റോയൽ എൻഫീൽഡിന്റെ ചരിത്രം ഒന്ന് കേൾക്കേണ്ടത് തന്നെ

ഒരു കാലത്തു ഇന്ത്യൻ നിരത്തുകളിൽ രാജകീയ പ്രൗഢിയോടെ ചീറിപ്പാഞ്ഞിരുന്ന ഒരു ഇരുചക്ര വാഹനമായിരുന്നു റോയൽ എൻഫീൽഡിന്റെ ബുള്ളെറ്റുകൾ. എന്നാൽ അക്കാലത്തു ബുള്ളെറ്റുകൾ വളരെ കുറച്ചു ആൾക്കാരിൽ മാത്രമേ ഉണ്ടായിരുന്നുള്ള എങ്കിലും അത് ഇക്കാലമായപ്പോൾ ബുള്ളെറ്റു നിരവധി പേർ സ്വന്തമാക്കുകയുണ്ടായി. റോയൽ എൻഫീൽഡ് എന്ന കമ്പനിക്ക് ബുള്ളെറ്റ് അല്ലാതെ നിരവധി വാഹനങ്ങൾ ഉള്ളതായി നിങ്ങൾക്കറിയാമോ. റോയൽ എൻഫീൽഡ് കമ്പനി പണ്ട് ഒരു സ്‌കൂട്ടറും, 22 സി സി യുള്ള മോപ്ഡ്, ടു സ്ട്രോക്ക് ബൈക്കുകളും വിപണിയിൽ ഇറക്കിയിട്ടുണ്ട്. 2000 ത്തിൽ റോയൽ എൻഫീൽഡ് കമ്പനി പൂട്ടാനുള്ള തീരുമാനങ്ങൾ എടുക്കുന്നതിന്റെ അവസാന ഘട്ടം വരെ എത്തിയിരുന്നു.

എന്നാൽ റോയൽ എൻഫീൽഡ് കമ്പനിക്ക് സംഭവിച്ചതെന്ത്. റോയൽ എൻഫീൽഡിന്റെ ചരിത്രത്തെ കുറിച്ച് നിങ്ങൾക്ക് അറിയാൻ ആഗ്രഹമില്ലേ. ബ്രിട്ടനിൽ നിന്ന് രൂപീകൃതമായ റോയൽ എൻഫീൽഡ് ഇന്ന് വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും ഏറെ ആരാധകർ സൃഷ്ട്ടിച്ച റോയൽ എൻഫീൽഡിന്റെ ചരിത്രം ഒന്ന് അറിയേണ്ടത് തന്നെ. മറ്റുള്ള വാഹന ബ്രാൻഡുകളെ അപേക്ഷിച്ചു വളരെ പഴമയേറിയ ബ്രാൻഡുകളിൽ ഒന്നും എന്നാൽ ഇപ്പോഴും വാഹന വിപണിയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുമാണ് റോയൽ എൻഫീൽഡ്. 1932 ൽ ആണ് ബുള്ളറ്റ് എന്ന മോട്ടോർ സൈക്കിളിന്റെ നിർമ്മാണം ആരംഭിക്കുന്നത്.

ശേഷം 1851 ൽ ഇഗ്ലണ്ടിലെ റെഡ്ഢിച്ചിലുള്ള ജോർജ് ടൗൺസെൻഡ്‌ എന്നയാൾ തയ്യൽ സൂചി ഉണ്ടാക്കുന്നതിനുള്ള ഒരു കമ്പനി സ്ഥാപിക്കുന്നതിലൂടെയാണ് റോയൽ എൻഫീൽഡിന്റെ കഥ തുടങ്ങുന്നത്. 1882 ൽ കമ്പനി ഇഗ്ലണ്ടിലെ മറ്റൊരു സൈക്കിൾ നിർമ്മാതാക്കൾക്ക് പാർട്സ് നിർമ്മിച്ച് തുടങ്ങി. ശേഷം 1886 ൽ സ്വന്തമായി സൈക്കിൾ മുഴുവനുമായി നിർമ്മിച്ചു വിൽപ്പന ആരംഭിച്ചു തുടങ്ങി. പക്ഷെ 1891 ആയപ്പോൾ ആ ബിസിനസ്സ് നഷ്ടത്തിൽ ആകുകയും ബാങ്ക് ഏറ്റെടുക്കുകയും ഉണ്ടായി. 1892 ആൽബർട്ട് ഈഡി എന്ന ബിസിനസ്സ് കാരനും റോബർട്ട് വാൾക്കർ സ്മിത്തും എന്ന എഞ്ചിനീയറും ചേർന്ന് കമ്പനി ഏറ്റെടുത്തു ഈഡി മാനുഫാക്‌ചറിംഗ് എന്ന പേരും നൽകുകയുണ്ടായി.

ഇതേ വർഷം തന്നെ എൻഫീൽഡ് എന്ന ടൗണിലെ റോയൽ സ്മാൾ ആം എന്ന ഫാക്ടറി എന്ന ബ്രിട്ടീഷ് സർക്കാരിന്റെ തോക്കുകൾ നിർമ്മിക്കുന്ന കമ്പനിയിൽ നിന്നും അതിനുള്ള പ്രിസിഷൻ പാർട്സ് നിർമ്മിച്ച് നൽകാനുള്ള കോൺട്രാക്ട് ഈഡി മാനുഫാക്ചഹ്‌റിങ്ങിനു ലഭിക്കുന്നു. റോയൽ എൻഫീൽഡ് എന്ന കമ്പനി രൂപീകൃതമായ പ്രധാന ചരിത്ര സംഭവങ്ങളെ കുറിച്ച് താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply