കുറഞ്ഞ ചിലവിൽ പഴയ കാറുകളുടെ ഹെഡ്‌ലൈറ്റുകൾ മോഡിഫിക്കേഷൻ ചെയ്യാം

നമ്മുടെ കാറുകളെ മനോഹരമാക്കുന്നത് അവയുടെ ഹെഡ്‌ലൈറ്റുകൾ തന്നെയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ പുറത്തിറക്കുന്ന എല്ലാ മോഡൽ വാഹനങ്ങളിലും അവയുടെ ഹെഡ്‌ലൈറ്റുകളിൽ കൂടുതൽ ആകർഷണീയതയും ലൂക്കും നൽകുവാൻ ശ്രമിക്കാറുണ്ട്. ഇതിനോടൊപ്പം തന്നെ ഇപ്പോൾ പുതുതായി നിർമ്മിക്കുന്ന വാഹനങ്ങളിൽ DRL കൊടുക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് വാഹനത്തിന്റെ അടിമുടി മാറ്റം വരുത്താറുമുണ്ട്.

അത്തരത്തിൽ നമ്മുടെ പഴയ കാറുകളിലും ബേസ് മോഡൽ വാഹനങ്ങളിലും നമുക്ക് DRL സെറ്റ് ചെയ്യാം. ഏതു മോഡൽ കറുകളുടെയായാലും ഹെഡ്‌ലാമ്പുകൾ വളരെ കുറഞ്ഞ ചിലവിൽ അതിമനോഹരമാക്കാൻ കഴിയുന്ന ഒരു ട്രിക്കിനെ കുറിച്ചാണ് ഇനി നിങ്ങൾക്കായി വിശദീകരിക്കുന്നത്. മാരുതി സുസുകിയുടെ ആൾട്ടോയുടെ ഹെഡ്‌ലാമ്പാണ് മോഡിഫിക്കേഷൻ ചെയ്‌തു കാണിക്കുന്നത്. അതിനായി നമ്മൾ ആദ്യമായി ചെയ്യേണ്ടത് കാറിൽ നിന്നും അവയുടെ ഹെഡ് ലൈറ്റ് ഇളക്കി എടുക്കുക.

അതിനു ശേഷം ഹെഡ് ലൈറ്റിൽ നിന്നും അതിന്റെ കവർ ഗ്ലാസ് ഇളക്കി മാറ്റുക.  ഹെഡ് ലൈറ്റിന്റെ ഉൾ വശത്തേക്ക് വെള്ളമോ ഈർപ്പമോ കയറാതിരിക്കാൻ സീൽഡ് കൊണ്ട് കവറിങ് ചെയ്തിരിക്കുക ആയിരിക്കും. അതിനാൽ തന്നെ ഈ സീൽഡ് ഇളക്കി മാറ്റുവാനായി ഒരു ഹീറ്റർ ഗണ്ണിന്റെ സഹായത്താൽ ഇതിന്റെ ലോക്ക് വരുന്ന ഭാഗം നന്നായി ഹീറ്റ് ചെയ്തെടുക്കുക. ഹീറ്റ് ചെയ്‌ത ശേഷം അതിന്റെ ലോക്കുകൾ നമുക്ക് ഇളക്കി മാറ്റാവുന്നതാണ്.

അതിനു ശേഷം വളരെ സാവധാനം ഈ ഗ്ലാസ്സിനെ ഇളക്കി മാറ്റേണ്ടതുണ്ട്. ഹെഡ്‌ലൈറ്റുകളെ ഭംഗിയിലാക്കാൻ വേണ്ടി എങ്ങനെയാണ് ചെയ്യേണ്ടത് നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply