മാരുതിയുടെ ഏറ്റവും മികച്ച വണ്ടി. മാരുതി എസ് ക്രോസ്സ്

മാരുതി സുസുകിയുടെ അത്യുഗ്രൻ ഫ്ലാക്ഷിപ് മോഡലായ എസ് ക്രോസ്സിന്റെ വിശേഷണങ്ങളെ കുറിച്ചാണ് ഇനി പരിചയപ്പെടാൻ പോകുന്നത്. ഈ ഒരു എസ് ക്രോസ്സ് എന്ന മോഡലിനെ xuv എന്നാണ് മാരുതി വിശേഷിപ്പിക്കുന്നതെങ്കിലും ഇതൊരു ക്രോസ്സോവർ ലുക്കുള്ള കാറാണ്. എസ് ക്രോസ്സിനെ സംബന്ധിച്ചു ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നത് പെട്രോൾ എൻജിനാണ്. അതായതു ഇപ്പോൾ xl 6 ലും 1.5 ലിറ്ററും നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ ഒരു മോഡലിൽ നൽകിയിട്ടുള്ളത്.

103 bhp പവറും 134 എൻ എം ടോർക്കുമുള്ള പെട്രോൾ എൻജിനാണ് എസ് ക്രോസ്സിൽ ഉള്ളത്. ഇതിൽ സ്മാർട്ട് ആവിഡ് ടെക്നോളജിയും ടോർക്ക് അസ്സിസ്റ്റന്റും കൂടാതെ സോഫ്റ്റ് ആയ ഡ്രൈവ് എബിലിറ്റി നൽകും എന്നാണ് മാരുതി ഉറപ്പു വരുത്തിയിരിക്കുന്നത്. 18 കിലോമീറ്ററോളം ഇന്ധന ക്ഷമതായാണ് മാരുതി എസ് ക്രോസ്സിൻറെ ഈ ഒരു മോഡലിൽ നൽകിയിരിക്കുന്നത്. 839000 രൂപയിൽ ആരംഭിക്കുന്ന ഈ മോഡലിന് നിരവധി വേരിയന്റുകളിലായി വിപണിയിൽ എത്തിക്കുന്നുണ്ട്.

ഇതിൽ പ്രധാനമായും രണ്ടു തരാം ട്രാൻസ്മിഷൻ ഒഫൻസുണ്ട്. ഒരു ഫോർ സ്‌പീഡ്‌ ടോർക്ക് മാന്വൽ ആൻഡ് ഓട്ടോ മാറ്റിക്കും, ഫൈവ് സ്പീഡ് മാന്വലും ഉണ്ട്. കൂടാതെ നല്ല പവർ ഫുള്ളായ എൽ ഇ ഡി ഹെഡ്‌ലാമ്പും നൽകിയിരിക്കുന്നു. ആകർഷണീയമായ ഒരു ഡി ആർ എൽ ഉം പ്രൊജക്ടർ ലാമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ക്രോസ്സിന്റെ എടുത്തു പറയേണ്ടുന്ന മറ്റൊരു കാര്യമാണ് ലക്ഷ്വറി വാഹനങ്ങളുടെ സാദൃശ്യതയിൽ ഒരു ഉഗ്രൻ ക്രോം ഗ്രില്ലും ക്രമീകരിച്ചിട്ടുണ്ട്.

ഗ്രില്ലിൽ വെർട്ടിക്കൽ ലൈനോട് കൂടിയുള്ള ക്രോമും അതിന്റെ നടുവിലായി മാരുതി സുസുകിയുടെ ലോഗോയും നൽകിയിട്ടുണ്ട്. ക്രോം ഇൻസെർട്ടായി ആയി തന്നെ ഒരു ഉഗ്രൻ ഹാലജൻ ഫോഗ് ലാമ്പും മാരുതി നൽകുന്നു. മാരുതി സുസുകിയുടെ അത്യുഗ്രൻ മോഡലായ എസ് ക്രോസ്സിനെ കുറിച്ച് കൂടുതൽ വിശദമായി നൽകിയിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.

Leave a Reply