ആൻഡ്രോഡ് ഫോണുകളെ വെല്ലാൻ മറ്റൊരു പുത്തൻ ഓപ്പറേറ്റിങ് സിസ്റ്റം

ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് കോമ്പറ്റിഷനായി പുതുതായി ഹുവാവെ പുറത്തിറക്കുന്ന ഹാർമോണി എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിനെക്കുറിച്ചു നമുക്ക് പരിചയപ്പെടാം. ആൻഡ്രോയ്‌ഡിന്‌ ഒരു പ്രധാന എതിരാളി തന്നെ ആകാൻ പോകുന്നു എന്നാണ് ഹുവാവെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഹുവാവെ തന്നെ ഇപ്പോൾ ഒഫീഷ്യലായി അറിയിച്ചിരിക്കുകയാണ്. കുറച്ചു മുന്നേ നമ്മൾ കേട്ടിരുന്നത് സ്മാർട്ട് ഗാഡ്‌ജെറ്റുകളിലേക്കും മാത്രമായി ഇത് കൊണ്ട് വരും എന്നാണ്.

പകരം ഗൂഗിലേക്ക് മാത്രം കണക്ട് ചെയ്‌തു നല്ല രീതിയിൽ മുന്നോട്ട് പോകണം എന്നായിരുന്നു അവർ തീരുമാനിച്ചിരുന്നതും അവർ ഒഫീഷ്യലി പറഞ്ഞിരുന്നതും. പക്ഷെ അമേരിക്ക ബാൻ ചെയ്‌തു ഇത്രയുംകാലമതു ഒരു താൽകാലിക ലൈസെൻസിൽ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു സമയങ്ങളിൽ ആ ഒരു താൽകാലിക ജനറൽ ലൈസൻസും പുതുക്കിയില്ല. അതുകൊണ്ടു തന്നെ പൂർണ്ണമായും ഹുവാവെക്കു ഗൂഗിളുമായുള്ള ആക്സസ് നഷ്ടപ്പെടുകയാണ് ഉണ്ടായത്.

അതോടി കൂടി ഹുവാവെക്ക് ഇനി ഒരു കാരണത്താലും ഗൂഗിളിന്റെ ഒരു പ്രൊഡക്ടുകളും ഉപയോഗിക്കാൻ സാധിക്കാതെ വരുകയും ചെയ്‌തു. അത്തരത്തിൽ ഹുവാവെ കമ്പനിക്ക് സ്വന്തമായി ഒരു ഓപ്പറേറ്റിങ് സിസ്റ്റം ആവശ്യമായി വരുകയും ചെയ്‌തു. അപ്പോൾ ആ ഒരു അവസരത്തിൽ ആണ് സ്മാർട്ഗാഡ്‌ജെറ്റുകളിൽ മാത്രമായി ഓപ്പറേറ്റിങ് സിസ്റ്റം കൊണ്ട് വരുന്നുള്ളു എന്നുള്ള തീരുമാനം മാറ്റിയത്.

ഈ അടുത്തായി കഴിഞ്ഞ ചൈനയിൽ വെച്ചുള്ള ആന്വൽ ഹുവാവെ ഡെവലപ്പർ കോൺഫറൻസിലാണ് അവർ ഈ ഒരു ടെക്നോളജിയെക്കുറിച്ചു അവതരിപ്പിക്കുകയുണ്ടായത്. അവരുടെ 2020 ൽ നടന്ന ഇവെന്റിലാണ് അവർ ഒഫീഷ്യലായി അവതരിപ്പിചിരിക്കുകയാണ് ഹാർമോണി ഓ എസ് 2.0. 2021 ടു കൂടി ഈ പ്ലാറ്റ്പൂഫോം പൂർത്തീകരിക്കുകയും ശേഷം എല്ലാ ഫോണുകളിലും ഈ ഓപ്പറേറ്റിങ് സിസ്റ്റം ലഭ്യമാകുകയും ചെയ്യും.

Leave a Reply