ടൊയോട്ടയുടെ കൊട്ടാരം പോലും തോറ്റു പോകുന്ന വെൽഫയർ എന്ന മോഡൽ

വെത്യസ്തമായ കാറുകളും അതിലുപരി അത്ഭുതപ്പെടുത്തുന്ന ഉഗ്രൻ ഫീച്ചറുകളും നൽകുന്ന വാഹനങ്ങൾക്കാണ് ഇന്ന് ഓട്ടോമൊബൈൽ രംഗം സാക്ഷിയാകുന്നത്. കൊട്ടാരം പോലും തോറ്റുപോകുന്ന രീതിയിൽ സജ്ജീകരിച്ച സൗകര്യവും പ്രേക്ഷകനെ കണ്ണെഞ്ചിപ്പിക്കും മോഡലിലുള്ള അതിന്റെ ലൂക്കും നൽകുന്ന ഒരു ടൊയോട്ടയുടെ ലക്ഷ്വറി വാഹനമായ വെൽഫയർ എന്ന വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങളാണ് നിങ്ങളോട് പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.

ടൊയോട്ട പുറത്തിറക്കിയ വെൽഫയർ എന്ന വാഹനമാണ് ഇന്ന് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ആഡംബരമായ ലൂക്കും, ഒരു കുഞ്ഞൻ മിനി വാൻ എന്ന രീതിയിലും, ആണ് നമുക്ക് കാണാൻ സാധിക്കുന്നത്. ടൊയോട്ടയുടെ വെൽഫെയർ എന്ന മോഡലായ ഈ കാർ സെൽഫ് ചാർജിങ് ഹൈബ്രിഡ് ആണ് നൽകിയിരിക്കുന്നത്. ഇന്ത്യയിലേക്ക് ടൊയോട്ടയുടെ ഏകദേശം അഞ്ചു കാറുകൾ മാത്രമാണ് എത്തിയിട്ടുള്ളത്.

വാഹനത്തിന്റെ ഫ്രണ്ട് സെക്‌ഷനിലേക്ക് എത്തുകയാണെങ്കിൽ നല്ലൊരു വലിപ്പത്തിലുള്ള ഗ്രിൽ ഏരിയയും അതിലുപരി ക്രോം പ്ലേറ്റ് കൊണ്ടു നിറഞ്ഞ നല്ല ഉയരത്തിലുള്ള ഒരു ഗ്രിൽ സെക്‌ഷനാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇലക്ട്രിക് പവറും കൂടിയിട്ടുള്ള വാഹനം ആയതു കൊണ്ട് തന്നെ ഫ്രെണ്ടിലായുള്ള ടൊയോട്ടയുടെ ലോഗയുടെ ചുറ്റും ഒരു ബ്ലൂ ഷെയ്ഡ് നമുക്ക് കാണാൻ സാധിക്കുന്നതാണ്‌. കൂടാതെ ക്രോമിന് ഉള്ളിലായി ഒരു ചെറിയ ക്യാമറയും നൽകിയിരിക്കുന്നു.

മറ്റുള്ള സൺറൂഫ് ഉള്ള കാറുകളെ അപേക്ഷിച്ചു ഈ വാഹനത്തിൽ രണ്ടു സൺറൂഫുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 2494 ഡിസ്പ്ലേസ്‌മെന്റ് എൻജിൻ സി സി യും 86 കിലോ വാട്‍സ് മാക്‌സ് ഔട്ട് പുട്ടും, 115 ബി എച് പി പവറും, 4700 ഉം ആണ് ഈ വാഹനത്തിനുള്ളത്. ആകർഷണീയമായിട്ടുള്ള അലോയ് വീലുകളും അതിന്റെ മധ്യ ഭാഗത്തായി ടൊയോട്ടയുടെ ലോഗോയും ഉണ്ട്. കൂടാതെ വാഹനത്തിന്റെ എല്ലാഭാഗത്തേയും വെക്തമായി അറിയുവാൻ 360 ക്യാമറയുടെ സംവിധാനവും ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

വീഡിയോ കാണാം

വാഹനത്തിന്റെ ബാക്കിലായി വെൽഫയർ എക്സിക്യു്ട്ടീവ് ലോഞ്ചു എന്നുള്ള ഒരു ബാഡ്‌ജിങ്‌ നമുക്ക് കാണാം. അതായത് ഈ ഒരൊറ്റ വേരിയന്റിൽ മാത്രമാണ് ടൊയോട്ട ഇന്ത്യയിൽ ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ബാക്കിലായി ഹൈബ്രിഡ് എനർജി ഡ്രൈവ് എന്നും ഇ ഫോർ എന്ന എൻജിൻ ബാഡ്ജിങ് കൂടി നൽകിയിരിക്കുന്നു. അത്തരത്തിൽ ഈ ആഡംബര വാഹനത്തിന്റെ കൂടുതൽ സവിശേഷതകൾ നിങ്ങൾക്ക് വ്യക്തമാക്കുവാൻ നൽകിയിരിക്കുന്ന വീഡിയോ പൂർണ്ണമായും കണ്ടു നോക്കാം.

Leave a Reply