അത്ഭുതകരമായ ഗതാഗത ദൗത്യങ്ങൾ

മനുഷ്യർ സൃഷ്ട്ടിച്ച പല നിർമ്മിതികൾ കാണുമ്പോഴും പലപ്പോഴും നിങ്ങൾ വളരെ അത്ഭുതത്തോടെ നോക്കാറില്ല. എന്നാൽ തന്നെയും ഇത്തരം സൃഷ്ട്ടികളെക്കാളും അത്ഭുതം ഉളവാക്കുന്ന മറ്റൊന്നാണ് ഈ നിർമ്മിതികളെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സഥലത്തേക്ക് കൊണ്ട് പോകുന്നത്. അല്ലെങ്കിൽ അതിന്റെ യഥാർഥ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ട് പോകുന്നത്. ചിലപ്പോഴൊക്കെ ഇത് അസാധ്യമാണെന്ന് തോന്നിയേക്കാം.

എന്നാൽ ഇങ്ങനെ അസാധ്യമായ ചിലതു സാധ്യമാക്കിയ ലോകത്തിലെ ഏറ്റവും അത്ഭുതകരമാക്കിയ 10 ഗതാഗത ധൗഥ്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ഒന്നമതായി പറയുന്നത് ഏറ്റവും വലിയ അത്ഭുത നിർമ്മിതിയായ ദി ബിഗ് മെറിനോ യെ കുറിച്ചാണ്. വളരെ ആഡംബരമായ കമ്പിലിത്തോലുകൊണ്ടു പേരുകേട്ട ഒരു ഇനം ആടാണ് ദി ബിഗ് മെറിനോ. നിങ്ങൾ എപ്പോഴെങ്കിലും ഓസ്‌ട്രേലിയയിലെ ഗോൾബൺ നഗരത്തിൽ പോയിട്ടുണ്ടോ. അവിടെ നിങ്ങൾക്ക് കോൺക്രീറ്റ് കൊണ്ട് നിർമ്മിതമായ അത്ഭുതകരമായാ അത്യുഗ്രൻ മെറിനോയെ കാണാൻ സാധിക്കുന്നു.

1985 ൽ വിപുലമായ നഗരത്തിൽ ഉണ്ടായിരുന്ന കമ്പളി വ്യവസായത്തിന്റെ സ്മാരകമായാണ് ഇത് നിർമ്മിക്കുകയുണ്ടായത്. അത്ഭുതപ്പെടുത്തുന്ന ഈ സ്മാരകത്തിന്റെ ഉയരം അമ്പതു അടിയും ഭാരം ഏകദേശം 88000 കിലോഗ്രാമുമാണ്. ഈ സ്മാരകത്തിന്റെ പ്രധാനലക്ഷ്യം വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്നതായിരുന്നു. 1992 ൽ ബൈപാസ് ഹൈവേയ് രൂപീകരിച്ചതിനു ശേഷം വിനോദ സഞ്ചാരികൾ വളരെ കുറച്ചു മാത്രമേ ഇവിടേക്ക് വരുകയുണ്ടായിരുന്നുള്ളു.

ഇതുകൊണ്ടു തന്നെ വരുമാനം ഗണ്യമായി കുറയുകയുണ്ടായി. ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി 2007 ൽ ഈ വലിയ സ്മാരകം ബൈപാസ് ഹൈവേയുടെ സമീപത്തേക്ക് നീക്കുവാൻ തീരുമാനിക്കുകയുണ്ടായി. അതേവർഷം മെയ് 26 നു ഒരു വലിയ ട്രാക്ക്കിന്റെ സഹായത്താൽ ഒരു കിലോമീറ്റർ അകലെയുള്ള ബൈപാസ് ഹൈവേയുടെ സമീപത്തേക്ക് മാറ്റുകയുണ്ടായി.

Leave a Reply