FORD കമ്പനിയെ പോലും ഞെട്ടിച്ചു കൊണ്ട് FORD ENDEAVOR ന്റെ മോഡിഫിക്കേഷൻ

സോഷ്യൽ മീഡിയയിലെ പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധയാകർഷിച്ച ഒരു വിഡിയോയെക്കുറിച്ചാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. FORD ENDEAVOR MODIFIED 2.0 എന്ന തലക്കെട്ടോടുകൂടി യൂടൂബിൽ വയറലായ ഒരു വീഡിയോ ആണിത്. Car Touch Plus എന്ന യൂടൂബിൽ അപ്‌ലോഡ് ചെയ്‌ത ഈ വീഡിയോയുടെ വിഷധാംശങ്ങൾ എന്തൊക്കെയെന്ന് നോക്കാം. മോഡിഫൈഡ് ചെയ്‌ത ഒരത്യുഗ്രൻ ഫോർഡ് എൻഡവർ ആണ് ഇപ്പോൾ വാഹനപ്രേമികൾക്കിടയിലെ താരം.

ആകർഷണീയമായ ഒരു വെറൈറ്റി ലുക്കിലാണ് ഈ ഫോർഡ് എൻഡവർ മോഡിഫൈഡ് ചെയ്‌തിരിക്കുന്നത്‌. ഉഗ്രൻ കളർ കോമ്പിനേഷനും എക്സ്ട്രാ ബിൽഡപ്പും ആണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കണ്ണെജ്ജിപ്പിക്കുന്ന LED DRL ഹെഡ് ലാമ്പും, ഫ്രണ്ട് ഗ്രില്ലുമാണ് വാഹനത്തിനു മാസ്സ് ലുക്ക് നൽകുന്നത്. കൂടാതെ എടുത്തറിയിക്കുന്ന രീതിയിൽ ഫ്രണ്ടിൽ FORD എന്ന ടാഗും നൽകിയിട്ടുണ്ട്. അതിനു താഴെയായി വ്യത്യസ്ത ഷെയ്പ്പിൽ ഫോഗ് ലാമ്പും LED ലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

ടയറുകൾക്ക് ഭംഗി കൂട്ടുവാനായി അല്ലോയ്‌വീലുകളും വാഹനത്തിൽ നൽകിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ആരും ഒന്ന് പകച്ചു നിൽക്കുന്ന മോഡലിലാണ് ഈ വാഹനം മോഡിഫൈഡ് ചെയ്തിരിക്കുന്നത്. എക്സ്റ്റീരിയറിനു പുറമെ ഇന്റീരിയറും വളരെ അധികം ഭംഗിയിൽ ചെയ്തിട്ടുണ്ട്. വാഹനത്തെ കുറിച്ച് വിശദമായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കു.

Leave a Reply