റോയൽ എൻഫീൽഡിനോട് ഏറ്റു മുട്ടാൻ ഇവൻ എത്തുന്നു !! Benelli Imperiale 400

വാഹന പ്രേമികൾക്കിടയിൽ കൂടുതൽ ശ്രദ്ധയാകർഷിച്ച വാഹനങ്ങളായിരുന്നു റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന വാഹനങ്ങൾ. റോയൽ എൻഫീൽഡ് ബൈക്കുകളോട് കൂടുതൽ ആരാധനയാണ് വാഹനപ്രേമികൾക്ക് ഉണ്ടായിരുന്നത്. എന്നാൽ റോയൽ എൻഫീൽഡ് ബൈക്കുകളോട് കിടപിടിക്കുന്ന തരത്തിൽ 2021 Benelli Imperiale 400 എന്ന മോഡൽ വിപണിയിൽ എത്തുകയാണ്. 1.99 രൂപ വിലയിലാണ് Benelli Imperiale 400 വിപണിയിലെത്തിയതെങ്കിലും ഇപ്പോൾ ഈ വാഹനത്തിൻറെ പ്രാരംഭ വില 1.89 രൂപയാണ്. ഇംപീരിയൽ 400 മായി ഏറ്റുമുട്ടുന്നത് നിരവധി ഇരുചക്രവാഹനങ്ങളാണ്.

റോയൽ എൻഫീൽഡ് ക്ലാസിക് 350, Honda Hness CB350, Jawa 42 എന്നീ ബൈക്കുകളെയെല്ലാം മറികടക്കുന്ന ഒരു എൻജിൻ പെർഫോമൻസും രൂപ ശൈലിയുമാണ് ഇംപീരിയൽ 400 രൂപ കല്പന ചെയ്തിരിക്കുന്നത്. നിരവധി കളർ ഓപ്ഷനുകളിൽ ഈ വാഹനം വിപണിയിൽ ലഭ്യമാണ്. റെഡ്, ബ്ലാക്ക്, സിൽവർ എന്നിങ്ങനെയുള്ള ആകർഷണീയമായ കളർ ഓപ്‌ഷനുകളിലായി. നിരവധി സവിശേഷതകൾ സജ്ജമാക്കി കൊണ്ടാണ് Benelli Imperiale 400 നെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഈ ബൈക്കിന്റെ ആകർഷണീയമായ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം.

സ്പ്ലിറ്റ് ചെയ്യാവുന്ന തരത്തിലുള്ള സീറ്റുകൾ, റബ്ബർ പാടിങ് നൽകിയിട്ടുള്ള സീറ്റുകൾ, 12 ലിറ്റർ ടാങ്ക്, റൗണ്ട് ഹെഡ് ലാംപ്, LCD ഇൻസ്ട്രുമെന്റ് പാനൽ എന്നിങ്ങനെയുള്ള വ്യത്യസ്തമായ സവിശേഷതകൾ ഈ ബൈക്കിന്റെ ഏറ്റവും വലിയ പ്രത്യേകതകളാണ്. കൂടാതെ ഡ്യുവൽ ചാനൽ ABS ഉം വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. വാഹനം വാങ്ങുന്ന ഉപഭോക്താക്കൾക്കായി രണ്ട് വർഷത്തെ കിലോമീറ്റർ പരിധിയില്ലാത്ത വാറണ്ടിയും, രണ്ടുവർഷത്തെ വാറണ്ടിക്കായി പോകാനുള്ള ഒരു ഓപ്ഷനും ഈ വാഹനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

പെട്രോൾ എൻജിനിൽ എത്തുന്ന ഈ ബൈക്ക് 20.7 bhp പവറും 6000 rpm ഉം നൽകുന്നു. 29 Nm ടോർക്കും 3500 rpm ഉം വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റൽ ക്ലസ്റ്റർ മീറ്ററുകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 32 km/l മൈലേജാണ് കമ്പനി ഈ വാഹനത്തിന് അവകാശപ്പെടുന്നത്. ഇത്രയധികം സവിശേഷതകൾ കോർത്തിണക്കിക്കൊണ്ടാണ് ഈ വാഹനം വിപണിയിലേക്ക് എത്തുന്നത്.

Leave a Reply