പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആഡംബരത്തോടെ റോഡുകളിലൂടെ ചീറിപ്പാഞ്ഞു കൊണ്ട് സവാരി വണ്ടി

ഹൈവേയ് കളിലൂടെ ആഡംബരത്തോടെ ചീറിപ്പാഞ്ഞു പോകുന്ന കാറുകളെ മാത്രമല്ലേ നിങ്ങൾ കണ്ടിട്ടുള്ളു. വളരെ വ്യത്യസ്തമായി സവാരി വണ്ടിയേം കൊണ്ട് പറപറക്കുന്ന കന്നുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ. ഇന്ന് പലതരത്തിലുള്ള വണ്ടികളോട് വളരെ അധികം ഇഷ്ടമുള്ള ആളുകൾ ഉണ്ട്. എന്നാൽ സാവരിവണ്ടിയെ പ്രേമിക്കുന്ന ഒരുകൂട്ടം യുവാക്കളുടെയും സവാരി വണ്ടിയെ കുറിച്ചുമാണ് ഇനി പരിചയപ്പെടുന്നതു. പെട്രോളിനും ഡീസലിനും അനുദിനം വില വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരന് പ്രചോദനമേകുന്ന ഒരു കാഴ്ചയാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്. സവാരി വണ്ടിയിൽ പുറകെ രണ്ടു പേരെയും കൊണ്ട് ആണ് കന്നുകൾ ചീറിപ്പായുന്നതു.

നിരത്തുകളിലൂടെ പോകുന്ന മറ്റുള്ള വാഹനത്തിൽ സഞ്ചരിക്കുന്നവർക്കു ഇതൊരു വെത്യസ്തമായ കാഴ്ച്ച തന്നെയാണ്. ഇനി നമുക്ക് സവാരി വണ്ടിയുടെ വിശേഷങ്ങളെ കുറിച്ച് മനസ്സിലാക്കാം. അതിനായി യൂസഫ് എന്നയാൾ സവാരി വണ്ടിയെ കുറിച്ച് വളരെ വിശദമായി പരിചയപ്പെടുത്തി തരുന്നു. സവാരി വണ്ടിയുടെ മുൻവശത്തായി വളരെ പ്രൗഢിയോടെ ഒരു കുതിരക്കുറ്റി കടുപ്പിച്ചിട്ടുണ്ട്. കുതിരക്കുറ്റിയിൽ രണ്ടു വശങ്ങളിലായി നൊകം എന്ന ഭാഗവും നൽകിയിരിക്കുന്നു. അതിന്റെ കൂടെ ചേർന്ന് നോകക്കൈ എന്ന മറ്റൊരു ഉപകരണവും കടുപ്പിച്ചിട്ടുണ്ട്.

ഈ കടുപ്പിച്ചിരിക്കുന്ന നൊകം എന്ന ഉപകരണത്തിന്റെ നടുഭാഗത്തായി ചെങ്ങാരക്കൊളുത്തും നൽകിയിട്ടുണ്ട്. അതിനോട് ചേർന്ന് തന്നെ നോകന്നമറ്റൊർത്തു എന്ന ഉപകരണവും കടുപ്പിച്ചിരിക്കുന്നു. കൂടെ ആവി എന്ന് പറയുന്ന സാധനവും കൊടുത്തിട്ടുണ്ട്. അതിനു ബാക്കിലായി കയർ ഇട്ടു പിടിക്കുന്നതിനായി ഒരു ഇരുമ്പിൻ വളയവും ഫിറ്റ് ചെയ്‌തു വെച്ചിട്ടുണ്ട്. അതിനു മുന്നിലായി സവാരി വണ്ടിയെ വലിച്ചു കൊണ്ടുപോകുവാനായി കോൽമരം എന്ന പ്രധാന ഭാഗം കടുപ്പിച്ചിരിക്കുന്നു. കാണാൻ വളരെ അധികം ഭംഗിയിലുള്ള ചക്രങ്ങളും വളരെ സുഗമായി ഇരുന്നു യാത്രചെയ്യുവാനുള്ള സീറ്റുകളും ഇതിനു മുകളിലായി കടുപ്പിച്ചിട്ടുണ്ട്.

വീഡിയോ കാണാം

Leave a Reply