നോക്കിയയുടെ ഉഗ്രൻ കൺസപ്റ്റഡ് മോഡൽ. Nokia trio 2021

ഇലക്ട്രോണിക്സ് മേഖലയിൽ വർഷങ്ങൾക്കുമുന്നെ സജീവമായി നിലകൊള്ളുന്ന ഒരു കമ്പനിയാണ് നോക്കിയ. നോക്കിയ വിറ്റഴിക്കുന്ന പ്രൊഡക്ടുകൾക്ക് നിരവധി ആവശ്യക്കാരാണ് വിപണികളിൽ ഉള്ളത്. വെത്യസ്തമായ മോഡലുകളിലും ശ്രേണികളിലുമായി നിരവധി പ്രൊഡക്ടുകൾ വിറ്റഴിക്കുന്നതിൽ നോക്കിയ എന്നും മുൻപന്തിയിലാണ്. നോക്കിയ വിൽക്കുന്ന പ്രൊഡക്ടുകളിൽ നല്ലൊരു വിഹിതവും സ്മാർട്ഫോണുകൾക്കു തന്നെയാണ്.

ആയിരത്തിൽപരം മോഡലുകളിലുള്ള മൊബൈൽ ഫോണുകളാണ് ഇന്നേവരെ നോക്കിയ പ്രേക്ഷകർക്കായി എത്തിച്ചിട്ടുള്ളത്. അക്കൂട്ടത്തിൽ വിവിധ മോഡലുകളിലും ഡിസൈനുകളിലുമായ സ്മാർട്ഫോണുകളും ഉണ്ട്. ഈ അടുത്തായി നോക്കിയ നിരവധി മോഡൽ സ്മാർട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. അതിനോടൊപ്പം തന്നെ നിരവധി കൺസപ്റ്റഡ് ഡിസൈനുകളും പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ് നോക്കിയയുടെ ഒരു കൺസപ്റ്റഡ് മോഡൽ.

Nokia trio എന്ന കൺസപ്റ്റഡ് മോഡലാണ് ഇപ്പോൾ ജനശ്രദ്ധയാകർഷിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ലുക്ക് നൽകുന്ന ഒരു ഉഗ്രൻ ഡിസൈനാണ് കൺസപ്റ്റ് മോഡലായ ട്രിയോയ്ക്കു നൽകിയിരിക്കുന്നത്. ആകർഷണീയമായ ട്രയാങ്കിൾ ഷെയ്പ്പ് നൽകുന്ന റിയർ ക്യാമെറായാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ നിരവധി കളറുകളിലുള്ള മോഡലും. ഈ കൺസപ്റ്റഡ് മോഡലിനെ വിശദമാക്കുന്ന ഒരു ട്രൈലെർ പുറത്തിറങ്ങിയിട്ടുണ്ട്. ഫോണിനെ കുറിച്ച് കൂടുതൽ കണ്ടു മനസ്സിലാക്കാം.

Leave a Reply