നായികമാർ പിൻമാറി ഹിറ്റ് ആയ സിനിമകൾ ഇതാണ്. ഈ കഥാപാത്രങ്ങളിൽ ഇവർ ആയിരുന്നു എങ്കിൽ പൊളിച്ചേനെ

നായികമാർ പിൻമാറി ഹിറ്റ് ആയ സിനിമകൾ ഇതാണ്. ഈ കഥാപാത്രങ്ങളിൽ ഇവർ ആയിരുന്നു എങ്കിൽ പൊളിച്ചേനെ

മലയാള സിനിമയിൽ നിരവധി നായിക നടിമാരാണ് ഉള്ളത്. എന്നാൽ അവരിൽ പലരും വളരെ മികച്ച ചില കഥാപാത്രങ്ങൾ ഉപേക്ഷിക്കേണ്ട സാഹചര്യം വന്നിട്ടുണ്ട് എന്ന് അവർ തന്നെ പലവട്ടമായി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അതിനുള്ള കാരണമെന്ന് ഒന്നുകിൽ അവർക്ക് ആ കഥാപാത്രത്തോട് എന്തെങ്കിലും ഒരു താൽപര്യക്കുറവ് തോന്നുകയോ അല്ലെങ്കിൽ കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെയോ വരികയാണ്. മറ്റു പ്രശ്നങ്ങൾ കൊണ്ടും ചില മികച്ച ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിക്കാതെ പോയിട്ടുണ്ട്. അത്തരത്തിൽ മലയാളി നടിമാർ വേണ്ടെന്നുവച്ച ചില മികച്ച ചിത്രങ്ങളെ കുറിച്ചാണ് ആണ് ഇപ്പോൾ സിനിഫയൽ എന്ന സിനിമ ഗ്രൂപ്പിൽ ഒരു കുറിപ്പ് വന്നിരിക്കുന്നത്. ഈ കുറിപ്പ് വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്..

നായികമാർ പിൻമാറിയ സിനിമകൾ. ഒരു സംവിധായകൻ ഉദ്ദേശിക്കുന്ന നായികമാർ ഒരു സിനിമയിൽ കിട്ടണം എന്നില്ല. ഒരു സിനിമ ആലോചിക്കുമ്പോൾ അവരുടെ മനസ്സിൽ അന്നത്തെ മുൻ നീര നായികമാരോ അല്ലെങ്കിൽ മറ്റു ഏതെങ്കിലും ഒരു നായികയും ആയിരിക്കും മനസ്സിലുണ്ടാകുക എന്നാൽ ആ നായികക്ക് മറ്റു തിരക്കുകൾ കാരണം ആ സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല അങ്ങനെ സംവിധായക്കാർ മറ്റു ഓപ്ഷൻ നോക്കും. സംവിധായകൻ സിദ്ദിഖ് ചരിത്രം എന്നിലൂടെ എന്നാ പരിപാടിയിൽ അദ്ദേഹത്തിന്റെ സിനിമകളിലെ ഹീറോയിൻ പ്രോബ്ലത്തെ പറ്റി പറഞ്ഞിട്ടുണ്ട്. അങ്ങനെ കേട്ടതും വായിച്ചതുമായിട്ടുള്ള അറിവ് വെച്ചുള്ള സിനിമകളാണ് ഇവിടെ പറയുന്നത്

സിദ്ദിഖ് ലാലിന്റെ റാംജി റാവു സ്പീകിംഗ്, വിയറ്റ്നാം കോളനി എന്നി സിനിമകളിൽ നായികയായി ആദ്യം ഉദ്ദേശിച്ചത് ശോഭനയായിരുന്നു. ഗോഡ് ഫാദർ സിനിമയിൽ നായികയായി ആദ്യം കാസ്റ്റ് ചെയ്തത് ഉർവശിയായിരുന്നു പിന്നിട്ടു കനക ആ കഥാപാത്രം ചെയ്തു.

സ്പടികം സിനിമയിൽ ഉർവശി ചെയ്ത കഥാപാത്രം ചെയ്യാൻ ആദ്യം സമിപ്പിച്ചത് ശോഭനയായിരുന്നു അത് പോലെ സുകൃതം സിനിമയിൽ ഗൗതമിയുടെ കഥാപാത്രം ശോഭനയും ശാന്തി കൃഷ്ണ ചെയ്ത കഥാപാത്രം ഉർവശിയുമായിരുന്നു ആദ്യം ഓപ്ഷൻ എന്ന് കേട്ടിട്ടുണ്ട്.ബോഡി ഗാർഡ് സിനിമയിൽ നയൻ‌താര ചെയ്ത കഥാപാത്രം ചെയ്യാൻ സംവിധായകൻ സിദ്ദിഖ് ആദ്യം ഉദ്ദേശിച്ചത് ശാമിലിയെയാണ്

ശാലിനി – ചന്ദ്രനുദിക്കുന്ന ധിക്കിൽ.പാർവതി ജയറാം ആയിരുന്നു ഒരു വടക്കൻ വീരഗാഥായിൽ ഉണ്ണിയാർച്ചയായി വരേണ്ടത് എന്ന് കേട്ടിട്ടുണ്ട്.മീന – ഹരികൃഷ്ണൻസ്. സംയുക്ത വർമ – ക്രോണിക് ബാച്ചിലർ, പഴശ്ശിരാജ. ജ്യോതിക – ഉടയോൻ, ക്രോണിക് ബാച്ചിലർ. അസിൻ – വെട്ടം, വിസ്മയത്തുമ്പത്.ഉർവശി, സുകന്യ എന്നിവർ ആയിരുന്നു ഭൂതകണ്ണാടി സിനിമയിൽ നായിക ആക്കേണ്ടത് എന്ന് കേട്ടിട്ടുണ്ട്.

സൗന്ദര്യ – അയാൾ കഥയെഴുതുകയാണ്, മിസ്റ്റർ ബ്രഹ്മചാരി, കാഴ്ച.ഗൗതമി, ഐശ്വര്യ എന്നിവരയാണ് commissinor സിനിമയിൽ നായികയായി ആദ്യം plan ചെയ്തത് എന്ന് കേട്ടിട്ടുണ്ട്. സുഹാസിനി, ഗീത, രേവതി എന്നിവരെ ആകാശദൂത്തു സിനിമയിൽ ആദ്യം cast ചെയ്യാൻ ഉദ്ദേശിച്ചത്. മഞ്ജു വാരിയർ – ചന്ദ്രലേഖ, ഒരു മറവത്തൂർ കനവ്, ഫ്രണ്ട്‌സ്, പഞ്ചാബി ഹൌസ്

Leave a Reply