അമ്യൂസ്മെന്റ് പാർക്കിൽ ഉണ്ടായ ഞെട്ടിപ്പിക്കുന്ന അപകട ദൃശ്യങ്ങൾ

അവധിക്കാലങ്ങൾ ആഘോഷമാക്കാൻ തിരഞ്ഞെടുക്കുന്ന ഒരു പ്രധാന സ്ഥലമാണ് അമ്യൂസ്മെന്റ് പാർക്കുകൾ. ഇന്ന് ലോകത്തു ചെറുതും വലുതുമായ അനേകം അമ്യൂസ്മെന്റ് പാർക്കുകൾ ഉണ്ട്. അത്ഭുതപ്പെടുത്തുന്ന റൈഡുകളും ഉഗ്രൻ വാട്ടർ പൂളുകളും കൊണ്ട് നിറഞ്ഞതാണ് അമ്യൂസ്മെന്റ് പാർക്കുകൾ. എന്നാൽ ഇത്തരം അമ്യൂസ്മെന്റ് പാർക്കുകളിൽ ഉണ്ടായ അപകടങ്ങളെ കുറിച്ച് നിങ്ങൾ കേട്ടറിഞ്ഞിട്ടില്ലേ. അത്തരത്തിൽ അമ്യൂസ്മെന്റ് പാർക്കിൽ ഉണ്ടായ ഞെട്ടിക്കുന്ന അപകടങ്ങളെക്കുറിച്ചാണ് ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത്.

ഒന്നാമതായി ലൂണാപാർക്ക് ഫ്രാൻസ് എന്ന അമ്യൂസ്മെന്റ് പാർക്കിൽ നടന്ന സംഭവമാണ്. സ്ലിന്ഷോട് എന്ന സാഹസികത നിറഞ്ഞ റൈഡ് രസകരമായതും അത്ഭുതപ്പെടുത്തുന്നതുമായ ഒരനുഭവമാണ് നൽകുന്നത്. ഇവിടെ നടന്നത് എന്തെന്നാൽ പ്രവർത്തനത്തിൽ ആയിരിക്കുന്ന സ്ലിൻ ഷോട്ട് പെട്ടന്ന് തന്നെ ഞൊടിയിടക്ക് തകർന്നു കൊണ്ട് ഭൂമിയിലേക്ക് അതിവേഗം പതിക്കുന്നു. 24 വയസ് പ്രായമുള്ള ഒരു സ്ത്രീയും അവരുടെ കൂട്ടുകാരനുമായിരുന്നു ഈ റൈഡിൽ ഉണ്ടായിരുന്നത്.

ഈ അപകടമുണ്ടായപ്പോൾ അവരുടെ കാലുകൾക്ക് മാത്രമാണ് പരുക്ക് സംഭവിച്ചത്. ഭാഗ്യവശാൽ മറ്റു അപകടകരമായ ഒന്നും തന്നെ സംഭവിക്കുകയുണ്ടായില്ല. കാണികളെ വളരെ അധികം ഭീതി ജനിപ്പിക്കുകയും പേടിപ്പെടുത്തുന്നതുമായ ഒരു സംഭവം തന്നെയായിരുന്നു. ഇത്തരത്തിൽ നടന്ന ഈ സംഭവം മുൻപ് ഒരിക്കൽ പോലും നടന്നിട്ടില്ല എന്ന് ലൂണ പാർക്കിലെ ജീവനക്കാർ പറയുകയുണ്ടായി. സ്ലിന്ഷോട് എന്ന ഈ റൈഡിൽ നിന്നും പിഴവ് സംഭവിച്ചു ഉണ്ടായ അപകടത്തെ എല്ലാവരും പഴി ചാരുന്നത് ഈ റൈഡിന്റെ നിർമ്മാതാക്കളെ തന്നെയാണ്.

അതായതു നിർമ്മാണ ഘട്ടത്തിൽ ഇലാസ്റ്റിക് ഭാഗത്തു നിന്നുണ്ടായ പിഴവാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ ഇത്തരത്തിൽ നിരവധി അപകടങ്ങൾ ലോകമെമ്പാടുമുള്ള അമ്യൂസ്‌മെന്റ് പാർക്കുകളിൽ സംഭവിച്ചിട്ടുള്ളതായി നമ്മൾ നിരവധി കേട്ടിട്ടുണ്ട്. അതുപോലെ അമ്യൂസ്മെന്റ് പാർക്കുകളിൽ സംഭവിച്ചിട്ടുള്ള നിരവധി അപകടങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Leave a Reply