ക്രിക്കറ് ഇതിഹാസം വിരേന്ദർ സേവാങ്ങിന്റെ കഥ

ഇന്ത്യൻ ക്രിക്കറ്റിൽ ഒട്ടനവധി സംഭാവനകളും പ്രശസ്‌തിയും കൊണ്ടുവന്ന വിരേന്ദർ സേവാങ്ങിന്റെ കഥയാണ് ഇവിടെ പറയുന്നത്. ക്രിക്കറ്റിൽ ബാറ്റിങ്ങിന്റെ മുഖച്ഛായ തന്നെ മാറ്റിയ ഒരു ബാറ്റ്സ്മാൻ ആയിരുന്നു സെവാഗ്. അതുവരെ പ്രതിരോതമാണ് ആയുധമെന്നു പറഞ്ഞവരെ കൊണ്ട് ആക്രമണമാണ് ശെരിയെന്നു പറയിപ്പിച്ചവൻ. ആദ്യ ബോളിൽ പന്ത് ബൗണ്ടറി കടക്കണമെങ്കിൽ അന്ന് ഗ്രീസിൽ സെവാഗ് തന്നെ വേണമായിരുന്നു. 1978 ൽ ഡൽഹിയിൽ കിഷൻ സെവാഗ്ന്റെയും കൃഷണ സെവാഗിന്റെയും മകനായി ആയിരുന്നു വിരേന്ദർ സേവാങ്ങിന്റെ ജനനം.

ഒരു ധന്യകച്ചവടക്കാരനായിരുന്ന വിരേന്ദർ സേവാങ്ങിന്റെ അച്ഛൻ ചെറുപ്പത്തിൽ വാങ്ങിക്കൊടുത്ത കളി ബാറ്റിൽ കളിച്ചു തുടഞ്ഞിയ വിരേന്ദർ സേവാങ്ങിന്റെ ക്രിക്കറ്റിനെ കാര്യമായി എടുക്കുന്നത് 10 ആം ക്ളസ്സിനു ശേഷമാണ്. രഞ്ജിയിൽ മികച്ച കളി പുറത്തെടുത്ത സെവാഗ്. 1999 ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച് എന്നാൽ 2 പന്തിൽ നിന്നും 1 റൺസ് മാത്രം എടുക്കാൻ സെവാഗിന് ആയുള്ളൂ. തുടർന്ന് ഒന്നര കൊല്ലം അദ്ദേഹത്തിന് ടീമിന് പുറത്തിരിക്കേണ്ടി വന്നു. ഒന്നര കൊല്ലത്തിനു ശേഷം 2000 ഡിസംബറിൽ സിംബാവേക്കെതിരെ മടങ്ങിയെത്തിയെങ്കിലും അതിലും തിളങ്ങാൻ വീരുവിനായില്ല,

2001 ഏകദിന പരമ്പരക്ക് വന്ന ഓസീസിന് എതിരെയാണ് വീരു തന്റെ ആദ്യ അർത്ഥ സെഞ്ചറി നേടുന്നത്. ആറാമനായി ബാറ്റ് ചെയ്യുവാനെത്തിയ സെവാഗ് 54 പന്തിൽ 8 ബൗണ്ടറിയടക്കം 58 റൺസ് എടുക്കുകയായിരുന്നു. ബൗളിങ്ങിൽ 3 വിക്കെറ്റ് കൂടെ നേടിയ സെവാഗ് തന്നെയായിരുന്നു ആ കളിയിലെ തരാം. വീണ്ടും പല കളികളിലും മിന്നും പ്രേകടനം കാഴ്ചവെച്ച സെവാഗ് മുൻനിരയിലേക്ക് കയറി. 2001 നവംബർ 3 നു സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് മത്സരമായിരുന്നു വീരുവിന്റെ ആദ്യ ടെസ്റ്റ് അരങ്ങേറ്റം 68 റൺസിന്‌ മുൻനിര ബാറ്റ്സ്മാൻമാരെല്ലാം പുറത്തായി കളി നഷ്ട്ടമാകും എന്ന അവസ്ഥയിൽ സച്ചിനുമൊപ്പം ബാറ്റിങ്ങിന് കയറിയ സെവാഗ് പിന്നീട കൂട്ടി ചേർത്ത് 220 റൺസ് ആയിരുന്നു.

തുടർന്ന് മധ്യ നിര ബാറ്റ്സ്മാൻ ആയിരുന്ന സെവാഗിനെ ഓപ്പണർ ആക്കുവാൻ അന്നത്തെ ക്യാപ്റ്റൻ ആയിരുന്ന ഗാംഗുലി തീരുമാനിച്ചു. സച്ചിനും സാങ്‌ലിക്കുമൊപ്പം ബാറ്റിംഗ് ചെയ്യാനാരംഭിച്ച സെവാഗ് അന്ന് വളരെ പെട്ടെന്നു ആയിരിന്നു ലോക ബൗളർമാരുടെ പേടി സ്വപ്നമായി മാറിയത്. ബാറ്റിനെ ആയുധമാക്കിയ വീരു ഗ്രീസിൽ ചരിത്രം കുറിക്കുകയായിരുന്നു. 2004 മാർച്ചിൽ പാകിസ്താനുമായുള്ള മത്സരത്തിൽ സെവാഗ് തന്റെ ആദ്യ ട്രിപ്പിൾ സെഞ്ചറി നേടി. 295 റൺസിൽ നിന്ന സെവാഗ് സിക്സർ പറത്തിയായിരുന്നു ട്രിപ്പിൾ സെഞ്ചറികുറിച്ചത്. പേടി എന്ത് എന്നറിയാത്ത വീരന്റെ കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഈ അറിവുകൾ നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കൂ.
കടപ്പാട് (വീഡിയോ ) : MALLU SPORTS

Leave a Reply

error: Content is protected !!