ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തികൊണ്ട് ഹമ്മറിന്റെ ഇലക്ട്രിക് കാർ എത്തുന്നു

ലോകത്തു ആഡംബര വാഹനങ്ങളിൽ വെച്ച് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു വാഹനമാണ് GMC ഹമ്മർ. കൂടുതലും ഈ വാഹനം ഉപയോഗിച്ച് വരുന്നത് മിലിട്ടറി ആവശ്യങ്ങൾക്കായാണ്. എന്നാൽ തന്നെയും ഇപ്പോഴും ആഡംബര വാഹനമായി ഈ കാർ വിപണിയിൽ ലഭ്യമായിട്ടുണ്ട്. ആഡംബര വാഹനമായ ഈ കാർ ഇപ്പോൾ വിപണിയിൽ ഇലക്ട്രിക് ശ്രേണിയിലും പുറത്തിറക്കുന്നു. ഹമ്മർ എന്ന ഈ അത്യഗ്രൻ വാഹനം US മിലിട്ടറിക്കായിട്ടാണ് ആദ്യമായി നിർമ്മിക്കുന്നത്.

ശേഷം1998 ൽ ഹമ്മർ H 1 എന്ന മറ്റൊരു മോഡലിനെ പുതുക്കി വിപണിയിൽ ഇറക്കുകയുണ്ടായി. ഇതോടൊപ്പം തന്നെ H 2 , H 3 എന്ന വ്യത്യസ്ത മോഡലുകളിലും വിപണിയിൽ എത്തിക്കുകയുണ്ടായി. അത്തരത്തിൽ വളരെ പ്രൗഢയമായ ഈ വാഹനത്തിന്റെ ഫീച്ചറുകൾ വെത്യസ്തമേറിയതായിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ഉണ്ടായ സാമ്പത്തികമായുള്ള തകർച്ച കൊണ്ട് 2010 മെയ് 24 നു ഹമ്മർ എന്ന അത്യുഗ്രൻ വാഹനത്തിന്റെ പ്രോഡക്‌ഷൻ അവസാനിപ്പിക്കുകയുണ്ടായി.

നിർത്തിയ ശേഷം ഈ വാഹനന പ്രേമികൾ വളരെ അതികം പ്രധീക്ഷയോടെ ഹമ്മറിന്റെ തിരിച്ചുവരവിനെ ആകാംഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ ഹമ്മർ ആരാധകരെ വീണ്ടും സന്തോഷത്തിലാഴ്ത്തിക്കൊണ്ട് ഹമ്മർ തിരിച്ചെത്തിയിരിക്കുകയാണ്. പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ഒരു ഇലക്ട്രിക് വാഹനമെന്ന രൂപീകരണത്താൽ ആണ് പുതിയ ഹമ്മർ വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.

അത്തരത്തിൽ ഇപ്പോൾ നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളെ വെല്ലുന്ന തരത്തിലുള്ള ഒരു മോഡൽ എന്ന രീതിയിൽ ആണ് പുത്തൻ ഹമ്മർ EV വാഹനവിപണിയിലേക്ക് ചുവടു വെക്കുന്നത്. ആഡംബരമായ ഒത്തൊരുമയും അത്ഭുതപ്പെടുത്തുന്ന ഓഫ്‌റോഡിങ് കാഴ്ച്ചവെപ്പും സമമായി മുൻപന്തിയിൽ എത്തി നിൽക്കുന്ന ഒരു ശക്തമായിട്ടുള്ള ഒരു വാഹനമായി ആണ് ഹമ്മർ EV യെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. GMC Hummer EV എന്ന ഈ പുത്തൻ മോഡലിനെ കുറിച്ച് വിശദമായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം

Leave a Reply