ലോകത്തിലെ ഏറ്റവും അപകടകാരികളായ 10 മൽസ്യങ്ങൾ

മനുഷ്യനെന്നും ഏറ്റവും പ്രിയപെട്ടവയാണ് മൽത്സ്യങ്ങൾ. എല്ലാ പരിസ്ഥിതികളിലും നമുക്ക് മത്സ്യങ്ങളെ കാണാൻ സാധിക്കും. ഏറ്റവും ചെറിയ മൽസ്യം മുതൽ കരയിലെ നാല്പത് ആനകളുടെ വലിപ്പത്തിലുള്ള മൽസ്യം വരെയുണ്ട്. പ്രകൃതിയുടെ ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് മൽത്സ്യങ്ങൾ. മിക്കവാറും എല്ലാ മത്സങ്ങളും കാണാൻ വളരെ മനോഹരമാണ്. അതുപോലെ തന്നെ മത്സ്യങ്ങളിൽ അപകടകാരികളുമുണ്ട്.

ലോകത്തിലെ അപകടകാരികളായ കുറച്ചു മത്സ്യങ്ങളെ നമുക്ക് പരിചയപ്പെടാം. അപകട കാരികളായ മൽത്സ്യങ്ങളിൽ എടുത്തുപറയത്തക്ക ഒരു മൽത്സ്യമാണ് ഇലക്ട്രിക്ക് ഹീൽ. സ്കൂൾ കാലം മുതലേ ഈ മൽത്സ്യത്തിനെ കുറിച്ച് നാം കേട്ടിട്ടുണ്ട് എന്നാൽ പേരിലുള്ളത് പോലെ അത് എത്രത്തോളം അപകടകാരികളാണെന്ന് നമുക്ക് അറിയില്ല. കേട്ടത് വളരെ ശെരിയാണ് വളരെ വൈധ്യുത ആഘാതം ഏല്പിക്കാൻ കഴിവുള്ളവയാണ് ഇത്തരം മൽത്സങ്ങൾ. അറുന്നൂറു വാൾട്ട് വരെ വൈധ്യുതി പ്രവാഹം ഉൽപ്പാദിപ്പിക്കാൻ ഇലക്ട്രിക്ക് ഹീലിനു കഴിയും. മനുഷ്യനെ വരെ കൊല്ലാനുള്ള കഴിവ് ഈ മൽസ്യത്തിനുണ്ട്. ലോകത്തിലെ ഏറ്റവും മാരകമായ മൽത്സ്യങ്ങളിലൊന്നാണ് ഇലക്ട്രിക്ക് ഹീൽ. നൂറ്റി അമ്പതോളം വർഷം ദൈർഖ്യമേറിയ ആയുസ്സ് ഇതിനുണ്ട്.

ഇനി അപകടകാരികളായ മൽത്സ്യങ്ങളിൽ പ്രധാനപ്പെട്ട ഒരു മൽത്സ്യമാണ് ടൈഗർ ഫിഷ്. ലേസർ മൂർച്ചയുള്ള പല്ലുകളാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. അത് മാത്രമല്ല ഒരു പോരാളിയുടെയും വേട്ടക്കാരന്റെയും കഴിവുള്ള മൽത്സ്യമാണ് ടൈഗർ ഫിഷ്. ആഫ്രിക്കയിൽ സ്ഥിതിചെയ്യുന്ന തൻകാണിയാക്ക തടാകത്തിലും ഹോങ്കോ നദിയിലും ഈ അപകടകാരിയായ മൽത്സ്യത്തെ നമുക്ക് കാണാൻ കഴിയും. ടൈഗർ ഫിഷുകൾക് വലിയ മൃഗങ്ങളെ കൂട്ടമായി ആക്രമിക്കാൻ കഴിയും. കടുവ മൽത്സ്യവും ഗോലിയാത് കടുവ മൽത്സ്യവുമാണ് ഇതിന്റെ രണ്ടു മൽത്സ്യ ഇനങ്ങൾ.ഗോലിയാത് കടുവ മൽത്സ്യമാണ് ടൈഗർ ഫിഷിൽ ഏറ്റവും പ്രശസ്തമേറിയത്. ആഫ്രിക്കയിൽ കാണപ്പെടുന്ന ഈ മൽത്സ്യത്തിന്റെ ഭാരം ഏകദേശം എൺപത് കിലോയാണ്.

ഇനി അപകട കാരികളായ മൽത്സ്യങ്ങളിൽ അടുത്തതായി പറയുന്നത് കുഞ്ച് ഫിഷാണ്. ഇന്ത്യക്കും നേപ്പാളിനും ഇടയിൽ സ്ഥിതിചെയ്യുന്ന കാളീ നദിയിലാണ് ഈ മൽത്സ്യം കാണപ്പെടുന്നത്. ഏഴടിയിലധികം നീളമുള്ള ശരീര ഘടനയും അപകടകരമായ മൂർച്ചയുള്ള പല്ലുകളുമാണ് ഈ മത്സ്യത്തിന്റെ സവിശേഷത. കൂടാതെ ക്യാറ്റ് ഫിഷ് കുടുംബത്തിലെ അംഗവുമാണ് കുഞ്ച് ഫിഷ്. ഈ മൽത്സ്യത്തെ കൂടുതൽ അപകടകാരികളാക്കുന്നത് മനുഷ്യ മാംസത്തിന്റെ രുചിയെ കുറിച്ചുള്ള അവബോധമാണ്. കാളീ നദിയിൽ മുങ്ങി മരിക്കുന്നതും അപ്രത്യക്ഷമാകുന്നതുമായ മനുഷ്യരുടെ കണക്കെടുത്താൽ അതിന്റെയെല്ലാം പിന്നിൽ കുഞ്ച് മൽസ്യമാണെന്നാണ് പറയുന്നത്. ഇനിയും കൂടുതൽ അപകടകാരികളായ മത്സ്യങ്ങളെ കുറിച്ചറിയാൻ ചുവടെയുള്ള വീഡിയോ കണ്ടു നോക്കൂ.
കടപ്പാട് (വീഡിയോ) : Story Book Youtube Channel

Leave a Reply