ഇതിലില്ലാത്തതെന്താ. കിയയുടെ അത്യുഗ്രൻ ആഡമ്പര വാഹനമായ കാർണിവലിന്റെ സവിശേഷതകൾ ഞെട്ടിപ്പിക്കുന്നത്

ആഡംബര വാഹനങ്ങളിൽ വെച്ച് അത്യുഗ്രൻ സവിശേഷതകൾ നൽകുന്ന ഒരു വാഹനമാണ് കിയാ കാർണിവൽ ലിമോസൈൻ എന്ന മോഡൽ. കിയ ഇതിനു മുന്നേ ഇറക്കിയ കിയാ സെൽറ്റോസ് എന്ന സെഗ്‌മെന്റിൽ ഉള്ള വാഹനം വൻ വിജയകരമായിരുന്നു. ഇതിനു പിന്നോടിയായി പ്രമിയം ബഡ്ജറ്റിൽ പ്രേക്ഷകർക്ക് വേണ്ടി കിയാ കാർണിവൽ എന്ന മോഡൽ വിപണിയിൽ എത്തിക്കുകയും ആഡംബര വാഹനമായി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. കൂടാതെ വാഹന വിൽപ്പനയിൽ മൂന്നാം സ്ഥാനത്തു എത്താൻ കിയയ്‌ക്കു സാധിച്ചിരുന്നു. കിയാ കാർണിവൽ ലോഞ്ച് ചെയ്തപ്പോൾ തന്നെ ഏകദേശം 1410 കാർണിവൽ ബുക്കിങ് നടക്കുകയും ചെയ്‌തിരുന്നു.

കിയാ കാർണിവൽ എന്ന മോഡൽ 7 വി ഐ പി സീറ്റോടു കൂടിയതും ലിമോസിൻ എന്ന വേരിയന്റിലും ഉള്ള മോഡലിനെ കുറിച്ച് നമുക്ക് പരിചയപ്പെടാം. 5115 എം എം ആണ് ഇതിന്റെ ലെങ്ത് എന്ന് പറയുന്നത്. കൂടാതെ 1985 എം എം വിഡ്ത്തും 3060 എം എം ആണ് ഇതിന്റെ വീൽ ബെയ്‌സും എന്ന് പറയുന്നത്. പ്രേത്യകമായും സജ്ജീകരിച്ചിരിക്കുന്ന അനേകം ഓപ്‌ഷനുകൾ ഉള്ള കീയിൽ പ്രസ് ചെയ്‌തു കൊണ്ട് കാർണിവലിൽ ഡോർ ഓപ്പൺ ചെയ്യാൻ സാധിക്കുന്നതാണ്. മറ്റുള്ള വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി ഫ്ലിപ്പിംഗ് ഡോറുകളാണ് കാർണിവലിന്റെ സെന്ററിലായി നൽകിയിരിക്കുന്നത്. കൂടതെ വിശാലമായ ലെഗ് സ്‌പെയ്‌സും കാർണിവലിന്റെ ഒരു പ്രത്യേകത തന്നെയാണ്.

നൽകിയിട്ടുള്ള സീറ്റുകളെ എല്ലാ സൈഡുകളിലേക്കും ഫോൾഡ് ചെയ്യാനും ആവശ്യാനുസരണം സ്ലൈഡ് ചെയ്യാനും സാധിക്കുന്നതാണ്. ഉള്ളിലിരുന്നു കൊണ്ട് തന്നെ ബട്ടൺ പ്രസ് ചെയ്‌തു കൊണ്ട് ഡോർ ക്ലോസ് ചെയ്യാൻ സാധിക്കും. കൂടാതെ മറ്റെന്തിൽ നിന്നും വ്യത്യസ്തമായി കാറിന്റെ ഗ്ലാസ്സ് ക്ലോസ് ചെയ്തതിനു ശേഷം നല്ലൊരു പ്രൈവസി നൽകുന്ന കർട്ടനും വണ്ടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കിയാ കാർണിവൽ എന്ന സെഗ്മെന്റിൽ ഉള്ള വാഹനങ്ങൾക്കു പ്രധാനമായും ആകർഷണീയമായ മൂന്നു ടൈപ്പ് കളർ കോമ്പിനേഷനുകളും, മൂന്നു ടൈപ്പ് വേരിയന്റുകളുമാണ് ഉള്ളത്.

എൽ ഇ ഡി പ്രൊജക്ഷൻ ലാംബ് ഉൾപ്പെടുത്തിയിട്ടുള്ള ഹൈ ലൈറ്റ് ആയിട്ടുള്ള ഹെഡ് ലാമ്പാണ് കാർണിവലിൽ ക്രമീകരിച്ചിട്ടുള്ളത്. ഹെഡ് ലാമ്പിനു മുകളിലായി ഒരു സിൽവർ പ്രൊജക്ടർ ഇൻസെർട്ടും നൽകിയിരിക്കുന്നു. അതിനു ഏറ്റവും താഴെയായി ഒരു ഫോഗ് ലാമ്പും അതിനു ചുറ്റുമായി കൂടുതൽ ഭംഗി നൽകുന്ന ഒരു ക്രോം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കിയാ കാർണിവൽ ലിമോസൈൻ എന്ന വേരിയന്റിലുള്ള ഈ വാഹനത്തെ കുറിച്ച് വളരെ വിശദമായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്‌തു എത്തിക്കു.

Leave a Reply