സാധരണക്കാർക്കായി വിലകുറഞ്ഞ ഇലക്ട്രിക്ക് കുഞ്ഞൻ കാറുകൾ ടാറ്റ പുറത്തിറക്കുന്നു

ഓട്ടോമൊബൈൽ ഫീമന്മാരായ ടാറ്റ സാധരണക്കാർക്കായി കുറഞ്ഞ ബഡ്‌ജറ്റിലുള്ള കാറുകൾ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കുറഞ്ഞ ബഡ്ജറ്റിലെത്തിക്കുന്ന കാറുകൾ കൂടുതൽ ഇലക്ട്രിക്ക് EV മോഡലുകൾ ആയിരിക്കും. അതായതു സാധരണക്കാരനെ ആകർഷിക്കുന്ന തരത്തിലുള്ള കുറഞ്ഞ ബഡ്ജറ്റിലൊതുങ്ങുന്ന കാറുകളായിരിക്കും ടാറ്റ വിപണിയിൽ കൊണ്ട് വരുന്നത്.

നിലവിലുള്ള പെട്രോളിന്റെയും, ഡീസലിന്റെയും വില വർധനവിന്റെ അടിസ്ഥാനത്തിൽ സാധരണക്കാർക്കു കൂടുതൽ സഹായകരമാകും ഈ തീരുമാനം എന്ന് ടാറ്റ അവകാശപ്പെടുന്നു. അതായതു സാധരണക്കാരനെ ലക്ഷ്യമിട്ടുകൊണ്ട് തന്നെയാണ് ടാറ്റായുടെ ഈ തീരുമാനം എന്ന് തന്നെ പറയാം. ഇലക്ട്രിക്ക് മോഡലിൽ വിപണിയിൽ എത്തിയ TATA NEXON ആണ് EV ശ്രേണിയിൽ ഏറ്റവും വിറ്റഴിച്ചതു.

അത്തരത്തിൽ ടാറ്റയുടെ EV മോഡലിലുള്ള ഏറ്റവും ചെറിയ കാറുകൾ പുറത്തെത്തിക്കാനാണ് ടാറ്റയുടെ പുതിയ തീരുമാനം. മറ്റുള്ള ടാറ്റയുടെ വലിയ ഇലക്ട്രിക്ക് കാറുകളുടെ വിലയുടെ വർദ്ധനവ് കാരണം സാധരണ ജനങ്ങൾക്ക് ചിലപ്പോൾ എടുക്കാൻ സാധിച്ചെന്നു വരില്ല. അതുകൊണ്ടു തന്നെയാണ് ടാറ്റ ഇലക്ട്രിക്ക് മോഡൽ ചെറിയ കാറുകൾക്ക് കുറഞ്ഞ ബഡ്ജറ്റിൽ ആവശ്യക്കാരിലേക്കു നൽകാൻ തീരുമാനിച്ചിട്ടുള്ളത്.

Leave a Reply