മിനി കാര്‍ ഇതിഹാസമായ ഒന്ന്

വാഹനപ്രേമികളെ ആവേശം കൊള്ളിക്കുന്ന മിനി കാർ എന്ന ഇതിഹാസത്തെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. മിനിയുടെ കഥ ആരംഭിച്ചത് ജെർമനിയിലല്ല. ബ്രിട്ടനിൽ നിന്നാണ്. ജർമ്മൻ ഭീമന്മാരായ വോക്‌സ്‌വാഗൺ ബീറ്റിൽ എന്ന ഹിപ്പി കാർ അവതരിപ്പിച്ച യൂറോപ്പ്പിനെ ആവേശത്തിലാഴ്ത്തുന്ന സമയം. സ്റ്റോറേജ് സ്പെയ്സിൽ അനേകം മധ്യ കുപ്പികൾ സൂക്ഷിക്കാനും റേഡിയോയ്ക്ക് പകരം ആസ്ട്രേ വെച്ചും അൻപതുകളിലെ അരാജക ഹിപ്പി ലൈഫിന് വേണ്ടി പ്രതേകം സൃഷ്ട്ടിച്ചത് തന്നെയായിരുന്നു ബീറ്റിൽ.

വോക്‌സവാഗൺ കോമ്പിയും ബീറ്റിലും ചേർന്ന് ബ്രിട്ടനിൽ ഹിപ്പികളെ ആനന്ദ സാഗരത്തിൽ ആറടിച്ചപ്പോൾ മാന്യമ്മാർക്ക് വേണ്ടി മാത്രമ്മല തമാശയ്ക്ക് വേണ്ടിയും ഒരു കാർ വേണമെന്ന് ബ്രിട്ടീഷ് വാഹന നിർമ്മാതാക്കൾക്കും തോന്നിത്തുടങ്ങിയിരുന്നു. സൂയസ് കനാൽ പ്രതിസന്ധിയെച്ചൊല്ലി അറബ് ഇസ്രായേൽ സങ്കർഷം കോഡിംബിരി കൊള്ളുന്ന ആ സമയം ബ്രിട്ടനിൽ പെട്രോളും ഡീസലും റേഷനായിരുന്നു. ഒരു കാറുടമയ്ക്ക് പ്രതിമാസം 30 ഗ്യാലൻ പെട്രോൾ മാത്രം ലഭിക്കും.

അതുപയോഗിച്ചു വലിയ കാറുകൾ ഓടിക്കുന്നത് പ്രായോഗികമായ ഒന്നല്ലായിരുന്നു. ചെറു കാറുകൾ വേണമെന്ന മുറവിളികൾ ഉയരാൻ ഇതും കാരണമായിരുന്നു. ഇന്ധനം റേഷനായിരുന്നെങ്കിലും ആസ്റ്റൺ മാർട്ടിൻ പൂണ്ടു വിളയാടുന്ന കാലം. ബ്രിടീഷ് വാഹന വ്യവസായത്തിന്റെ സുവർണ്ണകാലം തന്നെയായിരുന്നു. 1956 ൽ സ്കോട്ലണ്ടിലെ തന്റെ വേനൽ കാല വസതിയിൽ നിന്നും ആയിരുന്നു. മിനി കാര്‍ ഇതിഹാസത്തെക്കുറിച്ചു കൂടുതൽ നമുക്ക് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം.

വീഡിയോ കാണാം

Leave a Reply