മൈലേജിൽ മികവ് വരുത്തിക്കൊണ്ട് TATA TIAGO പുറത്തിറങ്ങി. അതും അത്യുഗ്രൻ വിലക്കുറവിൽ

വാഹന വിപണിയിൽ വർഷങ്ങൾക്കു മുന്നേ ഇടംപിടിച്ച ഒരു ഓട്ടോമൊബൈൽ കമ്പനി ആണ് ടാറ്റ. ടാറ്റ പുറത്തിറക്കുന്ന എല്ലാ മോഡൽ വാഹനങ്ങളിലും അനേകം ഫീച്ചറുകളാണ് കമ്പനി ഉറപ്പുവരുത്തുന്നത്. എന്നാൽ ടാറ്റ വിപണിയിൽ എത്തിച്ച TIAGO എന്ന മോഡൽ കാറിനെ കുറിച്ചാണ് ഇന്ന് വിശദീകരിക്കുന്നത്. ടാറ്റ റ്റിയാഗോ എന്ന ഈ മോഡൽ കാർ സ്റ്റാർട്ട് ചെയ്യുന്നത് 470000 രൂപ മുതലാണ്. ആകർഷണീയമായ ലുക്കും നല്ലൊരു ഡിസൈനുമാണ് ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത.

കാറിന്റെ ബാക്ക് സെക്‌ഷനിലേക്ക് വന്നാൽ ഒരു ഉഗ്രൻ ടോപ് സ്പോയിലാറാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഐ പി എൽ ന്റെ ഒഫീഷ്യൽ പാർട്ണർ ആയതുകൊണ്ട് തന്നെ ഒരു സ്റ്റിക്കർ ടാറ്റായുടെ എല്ലാ വാഹനങ്ങളിലും അവർ ഒട്ടിച്ചു നൽകിയിരിക്കുന്നു. തുടർന്ന് റ്റിയാഗയുടെ ഒരു ലോഗോയും ബാക്ക് വശത്തായി നൽകിയിട്ടുണ്ട്. അതിനു താഴെയായി വളരെ വ്യത്യസ്തമായ ഷെയ്പ്പിൽ ഒരു റിവേഴ്‌സ് ക്യാമെറകൂടി ഫിക്സ് ചെയ്തിരിക്കുന്നു. അതൊരു എക്‌സ്ട്രാ ഫൈറ്റിങ്സ് പോലെ തോന്നും.

കൂടാതെ ബാക്ക് ബാക്ക് ബമ്പറിന്റെ ബ്രൈറ്റ്നെസ് കുറക്കുവാനായി ഒരു ബ്ലാക്ക് ഇൻസെർട്ട് കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു നോർമൽ വലിയ റ്റെയിൽ ലാംപ് ആണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്. അത്തരത്തിൽ ഇതെല്ലം കൂടി ചേരുമ്പോൾ നല്ലൊരു ഭംഗിയുള്ള പിൻവശമായാണ് നമുക്ക് കാണാൻ സാധ്യമാകുന്നത്. വ്യത്യസ്തമായ കളർ കോമ്പിനേഷനുകളിലും വേരിയന്റുകളിലുമാണ് ടാറ്റ റ്റിയാഗോ എന്ന ഈ വാഹനം പുറത്തിറക്കിയിട്ടുള്ളത്.

86 ബി എച് പി പവറും 113 എൻ എം ടോർക്കുമാണ് ഈ വാഹനത്തിനുള്ളത്. ടാറ്റയുടെ മറ്റുള്ള വാഹനങ്ങളെ അപേക്ഷിച്ചു കൂടുതൽ ഫീച്ചറുകളും അത്ഭുതപ്പെടുത്തുന്ന മൈലേജുമാണ് റ്റിയാഗോയുടെ എടുത്തു പറയേണ്ടുന്ന ഒരു പ്രത്യേകത. ഈ വാഹനത്തിന്റെ കൂടുതൽ സവിശേഷതകളെ കുറിച്ച് നമുക്ക് പരിചയപ്പെടാം.

Leave a Reply