പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിക്കൊണ്ടു പുത്തൻ താർ ഉടൻ പുറത്തിറങ്ങുന്നു

വാഹനം ഡ്രൈവ് ചെയ്യാൻ ആർക്കാ ഇഷ്ടമല്ലാത്തത് അല്ലേ. പ്രത്യേകിച്ചും ഏതൊരു വാഹന പ്രേമിക്കും ഓഫ് റോഡ് ഡ്രൈവ് കുറച്ചു കൂടുതൽ ഇഷ്ടമായിരിക്കും. എന്നാൽ ഓഫ് റോഡ് വാഹന പ്രേമികളെ വളരെ അധികം സന്തോഷത്തിലാഴ്ത്തിക്കൊണ്ടു മാഹേന്ദ്രയുടെ താർ ഈ മാസം പതിനഞ്ചിനു പുറത്തിറങ്ങുകയാണ്. സാധാരണക്കാരന് മറ്റുള്ള ഓഫ്‌റോഡ് വാഹനങ്ങളെ അപേക്ഷിച്ചു വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ് എന്നത് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മഹീദ്രയുടെ ഈ വാഹനം ആദ്യമായി വിപണിയിൽ ഇറക്കുന്നത് 2010 ഒക്ടോബർ നാലാം തീയതിയിലാണ്.

അതായത് ഈ പത്തു വർഷം കൊണ്ട് തന്നെ ഒരു വാഹന പ്രേമികളുടെയും മനസ്സിൽ മഹേന്ദ്ര താറിന്‌ ഇടം പിടിക്കാൻ സാധിച്ചു. ഇതോടു കൂടി തന്നെ മഹേന്ദ്രയുടെ പുത്തൻ പതിപ്പ് വിപണിയിലേക്ക് ഇറക്കുകയാണ്. ഇപ്പോൾ പുതുതായി ഇറങ്ങാനിരിക്കുന്ന മഹീന്ദ്ര താറിന്റെ ഉഗ്രൻ ഫീച്ചറുകൾ എന്തൊക്കെ എന്നാണ് ഇനി വിശദീകരിക്കുന്നത്. ആദ്യത്തേത് ഓഫ് റോഡിങ്ങിനു ചേരുന്ന ലീഡർ ഫ്രെയിം ചെയ്‌സ് ഈ വാഹനത്തിൽ നൽകിയിരിക്കുന്നു. മുന്നേ ഇറങ്ങിയ താറിനെ അപേക്ഷിച്ചു പുതിയതിനു കുറച്ചു വലിപ്പം കൂടുതൽ ആണെങ്കിലും ഡിസൈനിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.

എന്നാൽ തന്നെയും പുറമെയുള്ള ലുക്കിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിലും പുത്തൻ താറിന്റെ ഇന്റീരിയർ വളരെ അധികം ആകര്ഷണീയമായി തന്നെയാണ് ചെയ്‌തിരിക്കുന്നത്‌. കൂടാതെ ടച്ഛ് സ്ക്രീൻ മീഡിയ സിസ്റ്റം ഉൾപ്പടെ ഡിജിറ്റൽ അനലോഗ് ക്ലസ്റ്റർ മീറ്റർ വരെ മഹീന്ദ്ര ഈ ഒരു 2020 വേർഷനിൽ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പുത്തൻ താറിലേക്ക് വരുമ്പോൾ വലിയൊരു മാറ്റം എന്ന് പറയുന്നത് പിന്നിലായുള്ള സീറ്റ് റൊട്ടേഷൻ ചെയ്‌തു മുന്നിലേക്ക് കാണുന്ന രീതിയിൽ സജ്ജീകരിക്കുകയും ചെയ്‌തു.

പുതുതായി ക്രമീകരിച്ച 2.0 ലിറ്റർ ഡീസൽ എൻജിനാണ് പുത്തൻ താറിലുള്ളത്. ഈ ഒരു പുത്തൻ എൻജിന് 5500 RPM ഉം 190 HP കരുത്തു നൽകാനും ശേഷിയുണ്ട് എന്ന് തന്നെ പറയാം. 380 NM ടോർക്കും 1700 RPMനും 4000 RPM നുമിടയിൽ ലഭ്യമാകുകയും ചെയ്യുന്നു. 6 സ്പീഡ് മാനുൽ ഗിയർബോക്സ് ആണ് വാഹനത്തിൽ കൊണ്ട് വന്നിരിക്കുന്നത്. പുത്തൻ താറിന്റെ കൂടുതൽ വിശേഷങ്ങൾ കുറിച്ച് മുകളിലായുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply