ലോകം കണ്ട ഏറ്റവും ശക്തരായ സിംഹക്കൂട്ടം

ദക്ഷിണാഫ്രിക്കയിലെ കുഗർ നഷ്ണൽ പാർക്കിൽ 1995 ൽ നടന്ന ഒരു സംഭവം. ഒരു ദിവസം രാവിലെ സിംഹങ്ങളുടെ അത്യുജ്ജലമായ ഗർജനം കേട്ടിട്ടാണു അവിടുത്തെ റെയ്‌ഞ്ചേഴ്‌സ് ഉണർന്നത്. ആ റെയ്‌ഞ്ചേഴ്‌സ് കുഗർ നാഷണൽ പാർക്കിലെ മാള മാള എന്ന് പറയുന്ന ഒരു പ്രത്യേക വന മേഖലയിൽ ആണ് അന്ന് തമ്പടിച്ചിരുന്നത്. അവരുടെ കൂട്ടത്തില് ഫോട്ടോഗ്രാഫേഴ്സ് ഗവേഷകര് ഒക്കെ ഉണ്ടായിരുന്നു. സിംഹങ്ങളുടെ അസാധാരണമായ ഗർജനം കേട്ടപ്പോൾ തന്നെ ഇവർക്കു മനസ്സിലായി അവിടെ എന്തോ ഒരു പ്രത്യേക സംഭവം നടന്നിട്ടുണ്ട് എന്നത്.

ഇവർ എത്രയും വേഗം ക്യാമറയുമായി അവിടെ ചെന്നു. അവിടെ ചെന്നപ്പോഴേക്കും അവിടെക്കണ്ട കാഴ്ച്ച അഞ്ചു വലിയ കൂറ്റൻ സിംഹങ്ങൾ പ്രായമില്ലാത്ത ചെറുപ്പക്കാരായിട്ടുള്ള അഞ്ചു ആൺ സിംഹങ്ങൾ അവിടെ എത്തിയിട്ടുണ്ട്. അവർ കുർഗിൽ നാഷണൽ പാർക്കിന്റെ തന്നെ വേറൊരു മേഖലയിൽ നിന്ന് അവർ നടന്നു ഇവിടെ എത്തിയതാണ്. ഈ ദിവസം അവർ രാത്രിയിൽ ഇവിടെ എത്തിയ ശേഷം ഇവിടെ ഉണ്ടായിരുന്ന ആൺ സിംഹങ്ങളെ എല്ലാം അവർ വകവരുത്തി. വകവരുത്തി പെണ്ണുങ്ങളെ സ്വന്തമാക്കിയതിന്റെ വിജയഭേരി ആണ് അന്ന് അവർ രാവിലെ കേട്ടതു.

അവര് ചെന്ന് നോക്കിയപ്പോൾ അവിടെ ഉണ്ടായിരുന്ന ആൺ സിംഹങ്ങളെ എല്ലാം കൊന്നു കളയുകയും ബാക്കിയുള്ള ആൺ സിംഹങ്ങളെല്ലാം അവിടെന്നു ഓടിപ്പോകുകയും ചെയ്‌തു. ഇവിടെയുള്ള പെണ്ണുങ്ങളെ ഇവർ സ്വന്തമാക്കി. സിംഹങ്ങൾ സാധാരണ ഇങ്ങനെ ഒരു സംഭവം നടന്നാൽ വന്ന ആൺ സിംഹങ്ങൾ ആദ്യം ചെയ്യുന്ന പ്രവർത്തി ഈ പെണ്ണുങ്ങളെ നേരത്തെ ഇവിടെ ഉള്ള ആണുങ്ങള് ആയി പെണ്ണുങ്ങളിൽ ഉണ്ടായ കുട്ടികൾ ഉണ്ടാകുമല്ലോ. ആ കുട്ടികളെ ഇവരു കൊല്ലും. കാരണം അത് അവരുടെ പിള്ളേർ അല്ല. ഈ സിംഹങ്ങളുടെ ഉദ്ദേശം ഈ പെണ്ണുങ്ങളിൽ അവരുടെ വംശം നിലനിർത്തുക.അവരുടെ വശം തുടർന്ന് കൊണ്ട് പോകുക എന്നതാണ്.

അപ്പോൾ ഈ കുട്ടികളേം കൊന്നു അവിടെയുള്ള ആൺ സിംഹങ്ങളെ എല്ലാം തുരത്തി അല്ലെങ്കിൽ കൊന്ന ശേഷമുള്ള വിജയഭേരി ആണ് രാവിലെ ഈ ഗവേഷകർ കേട്ടത്. കുർഗിൽ നാഷണൽ പാർക്കിന്റെ ഒരു പ്രത്യേകത ഇതിനകത്തു ധാരാളം ഊടു വഴികൾ ഉണ്ട്. ചെറിയ ജീപ്പുകൾ പോകാനുമൊക്കെ കുഞ്ഞു വഴികൾ ഉണ്ട്. അത് കൊണ്ട് തന്നെ ഗവേഷകർക്ക് പെട്ടന്ന് ക്യാമറയും എടുത്തു എത്തിച്ചെല്ലാൻ എളുപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഈ മേഖലയിലെ വനമേഖലകൾ ഏറെക്കുറെ ഇവർ പഠിച്ചിട്ടുണ്ട്. ഇവിടെയുള്ള സിംഹങ്ങളുടെ ഗ്രൂപ്പുകൾക്ക് ഇവർ പേരിട്ടിട്ടുണ്ട്.

അവരിലെ വളരെ പ്രത്യേകത ഉള്ള സിംഹങ്ങളുടെ ആകൃതിയൊക്കെ വെച്ചിട്ടു പേരിട്ടിട്ടുണ്ട്. അങ്ങനെ വളരെ പ്രശസ്തമായ ഒരു പാർക്കാണ് കൂർഗിൽ നാഷണൽ പാർക്ക്. അപ്പൊ ആ ഗ്രൂപ്പുകളുടെ സിംഹങ്ങൾക്കു അവർ ഇട്ടിരുന്ന പേര് വെസ്റ്റ് സ്ട്രീറ്റ് ലയൻസ് എന്നാണ്. ഇവിടെ നടന്ന സംഭവം ഇതാണ് വെസ്റ്റ് സ്ട്രീറ്റ് ലയൻസ് കുർഗിൽ നാഷണൽ പാർക്കിന്റെ മറ്റൊരു സ്ഥലത്തു നിന്ന് മാള മാള എന്ന് പറയുന്ന സ്ഥലത്തു എത്തുകയും അവിടെ ഉണ്ടായിരുന്ന പെൺ സിംഹങ്ങളുടെ ഗ്രൂപ്പിനെയും കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പിനെയും ഇവർ ഇട്ടിരുന്ന പേര് പ്രൈഡ് എന്നാണ് വിളിക്കുന്നത്. അത്തരം അനേകം പ്രൈടുകൾ ആ വനമേഖലയിൽ ഉണ്ടാകും.

അതിനെ ഈ ഗവേഷകർ വിളിച്ച പേര് സ്പാർട്ട പ്രൈഡ് എന്നാണ്. ഈ സ്പർട്ടാ പ്രൈഡിന്റെ ഈ വെസ്റ്റ് സ്ട്രീറ്റിൽ നിന്ന് വന്ന ലയൻസ് ആക്രമിക്കുകയും കൊല്ലുകയും ചെയ്തു. കുട്ടികളെയും കൊന്നതിനു ശേഷം സ്പാർട്ട പ്രൈഡിനെ സ്വന്തമാക്കുകയും ചെയ്തു. ഈ സിംഹങ്ങൾ തമ്മിൽ അന്ന് നടന്ന ഈ ഒരു സംഭവത്തെ വളര വിശദമായി വീഡിയോയിലൂടെ ആവിഷ്‌കരിക്കുകയും ചെയ്‌തു. തൊട്ടു താഴെ ഉള്ള ഈ വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply