ബോളിവുഡ് നടിക്ക് വേണ്ട സൗന്ദര്യം ഇല്ലയെന്ന് പറഞ്ഞു മാറ്റി നിർത്തിയ നടി, ഇന്ന് ഇന്ത്യൻ സിനിമയുടെ സ്വന്തം സീത മഹാലക്ഷ്മി.

ബോളിവുഡ് നടിക്ക് വേണ്ട സൗന്ദര്യം ഇല്ലയെന്ന് പറഞ്ഞു മാറ്റി നിർത്തിയ നടി, ഇന്ന് ഇന്ത്യൻ സിനിമയുടെ സ്വന്തം സീത മഹാലക്ഷ്മി.

ഇന്ന് ഇന്ത്യൻ സിനിമാ ലോകം മുഴുവൻ സീത എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മൃണാൾ താക്കൂർ. നിരവധി ആരാധകരെ സ്വന്തമാക്കുവാൻ സീതാരാം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ താരത്തിന് സാധിച്ചു എന്നത് ആണ് സത്യം. ഇതിന് മുൻപു തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ആയിരുന്നു താരം.മലയാളികൾ പോലും വളരെ ആവേശത്തോടെ നോക്കിക്കണ്ട് ചിത്രമായിരുന്നു കുങ്കും ഭാഗ്യ എന്ന സീരിയലിൽ സീരിയലിലെ ബുൾബുൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രേക്ഷകർക്കിടയിൽ സുപരിചിതയായിരുന്നത്.

ഇപ്പോൾ സീതയിലേക്കുള്ള മൃണാളിന്റെ നാൾ വഴികളെക്കുറിച്ച് ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ആദ്യകാലഘട്ടങ്ങളിൽ വലിയതോതിൽ അവഗണനകൾ അനുഭവിക്കേണ്ടി വന്നിരുന്ന ഒരു വ്യക്തി കൂടിയാണ് മൃണാൾ താക്കൂർ. ഒരു ബോളിവുഡ് നടിക്ക് വേണ്ട സൗന്ദര്യം താരത്തിന് ഇല്ലയെന്ന് പറഞ്ഞ് പലരും മാറ്റി നിർത്തി. ആത്മഹത്യയെപ്പറ്റി വരെ ചിന്തിച്ചിരുന്നു. എന്നാൽ സിനിമ എന്ന സ്വപ്നത്തിലേക്ക് ചേക്കേറുവാൻ അതൊന്നും ഒരു പ്രശ്നമായിരുന്നില്ല എന്നതാണ് സത്യം. ആദ്യം സീരിയലുകളിൽ നിന്ന് എത്തിയ താരം പിന്നീട് സിനിമകളിൽ സജീവമാവുകയായിരുന്നു. അവസാനം ഇന്ന് റാമിന്റെ സ്വന്തം സീതയായി. പ്രേക്ഷകരെല്ലാം മൃണാളിനെ ഏറ്റെടുത്തിരിക്കുന്നു. പ്രിൻസസ് നൂർജഹാൻ എന്ന കഥാപാത്രമായി നിറഞ്ഞു നിൽക്കുമ്പോൾ ഇപ്പോൾ കഴിഞ്ഞുപോയ പാതകളെ പറ്റിയവർ ചിന്തിക്കുന്നുണ്ടാവും.

ഒരുപക്ഷേ ആ പരാജയത്തിൽ നിന്നും അവർ വിജയം ഉൾക്കൊണ്ടിരുന്നില്ല എങ്കിൽ ഇന്ന് നമ്മൾ ഇത്രത്തോളം സ്നേഹത്തോടെ അവരെ സീത മഹാലക്ഷ്മി എന്ന പേര് നൽകി സ്നേഹിക്കുമായരുന്നില്ല. എത്ര മനോഹരമായ സിനിമകൾ വന്നാലും സീതാ മഹാലക്ഷ്മി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കും. തന്റെ സ്വപ്നം സഫലീകരിക്കാനുള്ള മൃണാളിന്റെ കഠിനാധ്വാനം എടുത്തു പറയേണ്ട ഒരു ഘടകം തന്നെയാണ്. അത്രത്തോളം മികച്ച രീതിയിൽ ആയിരുന്നു ആ കഥാപാത്രത്തിന് വേണ്ടി താരം നിലകൊണ്ടിരുന്നത് എന്നതും മനസ്സിലാക്കേണ്ട ഒരു വസ്തുത തന്നെയാണ്.

Leave a Reply