ശുദ്ധമായ മല്ലിയില നമുക്കും നട്ടുവളർത്താം

കറികൾക്കു രുചിയും മണവും നൽകുന്നതിൽ പ്രധനപ്പെട്ട ഒരു ചേരുവയാണല്ലോ മല്ലിയില. ഇത് കറികളിലിൽ മാത്രമല്ല മറ്റെല്ലാ വിഭവങ്ങളിലും ഇത് ചേർക്കാറുണ്ടല്ലോ. മല്ലിയില ചേർത്ത വിഭങ്ങൾക്കു ഒരു പ്രത്യേക ടേസ്റ്റും മണവും ആയിരിക്കും. നിങ്ങൾ കൂടുതലും പേരും ഇത് പുറത്തു കടകളിൽ നിന്നാണല്ലോ മല്ലിയില വാങ്ങിക്കാറുള്ളതു. ഇതിൽ അനേകം രാസവസ്തുക്കളും വിഷാംശവും അടങ്ങിയുട്ടുണ്ട്. ഇനി നമുക്ക് മല്ലിയില വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തന്നെ കൃഷി ചെയ്യാം. സാധാരണ നമ്മൾ ചെടികൾ നട്ടുവളർത്തുന്ന പോലെ തന്നെ ഇതിനെ പരിപാലിച്ചാൽ ഇതിൽ നിന്ന് നമുക്ക് നല്ലൊരു വിളവ് തന്നെ ലഭിക്കുന്നതാണ്.

ഇനി ഇതിനെ എങ്ങനെയൊക്കെയാണ് പരിപാലിക്കേണ്ടതു എന്നും കൃഷി ചെയ്യേണ്ടുന്ന രീതി എങ്ങനെയെന്നും മനസ്സിലാക്കാം. കൃഷി ചെയ്യാൻ പുറത്തു ഷോപ്പുകളിൽ നിന്നും പ്ലാനിറ്റോറിയങ്ങളിൽ നിന്നും നിങ്ങൾക്ക് ഇതിന്റെ വിത്ത് വാങ്ങിക്കാവുന്നതാണ്. അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ഉള്ള കുറച്ചു മല്ലി എടുത്ത് അതു വെള്ളത്തിലിട്ടു 6 മണിക്കൂർ കുതിർത്തെടുക്കുക. ശേഷം മല്ലി വിത്തു പാകുന്ന സമയത്തു വെള്ളത്തിലിട്ട മല്ലിയെടുത്തു നമ്മുടെ കൈ കൊണ്ട് ഒന്ന് ചെറുതായിട്ട് പൊട്ടിച്ചെടുക്കുക. ഈ ഒരു മാർഗത്തിലൂടെ തന്നെ നമ്മുക്ക് മല്ലികൃഷി വിജയകരമാക്കാം. ശേഷം മല്ലിയില നാടുവാനായി ഒരു മൺ ചട്ടിയോ മറ്റെന്തെങ്കിലും എടുക്കുക.

മൺ ചട്ടി എടുത്തതിനു ശേഷം ഒരു ചകിരി ഉപയോഗിച്ച് ചട്ടിയുടെ താഴ് ഭാഗത്തായുള്ള സുഷിരങ്ങൾ അടക്കുക. ശേഷം മല്ലി നടുവാനുള്ള മണ്ണിന്റെ മിക്സ് നമുക്ക് തയാറാക്കി എടുക്കാം. കൃഷിക്കായാവശ്യമുള്ള മണ്ണെടുത്തു അതിൽ കുറച്ചു കുമ്മായം ചേർത്ത് മിക്‌സ് ചെയ്തെടുക്കുക. മണ്ണ് ചകിരിച്ചോറ്, ഉണക്ക ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇതെല്ലം കൂടി നന്നായിട്ട് മണ്ണുമായി മിക്സ് ചെയ്‌തു മൺചട്ടിയില്ലേക്ക് ഇടുക. മൺ ചട്ടിയിലേക്ക് മുക്കാൽ ഭാഗത്തോളം ഇത് ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് കുറച്ചു വെള്ളം തളിച്ചു കൊടുക്കുക. മണ്ണ് നന്നായി നനഞ്ഞു കുതിർന്നു വന്നതിനു ശേഷം ഇതിലേക്ക് ഒരു പിടി മല്ലി എടുത്തു ഈ മണ്ണിലേക്ക് പാകുക.

ഇത് നന്നയി വിടവ് വരാതെ മണ്ണിനു മുകളിലേക്ക് പാകുക. ഇങ്ങനെ ചെയ്താൽ വളർന്നു വരുമ്പോൾ മല്ലിയില ചെയ്യാതെ നിൽക്കും. ശേഷം ഇതിന്റെ മുകളിലേക്ക് ഒരു ലെയർ മണ്ണ് ഇട്ടു കൊടുക്കുക. കുറച്ചു വെള്ളം കൂടി ഇതിലേക്ക് സ്പ്രേ ചെയ്തു കൊടുക്കുക. എട്ടു ദിവസത്തിനു ശേഷം മല്ലി ചെറുതായി കിളിർത്തു വരുകയും മൂന്നാഴ്ചയോളമാകുമ്പോൾ മല്ലിയില നന്നായി വളരുകയും ചെയ്യും. മല്ലിവിത്തു പാകിക്കഴിഞ്ഞാൽ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നത് വെള്ളം ഒഴിക്കുമ്പോൾ കുത്തി ഒഴിച്ച് കൊടുക്കരുത് എന്നത്. മുളച്ചു വന്നതിനു ശേഷവും വെള്ളം ശക്തമായി ഒഴിച്ച് കൊടുക്കരുത്.

എന്തെങ്കിലും ചെറിയ സ്പ്രേ ബോട്ടിൽ ഉപയോഗിച്ചു അതിൽ വെള്ളം നിറച്ചു സ്പ്രേ ചെയ്‌തു കൊടുക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. ഇങ്ങനെ നമുക്ക് മല്ലി കൃഷി നല്ല വിജയകരമാക്കാനും അതിൽ നിന്ന് നല്ലൊരു വിളവെടുപ്പ് ലഭിക്കുകയും ചെയ്യും. ഈ കൃഷി രീതിയെക്കുറിച്ചു കൂടുതലായി മനസിലാക്കുവാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിഡീയോ കണ്ടും മനസ്സിലാക്കാവുന്നതാണ് . ഈ അറിവ് നിങ്ങക്ക് ഉപകാരപ്രദമായി എന്ന് തോന്നുകയാണെങ്കിൽ ഷെയർ ചെയ്‌തു നിങ്ങളുടെ കുട്ടുകാരിലേക്ക് കൂടെ എത്തിക്കു
കടപ്പാട് (വീഡിയോ ) :Livekerala

Leave a Reply