സ്ഥലത്തിന്റെ ആധാരം നഷ്ടമായാൽ ഉടനടി എന്ത് ചെയ്യണം

രേഖകളിൽ വെച്ച് ഏറ്റവുമധികം വിലപ്പെട്ട ഒരു രേഖയാണ് ആധാരം. അതായത് ഒരു വസ്തുവിനെ സംബന്ധിച്ച് അതിൻറെ പ്രധാനപ്പെട്ട രേഖ. ആ സ്ഥലം ആരുടെ കൈയിലാണോ ഉള്ളത് അത് ആരുടെ പേരിലാണോ, ആരിൽനിന്ന് വാങ്ങിയതാണോ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള ഒരു രേഖ. എന്നാൽ ഇത്തരം വിലപ്പെട്ട രേഖകൾ ഉൾപ്പെടുത്തിയിട്ടുള്ള ആധാരം പലപ്പോഴും കയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോകാറുണ്ട്. ഇങ്ങനെ നഷ്ടപ്പെട്ടു പോകുമ്പോൾ പിന്നീട് അത് എന്ത് ചെയ്യണം എന്ന് കൂടുതൽ പേർക്കും അറിയില്ല.

എന്നാൽ നമ്മൾ ഇന്ന് പരിചയപ്പെടുന്നത് നമ്മുടെ കയ്യിലുള്ള വസ്തുവിന്റെയോ വീടിന്റെയോ ആധാരം നഷ്ടമായി പോയാൽ ആധാരം വീണ്ടും എടുക്കുവാൻ ഉടൻ തന്നെ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. രജിസ്റ്റർ ഓഫീസ് വഴിയായിരിക്കും ഓരോ ആധാരവും രജിസ്ട്രേഷൻ ചെയ്യുന്നത്. ഏത് രജിസ്റ്റർ ഓഫീസിലാണോ നിങ്ങളുടെ ആധാരം രജിസ്ട്രേഷൻ ചെയ്തത് ആ ഓഫീസിൽ തന്നെ നിങ്ങളുടെ ആധാരത്തിന്റെ ഒരു കോപ്പി അവർ സൂക്ഷിക്കുന്നതാണ്.

അതുകൊണ്ടുതന്നെ ഇങ്ങനെ ആധാരം നഷ്ടപ്പെട്ടു പോകുന്ന സാഹചര്യത്തിൽ തിരികെ ഒറിജിനൽ ആധാരം ലഭിക്കുന്നതിനായി നിങ്ങൾ മുന്നേ രജിസ്റ്റർ ചെയ്തിട്ടുള്ള രജിസ്റ്റർ ഓഫീസിൽ ഒരു അപേക്ഷ സമർപ്പിക്കുക. ഈ സാഹചര്യത്തിൽ ആധാരത്തിൻറെ കോപ്പി ലഭിക്കുന്നതിന് വേണ്ടി അപേക്ഷ നൽകുമ്പോൾ അതിലെ നമ്പർ, ആധാരം എന്നാണോ രജിസ്റ്റർ ചെയ്ത ആ തീയതി, ആധാരം ചെയ്തു നൽകിയ ആൾ എന്നീ വിവരങ്ങൾ തൽസമയം അവിടെ സമർപ്പിക്കേണ്ടതുണ്ട്.

ഇത്രയും ആവശ്യമായിട്ടുള്ള വിവരങ്ങൾ രജിസ്റ്റർ ഓഫീസിൽ നൽകുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ കൈവശം ഉണ്ടായിരുന്ന നഷ്ടപ്പെട്ടുപോയ വീടിൻറെയോ വസ്തുവിന്റെയോ ആധാരം നമുക്ക് വളരെ എളുപ്പത്തിൽ തിരിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ വളരെ വിലപ്പെട്ട ഒരു അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാണ് എന്ന് തോന്നുകയാണെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഇത് ഷെയർ ചെയ്തു നൽകു.

Leave a Reply