കാർ സൈലെൻസറിൽ നിന്നും വെള്ളത്തുള്ളികൾ വീഴുന്നുണ്ടോ? ഒന്ന് ശ്രദ്ധിച്ചേക്കു

സ്വന്തമായി വാഹനം ഉള്ളവരിൽ ഭൂരിഭാഗം പേരിലും ഉണ്ടാകാറുള്ള ഒരു സംശയമാണ് കാറിന്റെ എക്സോസ്റ്റ് പൈപ്പിൽ നിന്നും വെള്ളം പുറത്തേക്കു വരുന്നത്. ഇത് എല്ലാവരും പലപ്പോഴായും കണ്ടിട്ടുണ്ടെങ്കിലും അതൊരു വലിയ ചർച്ചാ വിഷയമായി എടുക്കാറില്ല. മാത്രമല്ല ഇതെന്തുകൊണ്ടാണ് ഇങ്ങനെ വെള്ളം തുള്ളി തുള്ളിയായി പൈപ്പിൽ നിന്നും പുറത്തേക്കു പോകുന്നതെന്ന് പലർക്കും അറിയില്ല. ഇതെന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.

പെട്രോൾ അല്ലെങ്കിൽ ഡീസൽ എന്നീ ഇന്ധനങ്ങൾ ഉപയോഗിച്ചായിരിക്കും ഇന്ന് നിരത്തുകളിൽ കൂടി കൂടുതൽ വാഹനങ്ങളും സഞ്ചരിക്കുന്നത്. വാഹനത്തിൽ നിറക്കുന്ന ഇന്ധനം അത് കത്തി അതിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഊർജത്തിൽ നിന്നും വാഹനം ഓടുന്നു. എന്നാൽ ഇന്ധനം കത്തുന്നതു ഓക്സിജന്റെ സഹായത്താൽ ആണ്. ഹൈഡ്രജനും, കാർബണും ആയിരിക്കും എല്ലാ ഇന്ധനങ്ങളിലും അടങ്ങിയിരിക്കുന്ന പ്രധാന വാതകം.

ഹൈഡ്രോ കാർബൺസ് കത്തുമ്പോൾ ഉണ്ടാകുന്ന ഒന്നാണ് carbon dioxide ഉം H2o ഉം. H2o വെള്ളമാണെന്നു എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. അതായതു ഫ്യൂവൽ കത്തുമ്പോൾ ഉണ്ടാകുന്ന വെള്ളം ഹീറ്റ് കാരണത്താൽ നീരാവി ആയി മാറും. വാഹനം സ്റ്റാർട്ട് ചെയ്തയുടനെ നീരാവി എക്സോസ്റ്റ് പൈപ്പിന്റെ പ്രതലങ്ങളിൽ തട്ടി തണുത്ത വെള്ളമായി മാറും. അതായത് നീരാവി വെള്ളമായി മാറും. ഇങ്ങനെയാണ് എക്സോസ്റ്റ് പൈപ്പിൽ നിന്നും വെള്ളം പുറപ്പെടുന്നത്.

Leave a Reply