ഇനി ആരോടും വാട്സാപ്പ് നമ്പർ ചോദിച്ചു വാങ്ങേണ്ട ആവശ്യമില്ല

ലോകത്തു ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഒരു മേസ്സേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ് എന്ന് പറയുന്നത്. അനേകം ഫീച്ചറുകളും വാട്സാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തന്നെ വാട്സാപ്പ് ഉപഭോക്താക്കൾക്കായി അപ്‌ഡേഷനുകളിലൂടെ മികച്ച പുതു പുത്തൻ ഫീച്ചറുകളും നൽകുന്നു. അത്തരത്തിൽ വാട്സാപ്പിനെ വ്യത്യസ്തമാക്കുന്ന കുറച്ചു ട്രിക്കുകളാണ് ഇനി വിശദീകരിക്കുന്നത്. വാട്സാപ്പിൽ നൽകിയിട്ടുള്ള ഒന്നാമത്തെ ട്രിക്ക് എന്തെന്ന് നോക്കാം. ആദ്യമായി വാട്സാപ്പ് ഓപ്പൺ ചെയ്തു അതിൽ സെറ്റിങ്സ് ക്ലിക്ക് ചെയ്യുക. സെറ്റിങ്‌സ് ക്ലിക്ക് ചെയ്തു വരുന്ന ഇന്റർഫെയ്‌സിൽ ഏറ്റവും താഴെയായിട്ടുള്ള ഡാറ്റാ ആൻഡ് സ്റ്റോറേജ് യൂസേജ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

അപ്പോൾ വരുന്ന വിൻഡോയിൽ സ്റ്റോറേജ് യൂസേജ് ഓപ്പൺ ചെയ്യുക. സ്റ്റോറേജ് യൂസേജ് ഓപ്പൺ ചെയ്യുമ്പോൾ നമ്മൾ ചാറ്റ് ചെയ്ത എല്ലാ ലിസ്റ്റും അവരുമായി അയച്ച ഡാറ്റകൾ എത്രത്തോളം ഉണ്ടെന്നും നമുക്ക് കാണാൻ സാധിക്കും. അതിൽ നിന്ന് ഓരോ ചാറ്റ് ലിസ്റ്റ് ഓപ്പൺ ചെയ്തു നമ്മൾ അയച്ച എല്ലാ ഡാറ്റാസും ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷനും നൽകിയിട്ടുണ്ട്. വാട്സാപ്പിൽ നിരവധി ഗ്രൂപ്പുകൾ ഉണ്ടാകും. അതിൽ നിരവധി ഫോട്ടോസുകളും വിഡിയോസുകൾ വന്നിട്ടുണ്ടാകും. ഇത്തരത്തിൽ വന്നിട്ടുള്ള ഫോട്ടോസ് വിഡിയോസും നമ്മുടെ ഫോണിലെ ഗ്യാലറിയിൽ സേവ് ആകാതിരിക്കാനുള്ള ഓപ്‌ഷൻ ഉണ്ട്.

അതിനായി ഏതെങ്കിലും ഒരു ചാറ്റ് ഓപ്പൺ ചെയ്യുക. ശേഷം അതിന്റെ ചാറ്റ് പ്രൊഫൈൽ ഓപ്പൺ ചെയ്തു അതിനു താഴെയായി കാണുന്ന മീഡിയ വിസിബിളിറ്റി എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. നിങ്ങൾക് ഒരു ഇമേജും നിങ്ങളുടെ ഗ്യാലറിയിൽ വരണ്ട എന്നുണ്ടെങ്കിൽ അതിൽ കാണുന്ന നോ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം ഡയലോഗ് ബോക്സിലെ ഓക്കേ എന്ന ഓപ്‌ഷനും ക്ലിക്ക് ചെയ്യുക. അതിനു ശേഷം ഫോണിലെ ഫൈൽ മാനേജർ ഓപ്പൺ ചെയ്യുക. അതിലെ വാട്സാപ്പ് എന്ന ഫോൾഡർ ഓപ്പൺ ചെയ്യുക അത് ഓപ്പൺ ചെയ്തതിനു ശേഷം മീഡിയ എന്ന ഫോൾഡർ ക്ലിക്ക് ചെയ്യുക.

ശേഷം വരുന്ന വിൻഡോയിൽ വാട്സാപ്പ് ഇമേജ് എന്ന ഫോൾഡർ തിരഞ്ഞെടുക്കുക. അതിൽ പ്രൈവറ്റ് എന്ന ഫോൾഡറും ഓപ്പൺ ചെയ്യുക. അതിൽ നിങ്ങൾ അയച്ച എല്ലാ ഫോട്ടോസും ഈ ഫോൾഡറിൽ കാണാൻ സാധിക്കും. ഇവിടന്നു ആവശ്യമുള്ളത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നതാണ്‌. ഈ ഒരു ട്രിക്ക് ഒരുപാട് ആളുകൾക്ക് വളരെ അധികം ഉപകാരപ്രദമാകുന്ന ഒന്ന് തന്നെയാണ്. ഇത്തരത്തിൽ വളരെ ഉപകാരപ്രദമായ മറ്റുള്ള കുറച്ചു ട്രിക്കുകളെ കുറിച്ച് നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു കൊടുക്കു.

Leave a Reply