ലോകത്തെ ഏറ്റവും വലിയ ഭീമാകാരന്മായ വിമാനങ്ങൾ

ഉയരങ്ങൾ താണ്ടി പാറിപ്പറക്കുന്ന വിമാനങ്ങളെ കാണുമ്പോൾ അതിശയോക്തിയോടെ നോക്കി നിൽക്കുന്നവർ ആയിരിക്കും നമ്മൾ എല്ലാവരും. ആകാശ പർവത നിരകളിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളിൽ ഒരുവട്ടമെങ്കിലും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. ചെറിയ കുഞ്ഞൻ വിമാനം മുതൽ ഭീമാകാരമായ വിമാനം വരെ ഇന്ന് ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഭീമന്മാരായ വിമാനങ്ങളെ കുറിച്ച് നമുക്ക് പരിചയപ്പെടാം.

ഭീമാകാരമായ വിമാനങ്ങളിൽ വെച്ച് ഒന്നാമത്തേതാണ് എയർബസ് A 380-800 ശ്രേണിയിലുള്ള വിമാനം. അതായതു എയർബസ് നിർമ്മിക്കുന്ന വൈഡ് ബോഡി വിമാനമാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ പാസ്സഞ്ചർ വിമാനം കൂടിയാണിത്. 2007 ഏപ്രിൽ 27 നു ഫ്രാൻസിലെ ടുളൂസിൽ വെച്ചായിരുന്നു ഈ വിമാനത്തിന്റെ ആദ്യ പറക്കൽ. മൂന്ന് തരം യാത്രാ വിഭാഗങ്ങൾ ഉള്ള രീതിയിലും 525 യാത്രക്കാരെയും എക്കോണമി വിഭാഗമുള്ള രീതികളെ 853 യ്യാത്രക്കാരും ഉൾക്കൊള്ളാൻ A 380-800 ക്കു സാധിക്കും.

അത്തരത്തിൽ ഈ വിമാനത്തിന്റെ വലിപ്പം നിങ്ങൾ ആലോചിക്കുന്നതിലും അപ്പുറം ആണ്. 15200 കിലോമീറ്റെർ ആണ് ഈ എയർ ബസിനു സഞ്ചരിക്കാവുന്ന പരമാവധി ദൂരം. 80 മീറ്റർ നീളമുണ്ട്‌. ഈ ഭീമൻ വിമാനത്തിന്റെ ചിറകിനു 90 മീറ്ററോളം വീതിയും ഏകദേശം 575 ടെണ്ണാണ് വിമാനത്തിന്റെ ഭാരവും. അതായതു അഞ്ചു നീല തിമിംഗലത്തിന്റെ ഭാരമായും താരതമ്യം ചെയ്യാം. 428 മില്യൺ യു എസ് ഡോളർ അഥവാ മൂവായിരത്തി അറുപത്തിമൂന്ന് കോടി രൂപയാണ് A 380-800 ന്റെ വില.

A 380-800 ഇന്ത്യയിൽ സർവീസ് നടത്തുന്നില്ലെങ്കിലും പല ധീർക്കദൂര സർവീസുകൾക്കും ഏറെ പരിചിതമാണ് എല്ലാവർക്കും. ഇത്തരത്തിൽ ഭീമാകാരന്മായ മറ്റുള്ള വിമാനങ്ങളെക്കുറിച്ചു വളരെ വിശദമായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply