാങ്ങുക.

എന്നാൽ ഇത്തരം പവർ ബാങ്കുകൾ വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടതായിട്ടുള്ള കുറച്ചു കാര്യങ്ങൾ ഉണ്ട്. ഇത്തരത്തിൽ പവർ ബാങ്കുകൾ പർച്ചയ്‌സ് ചെയുമ്പോൾ നാം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഈ പോസ്റ്റിലൂടെ കുറിക്കുന്നത്. പവർ ബാങ്ക് വാങ്ങുമ്പോൾ നമ്മൾ ഒന്നാമതായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ഫോണിന്റെ എം എ എച് നോക്കി വാങ്ങുക എന്നത്. 5000 എം എ എച് മുതലുള്ള പവർ ബാങ്കുകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്.

ഇപ്പോൾ 10000 എം എ എച് പവർ ബാങ്കിൽ നിന്നും നമുക്ക് 5000 എം എ എച്ചിന്റെ രണ്ടു സ്മാർട്ഫോണുകൾ 80 ശതമാനത്തോളം ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്. എന്നാൽ നമ്മുടെ സ്മാർട്ഫോൺ ഫാസ്റ്റ്‌ചാർജിങ് സപ്പോർട്ട് ആണെങ്കിൽ അത് സപ്പോർട്ട് ചെയുന്ന പവർ ബാങ്ക് ആയിരിക്കണം നമ്മൾ വാങ്ങിക്കേണ്ടത്. അതായത് 18 വാട്സും, 22.5 വാട്സുമുള്ള പവർ ബാങ്കായിരിക്കണം ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആയിട്ടുള്ള സ്മാർട്ഫോണിന് വാങ്ങേണ്ടത്.

വീഡിയോ കാണാം

ഇപ്പോൾ ഇറങ്ങുന്ന എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും മൈക്രോ യൂ എസ് ബി പോർട്ട് അല്ലെങ്കിൽ സി പോർട്ട് ആയിരിക്കും ചാർജിങ് പോർട്ടായി നൽകിയിരിക്കുന്നത്. പവർ ബാങ്കുകൾ വാങ്ങുമ്പോൾ നാം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ നാം ശ്രദ്ധ ചെലുത്തേണ്ട കൂടുതൽ കാര്യങ്ങളെ കുറിച്ചു ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാം.

Leave a Reply