വെറും 100 രൂപാ ചിലവിൽ ഒരു വാൾ ഹാങ്ങിങ് LED ലൈറ്റ് ഉണ്ടാക്കാം

സ്വന്തം വീടുകളെ മനോഹരമാക്കുവാൻ ആഗ്രഹമില്ലാത്തവർ ആരുംതന്നെയില്ല. വീടിനെ പല രീതിയിൽ ഡെക്കോർ ചെയ്യുവാൻ കഴിയും. എന്നാൽ വളരെ കുറഞ്ഞ ചിലവിലും കൂടുതൽ ഭംഗിയിലും ചെയ്യാൻ കഴിയുന്ന വീട്ടിനുള്ളിൽ വെക്കാൻ സാധിക്കുന്ന ഒരു വാൾ ഹാങ്ങിങ് ഡെക്കോറിനെ കുറിച്ചും അത് നിർമ്മിക്കുന്നത് എങ്ങനെയെന്നുമാണ് ഇനി പറയുന്നത്. ക്രാഫ്റ്റ് വില്ലേജ് എന്ന യൂടൂബിൽ ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഒരടിപൊളി വീഡിയോ ആണിത്.

ഫോം പേപ്പർ ഉപയോഗിച്ചാണ് ഈ ഒരു വാൾ ഹാങ്ങിങ് എൽ ഇ ഡി ലൈറ്റ് നിർമ്മിക്കുന്നത്. ആദ്യമായി 24 ഇഞ്ച് സൈസിൽ നാലുഭാഗവും ഫോം പേപ്പർ മുറിച്ചെടുക്കുക. മുറിച്ചെടുത്തതിന് ശേഷം നിങ്ങൾ വാൾ ഹാങ്ങിങ് ചെയ്യാൻ ആഗ്രഹിക്കുന്ന നല്ലൊരു ഡിസൈൻ സെലക്ട് ചെയ്യുക. ഇഷ്ടമുള്ള ഡിസൈൻ സെലക്ട് ചെയ്‌തു ആ ഡിസൈൻ ഫോം പേപ്പറിലേക്ക് വരക്കുകയോ അച്ചടിക്കുകയോ ചെയ്യുക. വരച്ചു കഴിഞ്ഞതിനു ശേഷം ഈ ഡിസൈൻ കത്രിക12  ഉപയോഗിച്ച് കട്ട് ചെയ്തെടുക്കുക.

ഡിസൈൻ കട്ട് ചെയ്തെടുത്തു അതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള കളർ നൽകുക. സ്പ്രേ പെയിന്റ് ഉപയോഗിച്ച് കളർ നൽകിയതിന് ശേഷം കുറച്ചു നേരത്തേക്ക് ഈ പെയിന്റ് ഉണങ്ങാൻ വെയിറ്റ് ചെയ്യുക. പെയിന്റ് ഉണങ്ങി കഴിഞ്ഞാൽ കുറച്ചു എൽ ഇ ഡി ബൾബുകൾ ഉപയോഗിച്ച് ഫോം പേപ്പറിന്റെ ബാക്കിലായി ഒട്ടിക്കുക. ശേഷം എൽ ഈ ഡി ബൾബുകൾ എല്ലാം പ്രകാശിപ്പിക്കാം. ഈ വാൾ ഹാങ്ങിങ് എങ്ങനെയാണ് ചെയ്യുന്നത് എന്ന് ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply