ഉഗ്രൻ പെർഫോമൻസുമായി സാംസങ് ഗ്യാലക്‌സി എം 51

സ്മാർട്ഫോൺ രംഗത്ത് വളരെ അധികം ജനപ്രീതി നേടിയ ഒരു ഇലക്ട്രോണിക് കമ്പനി ആണല്ലോ സാംസങ്. ഓരോ നിശ്ചിത ഇടവേളകളിലും സാംസങ് വെത്യസ്തമായ വേരിയന്റുകളിലും മോഡലുകളിലും സ്മാർട്ഫോണുകൾ പുറത്തിറക്കി പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ അനേകം ഫീച്ചറുകൾ ഉൾപ്പെടുത്തി കൊണ്ടു സാംസങ് പുറത്തിറക്കാനിരിക്കുന്ന ലേറ്റസ്റ്റ് മോഡലായ സാംസങ് ഗ്യാലക്‌സി എം 51 എന്ന മോഡലിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം. 128 ജിബി ഇന്റേണൽ സ്റ്റോറേജും 6 ജിബി റാമും എന്ന വേരിയന്റിൽ ആണ് സ്മാർട്ഫോൺ പുറത്തിറക്കുന്നത്.

ഫ്രണ്ട് ഗൊറില്ല ഗ്ലാസ് 3 യുടെ പ്രൊട്ടക്ഷനും ബാക്കിൽ പ്ലാസ്റ്റിക് കോട്ടിങ് കൊണ്ടുള്ള പ്രൊട്ടക്ഷനും സ്മാർട്ഫോണിന് ഉറപ്പു വരുത്തുന്നു. 6.7 ഡിസ്പ്ലേ ഇഞ്ചും 1080 x 2340 പിക്സെൽ റെസൊല്യൂഷനുമാണ് സ്മാർട്ഫോണിന് നൽകിയിരിക്കുന്നത്. അണ്ട്രോയിഡിന്റെ ലേറ്റസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം ആയ ആൻഡ്രോയിഡ് 10 നെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു. ക്വാൽകോം SDM 730 സ്നാപ്ഡ്രാഗന്റെ പ്രൊസസ്സറാണ് സ്മാർട്ഫോണിന്റെ വേഗതയേറിയ പ്രവർത്തനങ്ങളെ സഹായിക്കുന്നത്. മെയിൻ ക്യാമെറക്കായി 64 മെഗാപിസെൽ വൈഡ് ആംഗിളും 12 മെഗാ പിക്സെൽ അൾട്രാ വൈഡ് ആംഗിളും സജ്ജീകരിച്ചിരിക്കുന്നു.

കൂടാതെ സെൽഫി ഫോട്ടോകൾക്ക് മനോഹാരിത നൽകുവാനായി 32 മെഗാപിക്സെൽ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ഫോണിനെ സുരക്ഷക്കായി ഫിംഗർപ്രിന്റ് സെൻസറും മറ്റുമുള്ള ഫീച്ചറുകളും ഉറപ്പാക്കിയിരിക്കുന്നു. 7000 എം എ എച്ഛ് ബാറ്റെറിയാണ് സ്മാർട്ഫോണിന്റെ കൂടുതൽ നേരമുള്ള പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നത്. കൂടാതെ 25 വാട്സിന്റെ ഫാസ്റ്റ് ചാർജിങ് സംവിധാനവും സാംസങിന്റെ ഈ ഒരു ഇറങ്ങാനിരിക്കുന്ന മോഡലിൽ നൽകിയിരിക്കുന്നു. ആകർഷണീയമായിട്ടുള്ള രണ്ടു കളർ കോമ്പിനേഷനുകളിലാണ് സ്മാർട്ഫോൺ പുറത്തിറക്കുന്നത്. ബ്ലാക്ക് ഡാർക്ക് ബ്ലു. എന്നിങ്ങനെ.

Leave a Reply