ടേസ്റ്റി ആയിട്ടുള്ള സേമിയ കേസരി വളരെ എളുപ്പത്തിൽ തയ്യാറാക്കാം

ബെർമസെല്ലി വെച്ചു തയ്യാറാക്കാവുന്ന വിഭവങ്ങൾ ആർക്കാ ഇഷ്ടമല്ലാത്തത്. അതി രുചിയേറിയ ഈ വിഭവങ്ങൾ എത്ര കഴിച്ചാലും മതി വരില്ല. ബെർമസെല്ലി ഉപയോഗിച്ചു അനേകം രുചിയേറിയ വിഭവങ്ങൾ തയ്യാറാക്കുവാൻ സാധിക്കും. അത്തരത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു മലബാറൻ സ്പെഷ്യൽ ആയ സേമിയ കേസരി എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം. സേമിയ – 1 പാക്കറ്റ്, നെയ്യ് – 2 സ്‌പൂൺ, കാഷ്യൂനട് – 50 ഗ്രാം, മുന്തിരി – 50 ഗ്രാം, പാൽ – 400 ലിറ്റർ, ഉപ്പ് – അര ടേബിൾ സ്‌പൂൺ, പഞ്ചസാര – 200 ഗ്രാം, ഏലക്ക – 4 എണ്ണം, ബട്ടർ – 50 ഗ്രാം.

സേമിയ കേസരി എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. പാൻ നന്നായി ചൂടായി വരുമ്പോൾ എടുത്തു വെച്ചേക്കുന്ന നെയ്യ് പാനിലേക്ക് ഒഴിച്ച് കൊടുക്കുക. നെയ്യ് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ടു കൊടുക്കുക. അടുത്തതായി ബാക്കി വന്ന നെയ്യിലേക്ക് നമുക്ക് സേമിയ ഇട്ടു നന്നായി വറുത്തെടുക്കാം. നന്നായി വറുത്തെടുത്തതിന് ശേഷം ഇത് മറ്റൊരു ബൗളിലേക്ക് മാറ്റാം. ശേഷം പാനിലേക്ക് കുറച്ചു പാലൊഴിച്ചു തിളപ്പിച്ചെടുക്കാം. ഒഴിച്ച് കൊടുത്ത പാൽ നന്നായി ചൂടായി വന്നതിനു ശേഷം നമ്മൾ വറുത്തെടുത്ത സേമിയ ഇതിലേക്ക് ഇട്ടു കൊടുക്കാം.

നന്നായി ഇളക്കികൊടുക്കുക. സേമിയ നന്നായി വെന്തു വരുവാൻ വേണ്ടിയിട്ടു ഇടവിട്ട് ഇതിലേക്ക് പാലോ വെള്ളമോ ഒഴിച്ച് കൊടുത്തു നന്നായി വേവിച്ചു വറ്റിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഒരു പിഞ്ച് ഉപ്പ് ഇട്ടു കൊടുക്കുക. ഉപ്പ് ഇടുന്നതു ഇതിന്റെ ഒരു ടേസ്റ്റ് ബാലൻസ് ആകുന്നതിനു വേണ്ടിയാണ്. അടുത്തതായി ഇതിലേക്ക് കുറച്ചു ബട്ടർ ഇട്ടു കൊടുക്കുക. ശേഷം നന്നായി ഇളക്കികൊടുക്കുക. പഞ്ചസാരയും ഏലക്കയും കൂടി ഇതിലേക്ക് ഇട്ടു കൊടുക്കുക. സേമിയ എടുത്തേക്കുന്ന അളവനുസരിച്ചു മാത്രം പഞ്ചസാര ചേർത്ത് കൊടുക്കുക. കേസരിയുടെ കളർ ലഭിക്കുന്നതിന് വേണ്ടി കുറച്ചു മഞ്ഞപ്പൊടി ഇട്ടു കൊടുക്കുക. ഇതിനു പകരം കളർ ചേർത്ത് കൊടുത്താലും മതിയാകും.

ശേഷം കേസരിയിലേക്ക് തയ്യാറാക്കി വെച്ചേക്കുന്ന നട്സും മുന്തിരിയും പകുതി ഇട്ടു കൊടുക്കുക. ബാക്കി ഉള്ളത് കേസരി ടെകറേറ്റ് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാം. ടേസ്റ്റിനൊക്കെ വേണ്ടിയിട്ടു ഇതിൽ പിസ്തയും ബദാമുമൊക്കെ ആഡ് ചെയ്‌തു കൊടുക്കാവുന്നതാണ്. കേസരി നന്നായി വെന്തു വന്നതിനു ശേഷം മറ്റൊരു പ്ലേറ്റ് എടുത്തു അതിൽ കുറച്ചു നെയ്യ് പുരട്ടി അതിലേക്ക് കേസരി ഇട്ടു നല്ല ഷേപ്പ് ആക്കി എടുക്കുക.
ശേഷം ബാക്കി വന്ന നട്സ് ഒക്കെ കേസരിയുടെ മുകളിലേക്ക് ഇട്ടു ഡെക്കറേറ്റ് ചെയ്തു എടുക്കാം. ഇത് നന്നായി ഒന്ന് കേസരിയിലേക്ക് പ്രസ് ചെയ്തു കൊടുക്കുക. ഇതേ രീതിയിൽ ടേസ്റ്റി ആയിട്ടുള്ള ഈ മലബാറൻ സ്പെഷ്യൽ സേമിയ കേസരി തയ്യാറാക്കാവുന്നതാണ്. തയ്യാറാക്കുന്നത് എങ്ങനെ എന്ന് തൊട്ടു താഴെയുള്ള വീഡിയോ കണ്ടു നോക്കു

Leave a Reply