കേരള സർക്കാർ പ്രവാസികൾക്ക് 3000 രൂപ പെൻഷനായി നൽകുന്നു

കോവിടിന്റെ പശ്ചാത്തലത്തിൽ കേരളസർക്കാർ ജനങ്ങൾക്കായി നിരവധി ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. അത്തരത്തിൽ പ്രവാസികളെ ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു പദ്ധതിയെകുറിച്ചാണ് ഇനി വിശദമാക്കുന്നത്. കേരളത്തിൽ നിന്നും പുറം രാജ്യങ്ങളിലേക്ക് പോയി കഷ്ടതയനുഭവിക്കുന്നവർ ഇന്ന് നിരവധി പേരാണ്. ജീവിതകാലത്തിന്റെ ഭൂരിഭാഗം സമയവും ഗൾഫു രാജ്യങ്ങളിൽ പോയി അധ്വാനിച്ചിട്ടും തിരിച്ചു നാട്ടിൽ എത്തിക്കഴിഞ്ഞാലും പിന്നീട് കൂടുതൽ പണം ഒന്നും മിച്ചമുണ്ടാകില്ല.

അതുകൊണ്ടു തന്നെ മറ്റുള്ള സർക്കാർ ജോലികളെ പോലെ പ്രവാസികൾ ജോലി അവസാനിപ്പിച്ചു നാട്ടിൽ എത്തിയാൽ കേരള സർക്കാർ ഒരു നിശ്ചിത പണം അവർക്കായി നൽകുന്നു. കേരള സർക്കാർ പ്രവാസി വെൽഫെയർ ബോർഡിന്റെ ഉടമസ്ഥതയിൽ രൂപീകരിച്ച ഒരു പദ്ധതിയാണിത്. ഈ പദ്ധതിയിൽ അംഗമാകുവാൻ രണ്ടു വർഷമെങ്കിലും പുറം രാജ്യങ്ങളിൽ ജോലി ചെയ്തിരിക്കണം. തുടർന്ന് അവിടത്തെ സേവനം പൂർത്തീകരിച്ചു നാട്ടിൽ സ്ഥിരം താമസം ആക്കിയാൽ ഈ ബോഡിന്റെ കീഴിൽ അംഗമാകാൻ സാധിക്കുന്നതാണ്.

നിരവധി സ്കീമുകളാണ് ഈ ഒരു പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രവാസി ക്ഷേമനിധി ബോഡിൽ അംഗ്വതം സ്വീകരിക്കാൻ സാധിക്കുന്നത് 18 വയസിനും 55 വയസിനും മദ്ധ്യേ ഉള്ളവർക്കാണ്. അംഗത്വ ഉള്ളവർക്ക് എന്തെങ്കിലും രീതിയിലുള്ള അപകടങ്ങൾ, മരണങ്ങൾ സംഭവിക്കുന്നവർക്കു നല്ലൊരു സാമ്പത്തിക സഹായം ഈ ബോഡിന്റെ കീഴിൽ നിന്നും ലഭിക്കുന്നതാണ്. നിലവിൽ 3000 രൂപ നിരക്കിലാണ് പെൻഷൻ പണം അനുവദിക്കുന്നത്.

ഈ പദ്ധതിയുടെ കീഴിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ മുഖേനെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ചുവടെ ഉൾപ്പെടുത്തിയിരിക്കുന്നു.

Link: click here

Leave a Reply