തിമിംഗില വേട്ടക്കഥ

കടലിലെ ഏറ്റവും വലിയ ജീവി തന്നെയാണല്ലോ തിമിങ്കലം. കടലിലെയും കരയിലെയും എന്ന് തന്നെ പറയാം. ഏകദേശം നാൽപ്പതു ആനകളുടെ വലിപ്പം തിമിംഗലത്തിനു ഉണ്ടെന്നാണ് പറയപ്പെടുന്നത്. സോഷ്യൽ മീഡിയകളിലൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ കൂറ്റൻ തിമിംഗലം കപ്പലിനെയും ഷിപ്പിനെയും ഒക്കെ കുത്തിമറിച്ചു എന്നുള്ളത്. അത് മാത്രമല്ല നിങ്ങൾ ഒരുപാട് തിമിംഗല വേട്ട കഥകളെക്കുറിച്ചു കേട്ടിട്ടുണ്ടല്ലോ. അത്തരത്തിൽ ഒരു അത്യുഗ്രൻ കഥയെക്കുറിച്ച് നമുക്ക് വായിക്കാം. ഈ സംഭവം നടക്കുന്നത് 1819 ആഗസ്ത് 12 ആം തീയതി. അമേരിക്കൻ എക്സെസ് എന്ന് പേരുള്ള ഒരു കപ്പൽ യാത്ര തിരിച്ചു അതൊരു തിമിംഗല വേട്ട കപ്പൽ ആയിരുന്നു. ഈ കപ്പലിൽ ആകെ ഇരുപതോളം നാവികർ ആണ് ഉണ്ടായിരുന്നത്. കാപ്റ്റന്റെ പേര് ജോർജ് പൊള്ളാർഡ്. ഒന്നാം മേറ്റ് ഓവൻ ചെയ്‌സ്. അതിനു ശേഷം ജുവൽ എന്ന രണ്ടാം മേറ്റ് ഉണ്ടായിരുന്നു.

കൂട്ടത്തിൽ കാപ്റ്റൻ പൊള്ളാർഡിന്റെ കസിൻ ആയ അന്ന് 16 വയസു മാത്രം പ്രായമുള്ള ഓവൻ കൂഫീൽ എന്ന് പറയുന്ന ചെറുപ്പക്കാരൻ അങ്ങനെ ഇരുപതോളം പേര് അടങ്ങുന്ന നാവികരുള്ള കപ്പലായ ടെക്സസ് യാത്രപുറപ്പെട്ടു. ഇവരുടെ പ്രധാന ഉദ്ദേശം തിമിംഗലങ്ങളെ വേട്ടയാടുക എന്നതിലുപരി ഈ തിമിംഗലങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായ എണ്ണ തിമിംഗലം (sperm) എന്നറിയപ്പെടുന്നവയെ പിടിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ഉദ്ദേശം. ഇവരുടെ യാത്ര പിന്നീട ഒരു വലിയ ചരിത്രമായി മാറിയിരുന്നു. ഈ ചരിത്രമായ യാത്രയിൽ നിന്നാണ് പിന്നീട് ഒരുപാട് നോവലുകളും സിനിമകളും ഇറങ്ങിയത്. ചരിത്ര പ്രാധാന്യമുള്ള ഈ ത്രില്ലിംഗ് യാത്രകളാണ് നമ്മളിനി കാണാൻ പോകുന്നത്.ഈ എക്സെസ് എന്ന കപ്പല് സ്പേം തിമിംഗലങ്ങളെയാണ് വേട്ടയാടാൻ പോകുന്നത് എന്ന് പറഞ്ഞല്ലോ.

എന്താണ് ഈ എണ്ണ തിമിംഗലങ്ങളുടെ പ്രത്യേകത അന്നത്തെ കാലത്തു വിപണിയിൽ വളരെ മൂല്യമുള്ള ജീവികൾ ആയിരുന്നു സ്പേം തിമിംഗലങ്ങൾ. കാരണം ഇവരുടെ ശരീരത്തിന്റെ പ്രത്യേകത നമുക്ക് നോക്കിക്കഴിഞ്ഞാൽ നമുക്ക് മനസ്സിലാകും ഇതിന്റെ തല വലുതാണു എന്നത്. ഇതിന്റെ മൂന്നിലൊന്നും തലയാണ്. അത് കൂടാതെ സ്പേം തിമിംഗലങ്ങളു വളരെ ശാന്തരായ ഒരു സസ്തനി വർഗ്ഗമാണ്. ഇവരുടെ തലയുടെ ഉള്ളിൽ സ്‌പേമ സെറ്റി എന്നു പേരുള്ള ഒരു ദ്രാവകം ഉണ്ട്. അത് ഒരു വളർച്ച എത്തിയ തിമിംഗലത്തിന്റെ അകത്തു രണ്ടായിരം ലിറ്റർ വരെ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഈ ദ്രാവകം ഇത് വെച്ചിട്ടാണ് അന്നത്തെക്കാലത്തു മെഴുകുതിരി ഉണ്ടാക്കുന്നതും അത് വിളക്കിലൊഴിച്ചാണ് തിരികൾ കത്തിക്കുന്നതും കൂടാതെ തന്നെ ലൂബ്രിക്കന്റായി ഇന്ധന ഭാഗങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതും.

ഈ സ്പേം തിമിംഗലങ്ങളുടെ വയറ്റിലെ അംബ്രഗീൽസ് എന്ന് പറഞ്ഞ മറ്റൊരു വസ്‌തു കൂടി ഉണ്ടായിരുന്നു. ഇത് പെർഫ്യുമുകൾ ഉണ്ടാക്കാനും അന്ന് ഉപയോഗിച്ചിരുന്നു. ഈ രണ്ടു കാര്യങ്ങൾ കൂടാതെ തന്നെ തിമിംഗലത്തിന്റെ എണ്ണ മറ്റുള്ള ഉത്പന്നങ്ങൾക്കായും ഉപയോഗിച്ചിരുന്നു. അങ്ങനെ ഒരു സ്പേം തിമിംഗലത്തെ പിടിച്ചു കഴിഞ്ഞാൽ ഇവർക്ക് ഈ മൂന്നു കാര്യങ്ങളും ലഭിക്കുമായിരുന്നു. തലക്കകത്തു അല്ലെങ്കിൽ ശരീരത്തിൽ ഉണ്ടായിരുന്ന 2000 ലിറ്ററോളം വരുന്ന സ്‌പേമ സിറ്റി എന്ന് പറയുന്ന ഫ്ലൂയിഡ് ഓയിൽ കൂടാതെ അംബ്രഗീൽസ് ലഭിക്കുമായിരുന്നു. ഇതിനു വേണ്ടിയിട്ടായിരുന്നു ഈ എക്സെസ് എന്ന് പറയുന്ന കപ്പൽ യാത്ര തിരിച്ചത്. ഈ തിമിംഗലത്തിന്റെ വേട്ട കഥയെക്കുറിച്ചു വളരെ വിശകലനമായി ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്. താഴെയുള്ള ഈ വീഡിയോ എല്ലാവർക്കും കണ്ടുനോക്കാവുന്നതാണ്.

Leave a Reply