സ്മാർട്ഫോണുകളുടെ മുഖം ഉടൻ മാറുകയാണ്

എന്തിനും ഏതിനും സ്മാർട്ഫോണിനെ ആശ്രയിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇന്നത്തേത്. അനേകം ബ്രാൻഡുകളിലായും മോഡലുകളിലായും സീരീസുകളിലായും ഇന്ന് സ്മാർട്ഫോണുകൾ പുറത്തിറക്കുന്നു. അതിൽ വെത്യസ്തമായുള്ള ഫീച്ചറുകൾ നൽകുന്ന സ്മാർട്ഫോണുകളും ഉണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു പുതിയ ഫോൺ വരുകയാണ്. ഭാവിയിലെ ഫോണുകൾ എങ്ങനെയൊക്കെ മാറും എന്നതിന്റെ മറ്റൊരു സൂചനകൂടിയാണിത്. ഈ ഫിന്നിന്റെ പേര് LG കമ്പനി പുറത്തിറക്കുന്ന വിങ് എന്ന മോഡലാണ്.

വ്യത്യസ്തമായ സവിശേഷതകൾ തന്നെയാണ് LG ഈ സ്മാർട്ഫോണിൽ കൊണ്ട് വന്നിരിക്കുന്നത്. ഏതെങ്കിലും മറ്റു ബ്രാൻഡുകൾ അവതരിപ്പിക്കുന്നതിന്നെ ഫോള്ളോ ചെയ്യുന്ന രീതി അല്ലാതെ മറിച്ചു വെത്യസ്തമായ ഒന്ന് ക്രിയേറ്റ് ചെയ്‌തു മറ്റുള്ളവർ ഫോള്ളോ ചെയ്യുന്ന ഒരു രീതിയാണ് കൊണ്ട് വന്നിരിക്കുന്നത്. ടച്ഛ് സ്മാർട്ഫോണുകൾ ഇറങ്ങുന്ന ഒരു കാലത്തൊക്കെ ഇത് നടക്കുമോ എന്നൊക്കെ നമ്മൾ ചിന്തിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ടച്ചുകൾ തന്നെയായി മാറിയിരിക്കുന്നു.

അതുപോലെ തന്നെ ഇത്തരത്തിൽ മെക്കാനിക്സ് വരുമ്പോൾ ഹാർഡ്‌വെയർ തലത്തിൽ മെച്ചമിക്സോ പോപ്പ് അപ്പ് വരുമ്പോൾ ഇതിനു കേടുപാടുകൾ സംഭവിക്കില്ലേ എന്നൊക്കെ നമ്മൾ അധികം ചിന്തിച്ചിരുന്നു. LG ഇപ്പോൾ പുതുതായി ഇറക്കുന്ന സ്മാർട്ഫോണുകളിലും അത്തരത്തിൽ ഒരു മെക്കാനിസം ആണ് കൊണ്ട് വന്നിരിക്കുന്നത്. നിങ്ങൾ സ്വായ്പ്പ് ചെയത് കൊണ്ടോ സൈഡിലേക്ക് ഫ്ലിപ്പ് ചെയ്തത് കൊണ്ട് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ടെക്നോളജിയാണ് ഇപ്പോൾ കൊണ്ട് വന്നിട്ടുള്ളതു.

വീഡിയോ കാണാം

ഈ ഒരു ടെക്നോളജിയിലൂടെ ഫോൺ ഹൊറിസോണ്ടലായി മാറുകയും താഴെയുള്ള ലെയർ അവിടെത്തന്നെ നിൽക്കും. അതായതു രണ്ടു ലെയറാണ് ഈ സ്മാർട്ഫോൺ. മുകളിലുള്ള ഡിസ്പ്ലേ 6.8 ഇഞ്ചു വരുന്ന ഫുൾ എച് ഡി പ്ലസ് OLED ഡിസ്പ്ലേ ആണ്. ഡിസ്‌പ്ലേയുടെ ആസ്പെക്ടറ് റേഷിയോ 20.5:9 ആണ്. LG പുറത്തിറക്കുന്ന വിങ് എന്ന പുത്തൻ മോഡലിനെക്കുറിച്ചു വളരെ വിശദമായി നൽകിയിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply