ഗിയർ മാറുമ്പോൾ തെറ്റിപ്പോകാതിരിക്കാനുള്ള ഒരു മെത്തേഡ്

കാർ ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ഇനി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമായ ഒരു വിഷയത്തെക്കുറിച്ചാണ് ഇനി വിവരിക്കുന്നത്. കൂടാതെ തന്നെ വാഹനം പഠിചു ലൈസെൻസ് എടുത്ത ഒരാൾക്കും വളരെ അധികം ഗുണം ചെയ്യുന്ന ഒരറിവുതന്നെയാണിത്. കൂടുതൽ ആൾക്കാർക്കും വാഹനം ഡ്രൈവ് ചെയ്‌തു കൊണ്ട് പോകുന്ന സാഹചര്യങ്ങളിൽ കൃത്യ സമയങ്ങളിൽ ഗിയർ ചെയ്ഞ്ചു ചെയ്യുമ്പോൾ തെറ്റിപ്പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. പ്രത്യേകിച്ച് പുതുതായി വാഹനം ഒട്ടിച്ചു തുടങ്ങുന്നവർക്കായിരിക്കും ഇങ്ങനെ സംഭവിക്കാറുള്ളത്.

എന്നാൽ ആ ഒരു പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഒരു പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ച് വളരെ വിശദമായി ഒരു വീഡിയോ നൽകിയിരിക്കുന്നു. വീഡിയോ പൂർണ്ണമായും കാണുക. പാം എന്നറിയപ്പെടുന്ന മെത്തേഡിലൂടെയാണ് ഈ ഒരു പ്രശ്നം പരിഹരിക്കുന്നത്. ഇത് പ്രധനമായും വിദേശ രാജ്യങ്ങളിലുള്ള ഡ്രൈവിംഗ് സ്കൂളിലാണ് ഇത്തരത്തിലുള്ള മെത്തേഡ് കൂടുതൽ ഉപയോഗിക്കുന്നത്.

എന്നാൽ തന്നെയും ഈ ഒരു മെത്തേഡ് മനസ്സിലാക്കിയിരുന്നത് നിങ്ങൾ ഗിയർ മാറ്റുമ്പോൾ തെറ്റാതിരിക്കാൻ സഹായകമാകും. ഈ ഒരു മെത്തേഡിലൂടെ നിങ്ങൾക്ക് ഗിയർ തെറ്റാതെ വളരെ എളുപ്പത്തിലും വേഗത്തിലും ഗിയർ ചെയ്ഞ്ചു ചെയ്യാൻ സാധിക്കും. ഈ ഒരു മെത്തേഡ് പ്രധനമായും വാഹനം ഓടിച്ചു കൊണ്ട് മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളു. ആദ്യമായി സാധരണ ചെയ്യുന്നതുപോലെ വളരെ ശ്രദ്ധയോടെ വാഹനം സ്റ്റാർട്ട് ചെയ്യുക.

വീഡിയോ കാണാം

ശേഷം ക്ലച്ഛ് ഫുൾ പ്രസ് ചെയ്‌തു നമ്മുടെ ഇടത്തെ കൈ കൊണ്ട് കയ്യുടെ വെള്ള ഗിയറിന്റെ ലിവറിനോട് ചേർത്ത് പിടിക്കുക. ഇങ്ങനെ ചേർത്ത് പിടിച്ചുകൊണ്ടു ഫസ്റ്റ് ഗിയർ ഫ്രണ്ടിലേക്ക് ഇടേണ്ടതാണ്. അടുത്തതായി ഹാൻഡ് ബ്രേക്ക് പതുക്കെ റിലീസ് ചെയ്തു വാഹനം പതിയെ മുന്നോട്ട് എടുക്കുക. തുടർന്ന് പാം എന്ന മെത്തേഡിന്റെ വിശദീകരണത്തെ കുറിച്ച് നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കാം. ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്‌തു കൊടുക്കു.

Leave a Reply