5 ലക്ഷം രൂപ മാത്രം വില വരുന്ന SUV വാഹനങ്ങൾ

ഇന്ന് വാഹനപ്രേമികൾക്കിടയിൽ കൂടുതൽ തരംഗം സൃഷ്ട്ടിച്ച വാഹനങ്ങൾ ആണല്ലോ SUV ശ്രേണിയിലുള്ള വാഹനങ്ങൾ. SUV വാഹനങ്ങൾ ജനങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധയാകർഷിക്കാനുള്ള കാരണം ഏത് റോഡുകളിലൂടെയും അനായാസം ഡ്രൈവ് ചെയ്‌തു കൊണ്ട് പോകാൻ സാധിക്കുന്നത് കൊണ്ട് തന്നെയാണ്. എന്നാൽ നമ്മൾ ഇന്ന് ഇവിടെ വിവരിക്കുന്നത് വിപണിയിലേക്ക് പുതുതായി എത്തുന്ന 5 ലക്ഷം രൂപ മുതൽ 7 രൂപ വരെ വില ആരംഭിക്കുന്ന SUV ശ്രേണിയിലുള്ള വാഹനങ്ങളാണ്. 1.

NISSAN MAGNITE : 1 ലിറ്റർ ടർബോ ചാർജർ ഉൾപ്പെടുത്തികൊണ്ട് പെട്രോൾ എൻജിനിൽ പുറത്തിറക്കുന്ന ഈ വാഹനം 100 BHP പവർ വരെ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിസാന്റെ ഈ ഫുൾ ഓപ്‌ഷൻ കാറുകളിൽ 360 ഡിഗ്രി ക്യാമറ എന്ന ഉഗ്രൻ ഫീച്ചറും പ്രീമിയം വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 5 ലക്ഷം രൂപയിലായിരിക്കും.

Maruti brezza : 1.5 ലിറ്റർ ഉൾപ്പെടുത്തിക്കൊണ്ട് സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ എൻജിനിൽ പുറത്തിറക്കുന്ന ഈ സെഗ്‌മെന്റിലുള്ള വാഹനം കൂടുതൽ ഇന്ധനക്ഷമതയും കരുത്തും കമ്പനി ഉറപ്പു വരുത്തുന്നു. പുതുതായി ഇറങ്ങുന്ന ബ്രെസയിൽ ഓട്ടോമറ്റിക്കും, മാനുവലും ട്രാൻസ്മിഷനുകളിൽ ആണ് വിപണിയിൽ എത്തിക്കുന്നത്. ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 7 ലക്ഷം മുതലായിരിക്കും.

KIA SONET : ഇതിന്റെ എൻജിൻ 1.0- litre Kappa Turbo GDI petrol, 1.2-litre Kappa petrol എൻജിൻ, 1.5-litre U2 CRDi diesel എൻജിൻ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിൽ ആയിരിക്കും ഈ വാഹനം പ്രേക്ഷകർക്കിടയിൽ എത്തുന്നത്. അതായത് ഹ്യുണ്ടായിയുടെ ഈ അടുത്തിടെ ഇറക്കിയ Venue എന്ന കോംപാക്ട് SVU യുടെ പ്ലാറ്റ് ഫോമിലായിരിക്കും KIA SONET നെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്.

Leave a Reply