vi വന്നു ഉള്ള റെയ്ഞ്ചും നെറ്റും സ്പീഡും പോയവർ ഒന്ന് കാണുക

സ്മാർട്ഫോണുകൾ ഉപയോഗിക്കുന്ന കൂടുതൽ പേരും ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് ആവശ്യാനുസരണം റേഞ്ച് ലഭിക്കുന്നില്ല എന്നുള്ളത്‌. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാ നെറ്റ്‌വർക്ക് സർവീസ് പ്രൊവൈഡറുകളിലും ഉണ്ടാകാറുണ്ട്. ഈ അടുത്തിടെയായി വൊഡാഫോണും ഐഡിയയും ലയിച്ചുകൊണ്ടു VI എന്ന ഒരു പുതിയ ബ്രാൻഡ് പുറത്തിറക്കുകയും വെത്യസ്തമായ കുറച്ചു ഓഫറുകൾ അവർ കൊണ്ട് വരുകയും ചെയ്തിരുന്നു.

എന്നാൽ ഇതിനുമുന്നെ വൊഡാഫോണിനു നല്ല രീതിയിൽ 4 ജി ലഭിച്ചു കൊണ്ടിരുന്ന ഉപഭോക്താവിന് അത് നഷ്ടമായി എന്ന പരാതിയാണ് കൂടുതലും കേൾക്കുന്നത്. ഉപഭോക്താവിന് ഫുൾ റേഞ്ചു കാണിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ഇന്റെർനെറ്റോ നല്ല രീതിയിൽ കാൾ ചെയ്യാനോ സാധിക്കുന്നില്ല എന്നതാണ് മറ്റൊരു പരാതി. ഇടയ്ക്കു 3ജി കാണും പിന്നീട് അത് 2 ജി യിലേക്ക് മാറുകയും ചെയ്യുന്നു.

അങ്ങനെ പൂർണ്ണമായും ഒരു നിലനിൽപ്പില്ലാതെ ഇന്റർനെറ്റ് ലഭ്യമാകാത്തതു കൊണ്ട് തന്നെ നമുക്ക് നെറ്റ് ഉപയോഗിക്കുവാനോ ആവശ്യത്തിനനുസൃതമായി കാൾ ചെയ്യാനോ സാധ്യമാകുന്നില്ല. എന്നാൽ വൊഡാഫോണിനെ അപേക്ഷിച്ചു ഇപ്പോൾ ഐഡിയ പഴയതിലും മോശമായ രീതിയിലുള്ള അവസ്ഥയാണ് ഉള്ളത്. ഇത്തരം സാഹചര്യങ്ങളിൽ കൂടുതലും ബുദ്ധിമുട്ട് നേരിടുന്നത് വീട്ടിലിരുന്നുകൊണ്ട് ഓൺലൈൻ ജോബുകൾ ചെയ്യുന്നവർ ആയിരിക്കും.

അതുപോലെ തന്നെ ഓൺലൈൻ ക്ലാസുകളെ ആശ്രയിക്കുന്ന വിദ്യാർഥികളും ആയിരിക്കും. മുന്നേ പറഞ്ഞ vi എന്ന പുത്തൻ ബ്രാൻഡിലേക്ക് ലയിച്ചപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉള്ളവർ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ പൂർണ്ണമായും കാണുക. ഇത് ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു കൊടുക്കു.

Leave a Reply