ഉടൻ ഇറങ്ങാനിരിക്കുന്ന വാഹനങ്ങളും അതിന്റെ പ്രത്യേകതകളും ഒന്ന് കാണേണ്ടത് തന്നെ

കാലഘട്ടത്തിനനുസരിച്ചു പുത്തൻ ടെക്നൊളജികളും കണ്ടു പിടുത്തങ്ങളും വളർന്നു വരികയാണ്. വാഹന വിപണി രംഗത്ത് ഓരോ കമ്പനികളും തമ്മിൽ അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിൽ മത്സരത്തിലാണ്. അതായതു ഓരോ സെക്കന്റിലും മിനുട്ടുകളിലും പുതിയ പുതിയ കണ്ടു പിടുത്തങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ നമ്മുടെ ചുറ്റുപാട്ടിലും മാറ്റങ്ങൾ സംഭവിക്കാറുണ്ട്. അടുത്ത പത്തോ ഇരുപതോ വർഷത്തിനിടയിൽ ഓട്ടോമൊബൈൽ രംഗത്ത് വാഹനങ്ങളുടെ കാര്യത്തിൽ വൻ മാറ്റങ്ങൾ സംഭവിച്ചേക്കാം. പ്രേക്ഷകരെ ഏറെ അത്ഭുതകരമാകുന്ന പുത്തൻ മോഡലുകളിലുള്ള വാഹനങ്ങൾ നിരത്തുകളിലേക്ക് എത്തിയേക്കാം.

അത്തരത്തിൽ നമുക്കിടയിലേക്ക് പ്രത്യക്ഷമാകാൻ പോകുന്ന കുറച്ചു വാഹനങ്ങളെ കുറിച്ച് പരിചയപ്പെടാം. ഇന്നത്തെക്കാലത്തു ബസ്സിൽ യാത്ര ചെയ്‌തു കൊണ്ട് നമ്മുടെ ലക്ഷ്യസ്ഥാനത്തു കൃത്യമായ സമയത്തിൽ എത്തിച്ചേരുക എന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്. പ്രേത്യേകിച്ചു ട്രാഫിക് നേരിടുന്ന സ്ഥലങ്ങളിൽ ആദ്യം പെട്ടുപോകുന്നത് ബസ് തന്നെയായിരിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് സ്‌ട്രെലിങ് ബസ് എന്ന ആശയം രൂപപ്പെട്ടത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് രണ്ടു കലയൾ അകത്തി വെച്ച് ആയിരിക്കും ബസിന്റെ സഞ്ചാരം.

അതായതു ബസിന്റെ ടയറുകൾ റോഡിന്റെ രണ്ടു വശങ്ങളിലുമായി കടുപ്പിച്ചു ഒരു ട്രാക്കിലൂടെയായിരിക്കും സഞ്ചരിക്കുക. റോഡിനു നെടുകേ ബസ് ഒരു നിശ്ചിത ഉയരത്തിൽ കൂടി ആയിരിക്കും പോകുക. അതിനു താഴെയായി മറ്റു വാഹനങ്ങൾക്കു സഞ്ചരിക്കാനുള്ള സൗകര്യവും ലഭ്യമാണ്. അതുകൊണ്ടു തന്നെ റോഡിൽ ഉണ്ടാകുന്ന ട്രാഫിക് ജാമുകൾ ഒന്നും തന്നെ ബസ്സിനെ കാര്യമായി ബാധിക്കുകയില്ല. രണ്ടോ മൂന്നോ നിലകളിലായി നിർമ്മിക്കുന്ന ബസ്സിന്റെ പ്രവർത്തനം മുഴുവനും സോളാർ എനർജിയുടെ സഹായത്താൽ ആണ്. അത് കൂടാതെ തന്നെ ലിഫ്റ്റ് ഉൾപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളും ബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള അത്ഭുതപ്പെടുത്തുന്ന വരാനിരിക്കുന്ന മറ്റു ടെക്നൊളജികളെ കുറിച്ച് നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply