പാവപ്പെട്ടവന്റെ ഐ ഫോൺ ഇൻഫിനിക്‌സ് നോട്ട് 7

നമ്മൾ ഇന്ന് പരിശോധിക്കുന്നത് ഇൻഫിനിക്സ് നോട്ട് 7 ന്റെ അത്ഭുതപ്പെടുത്തുന്ന പ്രത്യേകതകളെ കുറിച്ചാണ്. ഇൻഫിനിക്സ് ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും പുതുതായി പുറത്തിറക്കിയ ഒരു മോഡലാണ് നോട്ട് 7. നമ്മൾ മലയാളികൾ ഒരു പക്ഷെ ഇൻഫിനിക്സ് എന്ന സ്മാർട്ട്ഫോൺ ബ്രാൻഡ് അധികം കേട്ടിട്ടുണ്ടാകില്ല. പക്ഷെ പാകിസ്ഥാൻ, ഇൻഡോനേഷ്യ, ഇങ്ങനെയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ ആണ് കൂടുതലും ഈ സ്മാർട്ഫോൺ ബ്രാൻഡ് ഉപയോഗിക്കുന്നത്.

പാവപ്പെട്ടവന്റെ ഐഫോൺ എന്ന് വേണമെങ്കിൽ ഈ ഫോണിനെ വിശേഷിപ്പിക്കാം. ഈ ബ്രാൻഡിനെ കുറിച്ച് എടുത്തുപറയേണ്ടുന്ന ഒന്നാണ് വളരെ കുറഞ്ഞ വിലക്ക് കൂടുതൽ സവിശേഷതകൾ ലഭിക്കുന്നു എന്നത്. 6.95 ഇഞ്ചു ഡിസ്പ്ലേ സൈസും 720 x 1640 പിക്സെൽസ് റെസൊല്യൂഷനുമാണ് ഇൻഫിനിക്സിൽ നൽകിയിരിക്കുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസ്സ് ന്റെ പ്രൊട്ടക്‌ഷനും ഫോണിന് നൽകിയിട്ടുണ്ട്. ലേറ്റസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം ആയ ആൻഡ്രോയിഡ് 10 നെ അധിഷ്ഠിതമായി പ്രവർത്തിക്കുന്നു. കൂടാതെ സ്മാർട്ഫോണിന്റെ വേഗതയേറിയ പെർഫോമൻസിന് കരുത്തു പകരുന്നത് മീഡിയ ടെക്ക് ഹീലിയോ G70 പ്രൊസസ്സർ ആണ്.

64ജിബി 4ജിബി റാം, 128ജിബി 4ജിബി റാം, 128ജിബി 6ജിബി റാം എന്നിങ്ങനെ മൂന്നു ടൈപ് വേരിയന്റുകളിൽ ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ഫോൺ വിപണികളിൽ എത്തുന്നു. സ്മാർട്ഫോണിൽ ക്വാഡ് ക്യാമെറ സെറ്റപ്പും നൽകിയിരിക്കുന്നു. 48 മെഗാപിക്സെൽ വൈഡ് ആംഗിൾ ലെൻസും, 2 മെഗാപിക്സെൽ മാക്രോ ലെൻസും, 2 മെഗാപിക്സെൽഡെപ്ത് ആംഗിൾ ലെൻസും നൽകിയിട്ടുണ്ട്. കൂടാതെ സെൽഫികൾക്കായി 16 മെഗാപിക്സെൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

സ്മാർട്ഫോണിന്റെ കൂടുതൽ നേരമുള്ള പ്രവർത്തനങ്ങൾക്ക് 5000 എം എ എച്ചിന്റെ ബാറ്ററിയും ഫാസ്റ്റ് ചാർജിങിനായി 18 വാട്സ് അഡാപ്റ്ററും ക്രമീകരിച്ചിരിക്കുന്നു. വെത്യസ്തമായ നിരവധി കളർ കോമ്പിനേഷനുകളാണ് സ്മാർട്ഫോണിന് നൽകിയിട്ടുള്ളത്. ഫോറെസ്റ്റ് ഗ്രീൻ, ഈതർ ബ്ലാക്ക്, ബൊളീവിയ ബ്ലൂ എന്നിങ്ങനെ ആകർഷണീയമായ മൂന്നു കളറുകളിൽ. സ്മാർട്ഫോണിന്റെ കൂടുതൽ വിശേഷണങ്ങളെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു വിശദമായി മനസ്സിലാക്കാം.

Leave a Reply