രണ്ടു ലക്ഷം രൂപയ്ക്കു ടാറ്റായുടെ പുതിയ കാർ

ഓട്ടോ മൊബൈൽ രംഗത്ത് വളരെ അധികം പ്രശസ്തിയാർജ്ജിച്ച ഒരു കമ്പനി ആണല്ലോ ടാറ്റ. കൂടാതെ വർഷങ്ങൾക്കുമുന്നെ ഈ രംഗത്ത് സജീവമായി പ്രവർത്തിച്ചു എന്ന് തന്നെ പറയാം. ടാറ്റയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഏറ്റവും വിലകുറച്ചു ഒരു വാഹനം ഇറക്കുക എന്നത്. അത്തരത്തിൽ ഏറ്റവും കുറഞ്ഞ വില എന്ന കാര്യത്തെ ലക്ഷ്യമിട്ടുകൊണ്ട് ടാറ്റ രൂപീകരിച്ച ഒരു കുഞ്ഞൻ ഹാച് ബാക്ക് വാഹനമായിരുന്നു നാനോ. ഇറങ്ങിയ സമയങ്ങളിൽ നാനോയുടെ വില വെറും ഒരു ലക്ഷം രൂപ മാത്രമായിരുന്നു.

എന്നാൽ തന്നെയും കാർ വിപണികളിൽ വിചാരിച്ചത്ര തരംഗമുണ്ടാക്കാൻ റ്റാറ്റാക്കു കഴിഞ്ഞില്ല എന്നൊരു സത്യാവസ്ഥ തന്നെയാണ്. അതുകൊണ്ടു തന്നെ റ്റാറ്റ ഇപ്പോൾ ഏറ്റവും ഏറ്റവും വിലകുറഞ്ഞ കാർ ഇറക്കാൻ പോകുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഇറക്കി തരംഗം സൃഷ്ട്ടിച്ച PIXEL എന്ന കുഞ്ഞൻ ഹാച്ച് ബാക്കുമായാണ് ഇപ്പോൾ ടാറ്റ എത്താൻ പോകുന്നത്. PIXEL എന്ന ഈ കുഞ്ഞൻ വാഹനത്തിൽ നാല് പേർക്ക് സുഗമായി യാത്ര ചെയ്യാൻ സാധിക്കും എന്നത് റ്റാറ്റ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന ഒരു വസ്‌തുത തന്നെയാണ്.

എന്നാൽ തന്നെയും ഈ ഒരു ബഡ്ജറ്റിൽ രണ്ട് ഡോറുകൾ മാത്രമാണ് ഉള്ളത് എന്നാൽ അതൊരു കുറവായി തോന്നുന്നില്ല . മറ്റുള്ള കാറുകളെ അപേക്ഷിച്ചു ഏതു തിരക്കുള്ള റോഡുകളിലൂടെയും വളരെ ഈസിയായി ഡ്രൈവ് ചെയ്യുവാനും ഏതു സ്ഥലത്തും ഇഷ്ടമുള്ള രീതിയിൽ പാർക്ക് ചെയ്യാൻ സാധിക്കും എന്നതും റ്റാറ്റ പിക്സെലിന്റെ ഒരു പ്രത്യേകത തന്നെയാണ്. കൂടാതെ വാഹനം കുഞ്ഞനാണെകിലും എൻജിൻ പെർഫോമെൻൻസ് മികച്ചതാവാനാണ് സാധ്യത. ടാറ്റ പിക്‌സലിനു ഏകദേശം മൈലേജ് 20 കിലോമീറ്ററോ അതിൽ കൂടുതലോ ആണെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.

കൂടുതലറിയാൻ ഈ വീഡിയോ കാണാം

ഇത്രയും അധികം പ്രേത്യേകതകൾ ഉള്ള ഈ കുഞ്ഞു വാഹനം 2 ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപ വരെ ആണെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഏതായാലും ടാറ്റ പിക്സൽ ഇന്ത്യയിലേക്ക് കടന്നു വരുന്നതോടു കൂടെ വാഹന ലോകത്ത് വൻചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയേറുന്നു. 5150 ആർപിഎമ്മിൽ 65 ബിഎച്ച്പി ഉത്പാദിപ്പിക്കാൻ കഴിവുള്ള 1.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ടാറ്റ പിക്‌സലിൽ അറിയുവാൻ കഴിയുന്നത്. 3000 ആർപിഎമ്മിൽ 48 എൻ എം ടോർക്ക് ക്രീയേറ്റു ചെയ്യാൻ PIXEL ന് കഴിയും. കൂടാതെ 4 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഒരുക്കിയിരിക്കുന്നത്.

Leave a Reply