അത്ഭുതപ്പെടുത്തുന്ന മൈലേജിൽ വീണ്ടു ബജാജ് പ്ലാറ്റിനയുടെ പുത്തൻ മോഡൽ

ഇരു ചക്ര വാഹനങ്ങളിൽ വെച്ച് മികവുറ്റ മൈലേജ് തരുന്ന ഒരു വാഹനമാണ് ബജാജിന്റെ പ്ലാറ്റിന എന്ന് പറയുന്നതിൽ തെറ്റില്ല. 2006 ൽ പ്ലാറ്റിന എന്ന ഈ മോഡൽ ഇന്ത്യൻ വാഹന വിപണിയിലേക്ക് എത്തുകയും പ്രതീക്ഷിച്ചതിലും അപ്പുറം വിജയകരമായി തീരുകയും ചെയ്‌തിരുന്നു. വിപണിയിൽ പ്ലാറ്റിനയ്ക്ക് ആവശ്യക്കാർ ഏറി വന്നിരുന്നു. അതിൽ കൂടുതലും സാധാരണക്കാരായിരുന്നു. മറ്റു ബ്രാൻഡുകളിലുള്ള വാഹനങ്ങളെ സംബന്ധിച്ചു പ്ലാറ്റിന സാധാരണക്കാരനു വളരെ അധികം സഹായകരമായി എന്ന് തന്നെ പറയാം. എന്നാൽ 2020 ഈ വർഷം ഇറങ്ങിയ ബജാജ് പ്ലാറ്റിന എച് ഗിയർ എന്ന മോഡലിനെ കുറിച്ച് നമുക്ക് പരിചയപ്പെടാം.

പഴയ പ്ലാറ്റിനയിൽ നിന്നും 2020 ൽ പുതുതായി ഇറക്കിയ പ്ലാറ്റിനയിലേക്ക് എത്തിയപ്പോൾ വെത്യസ്തമായ നിരവധി മാറ്റങ്ങളാണ് ബജാജ് കൊണ്ട് വന്നിരിക്കുന്നത്. അതിൽ പ്രധാനമായും എടുത്തു പറയേണ്ടുന്ന ഒരു ഫീച്ചറാണ് ഇൻട്രുമെന്റൽ ക്ലസ്റ്റർ. പ്ലാറ്റിനയുടെ പഴയ 100 സി സി എൻജിനിൽ നിന്നും ഇപ്പോൾ ഇറക്കിയ മോഡലിൽ 115 സി സി ആക്കി മാറ്റിയിരിക്കുകയാണ്. അങ്ങനെ കാര്യമായ എൻജിൻ പെർഫോമൻസിലും പവറിലും വെത്യാസം വന്നിരിക്കുന്നു. 8.5 B H P പവറും അതേപോലെ തന്നെ 9.81 ന്യൂട്രൽ മീറ്റർ ടോർക്കുമാണ് വാഹനത്തിനു നൽകിയിരിക്കുന്നത്.

അങ്ങനെ പഴയ മോഡലിൽ നിന്നും ഏകദേശം 0.2 എച് പി പവർ കൂടുതലുമാണ് ഉള്ളത്. വെത്യസങ്ങൾ മറ്റു പല രീതിയിൽ ആയി വരുമ്പോഴും B S 6 ന്റെ എഞ്ചിനുമായി വേണ്ടപ്പെട്ട പല മാറ്റങ്ങളും ഈ വണ്ടിയിൽ വന്നിരിക്കുന്നു എന്നത് എടുത്തു പറയേണ്ടുന്ന ഒരു കടകം തന്നെയാണ്. എൻജിൻ പോലെ തന്നെ വലിയൊരു മാറ്റം വന്നിരിക്കുകയാണ് ഈ വണ്ടിയുടെ ഗിയർ ബോക്‌സിൽ. ഗിയർ ബോക്‌സിൽ അകെ അഞ്ചു ഗിയർ ആണ് നൽകിയിരിക്കുന്നത്. അഞ്ചു ഗിയറിൽ സ്പെഷ്യൽ ആയി അഞ്ചാമത്തെ ഗിയറിൽ ഒരു എച് ഗിയർ അഥവാ ഒരു ഹൈവേയ് ഗിയർ എന്ന് തന്നെയാണ് പറയപ്പെടുന്നത്.

സാധരണ നമ്മൾ ഒരു 100 സി സി വണ്ടികൾ ഡ്രൈവ് ചെയ്യുമ്പോൾ 60 അല്ലെങ്കിൽ 70 സ്പീഡിൽ പോകുന്ന സമയത്തു ഒരു വൈബ്രേഷൻ നമുക്ക് ഫീൽ ചെയ്യാറുണ്ട്. ഇനങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് തന്നെയാണ് അഞ്ചാമത് ഒരു സ്പെഷ്യൽ ഗീയറും പുതിയ പ്ലാറ്റിനയുടെ ഈ മോഡലിൽ കൊണ്ട് വന്നിരിക്കുന്നത്. അത്തരത്തിൽ അനേകം അത്ഭുതപ്പെടുത്തുന്ന സവിശേഷതകളാണ് പ്ലാറ്റിനയുടെ ഈ പുത്തൻ മോഡലിൽ കൊണ്ട് വന്നിരിക്കുന്നത്. പ്ലാറ്റിനയുടെ കൂടുതൽ മറ്റു സവിശേഷതകളെ കുറിച്ച് നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply